Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്ത് വൃത്തികെട്ട കളി കളിച്ചിട്ടായാലും ബിജെപി കർണാടക ഭരണം നിലനിർത്തും! തുറന്നടിച്ച് യശ്വന്ത് സിൻഹ

Recommended Video

cmsvideo
    ഭരണം പിടിക്കാൻ എന്ത് വൃത്തികെട്ട കളിക്കും ബിജെപി തയ്യാറെന്ന് യശ്വന്ത് സിൻഹ

    ബെംഗളൂരു: കര്‍ണാടക പിടിക്കുക എന്നത് ബിജെപിയെ സംബന്ധിച്ച് ഒരു സംസ്ഥാനത്തെ ആഭ്യന്തര കാര്യമല്ല. മറിച്ച് ദക്ഷിണേന്ത്യ ഒന്നാകെ കീഴടക്കാനുള്ള മാസ്റ്റര്‍ പ്ലാനിലെ ആദ്യത്തെ ചുവടുവെപ്പാണ്. 2019ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഉത്തേജക മരുന്ന് കൂടിയാണ്. എന്ത് വില കൊടുത്തും ഭരണം പിടിക്കും അമിത് ഷാ എന്ന് തന്നെ വേണം കരുതാന്‍.

    അക്കാര്യം മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹയ്ക്ക് ഉറപ്പാണ്. എന്ത് തരംതാണ കളി കളിച്ചിട്ടായാലും യെദ്യൂരപ്പ തന്നെ കര്‍ണാടകയിലെ വിശ്വാസ വോട്ടെടുപ്പ് ജയിക്കുമെന്ന് യെശ്വന്ത് സിന്‍ഹ പറയുന്നു. ട്വിറ്ററിലാണ് ബിജെപിക്കും യെദ്യൂരപ്പയ്ക്കും എതിരെ യശ്വന്ത് സിന്‍ഹ തുറന്നടിച്ച് രംഗത്ത് വന്നിരിക്കുന്നത്.

    ys

    കര്‍ണാടകയില്‍ എന്ത് നടക്കുമെന്ന് കാത്തിരുന്ന് കാണാം എന്നും യശ്വന്ത് സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു. നേരത്തെയും കര്‍ണാടകയില്‍ ബിജെപി ഗവര്‍ണറെ ഉപയോഗിച്ച് കളിക്കുന്ന വൃത്തികെട്ട രാഷ്ട്രീയ കളികള്‍ക്കെതിരെ യശ്വന്ത് സിന്‍ഹ രംഗത്ത് വന്നിരുന്നു. ഐപിഎല്‍ ക്രിക്കറ്റും ഇന്ത്യന്‍ പ്രീമിയര്‍ ലീഗും പോലുള്ള രാഷ്ട്രീയ ലീഗാണ് കര്‍ണാടകയില്‍ ബിജെപി നടത്തുന്നതെന്ന് യശ്വന്ത് സിന്‍ഹ പരിഹസിച്ചിരുന്നു.

    ബിജെപി എംപിമാരെയും എംഎല്‍എമാരെയും നിര്‍ത്തി ലേലം വിളി നടത്തുകയാണ്. അവര്‍ പിന്തുണയ്ക്കുക കൂടുതല്‍ പണം ലഭിക്കുന്നവരെയാകും. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ എന്താണ് നടക്കുക എന്നതിന്റെ റിഹേഴ്‌സലാണ് കര്‍ണാടകയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും യശ്വന്ത് സിന്‍ഹ തുറന്നടിച്ചിരുന്നു. കേവല ഭൂരിപക്ഷമുള്ള കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ ഒഴിവാക്കി ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതിന് പിന്നാലെയാണ് യശ്വന്ത് സിന്‍ഹയുടെ പ്രതികരണം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+