• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്നലത്തെ വാക്കുകള്‍ മോദിക്ക് ഇന്ന് വിന; തിരിച്ചുവിട്ട് യശ്വന്ത് സിന്‍ഹ; രൂക്ഷ പരിഹാസം

  • By News Desk

ദില്ലി: ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചു വരുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ഏഴാം സ്ഥാനത്താണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ പ്രതിസന്ധിയിലായ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോട് കൂടി കൂടുതല്‍ താറുമാറായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ.

'ഉത്തരമില്ലാതെ ഉത്രയുടെ അച്ഛൻ; നീറി കരയാനേ കഴിഞ്ഞുള്ളൂ.. ഇനി ഉണ്ടാവരുത് ഒരു ഉത്രയും'

പരിഹസിച്ച് യശ്വന്ത് സിന്‍ഹ

പരിഹസിച്ച് യശ്വന്ത് സിന്‍ഹ

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ ഇത്രയും നല്ല സുവര്‍ണ്ണാവസരം ഒരുക്കിയതിന് പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങള്‍ എന്നായിരുന്നു യശ്വന്ത് സിന്‍ഹയുടെ ട്വീറ്റ്. ഇന്ത്യ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നിലെത്തുമ്പോള്‍ സമ്പദ്‌വ്യവസ്ഥ പൂര്‍ണ്ണമായും തകരുമ്പോള്‍ രാജ്യത്തിന്റെ അടുത്ത വര്‍ഷം ഇതിലും മികച്ചതായിരിക്കുമെന്നും സിന്‍ഹ പരിഹസിച്ചു. 2018 ലായിരുന്നു സിന്‍ഹ ബിജെപി വിടുന്നത്.

 മോദിയുടെ വാക്കുകള്‍ തന്നെ വിന

മോദിയുടെ വാക്കുകള്‍ തന്നെ വിന

രണ്ടാം തവണയും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് കത്തുകള്‍ എഴിതിയിരുന്നു. ഇതിലെ വാക്കുകള്‍ ഉപയോഗിച്ചാണ് യശ്വന്ത് സിന്‍ഹ മോദിക്കെതിരെ ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ കഴിഞ്ഞ വര്‍ഷം ഈ ദിവസം ഈ ദിവസം ഒരു സുവര്‍ണ്ണ അധ്യായത്തിന് തുടക്കം കുറിച്ചുവെന്ന വാചകത്തോടെയായിരുന്നു കത്തിന്റെ തുടക്കം. ഇതാണ് യശ്വന്ത് സിന്‍ഹ പരിഹാസ രൂപേണ ഉപയോഗിച്ചത്.

സാമ്പത്തിക നയങ്ങള്‍

സാമ്പത്തിക നയങ്ങള്‍

ഇന്ത്യയുടെ ധനമന്ത്രി കൂടിയായിരുന്ന യശ്വന്ത് സിന്‍ഹ നരേന്ദ്രമോദി സര്‍ക്കാരിനേയും സര്‍ക്കിന്റെ സാമ്പത്തിക നയങ്ങളേയും രൂക്ഷമായി വിമര്‍ശിച്ചു. ജനാധിപത്യം അപകടത്തിലാണെന്ന സൂചന നല്‍കിയായിരുന്നു സിന്‍ഹ അന്ന് ബിജെപി വിട്ടത്. വാജ്‌പേയ് സര്‍ക്കാരിന്റേയും ചന്ദ്രശേഖര്‍ സര്‍ക്കാരിന്റേയും കാലത്തെ ധനമന്ത്രിയായിരുന്നു സിന്‍ഹ.

നെഹ്‌റുവായിരുന്നുവെങ്കില്‍

നെഹ്‌റുവായിരുന്നുവെങ്കില്‍

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കുത്തനെ ഇടിഞ്ഞതിലും സിന്‍ഹ സര്‍ക്കാരിനെ പരിഹസിച്ചു. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യവര്‍ഷത്തില്‍ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ കുത്തനെയുണ്ടായ ഇടിവിന് കാരണം ഇപ്പോഴത്തെ സര്‍ക്കാരല്ല. മറിച്ച് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവാണ്. 1947 മുതല്‍ 64 വരെ അദ്ദേഹം ഇന്ത്യ ഭരിച്ചില്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ വളര്‍ച്ച ഇപ്പോള്‍ ഇരട്ട അക്കത്തിലാവുമായിരുന്നുവെന്ന് സിന്‍ഹ പറഞ്ഞു.

 ഇന്ത്യ ഏഴാം സ്ഥാനത്ത്

ഇന്ത്യ ഏഴാം സ്ഥാനത്ത്

ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏഴാം സ്ഥാനത്തെത്തി നില്‍ക്കുകയാണ്. നേരത്തെ ഇന്ത്യാ ഒമ്പതാം സ്ഥാനത്തായിരുന്നു. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ഇളവുകളോടെ ലോക്ക്ഡൗണ്‍ തുടരുമ്പോഴാണ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 8380 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് രാജ്യത്ത് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിരിക്കുന്നത്.

 തബ്ലീലീഗി ജമാഅത്തെ

തബ്ലീലീഗി ജമാഅത്തെ

യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത നമസ്‌തേ ട്രംപ് പരിപാടിയാണ് ഗുജറാത്തില്‍ കൊവിഡ് പടരാനുളള കാരണമെന്ന കോണ്‍ഗ്രസ് വാദത്തെ യശ്വന്ത് സിന്‍ഹ പിന്തുണച്ചിരുന്നു. കൊവിഡ് വ്യാപനത്തിന് കാരണക്കാരായി തബ്ലീലീഗി ജമാഅത്തിനെ ചിത്രീകരിക്കുന്നവര്‍ എന്തുകൊണ്ട് നമസ്‌ത്രേ ട്രംപ് പരിപാടി നടത്തി രോഗം പടര്‍ത്തിയവരെ കാണാതെ പോകുന്നുവെന്ന് സിന്‍ഹ ട്വീറ്റ് ചെയ്തു.

ഹോം ക്വാറന്റൈന്‍

ഹോം ക്വാറന്റൈന്‍

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ പങ്കെടുത്ത ട്രംപിന്റെ പരിപാടിയിലൂടെയാണ് ഗുജറാത്തില്‍ രോഗം പടര്‍ന്നു പിടിച്ചതെന്നും ഹോം ക്വാറന്റൈന്‍ ലംഘനം വ്യാപകമായി നടന്നു. എന്നാല്‍ മാധ്യമങ്ങള്‍ ഇക്കാര്യം അവഗണിക്കുകയായിരുന്നുവെന്നും സിന്‍ഹ ആരോപിച്ചിരുന്നു. ഇതേ ആരോപണം ഏറ്റെടുത്ത് ശിവ,നേ നേതാവ് സജ്ഞയ് റാവത്തും രംഗത്തെത്തിയികുന്നു.

English summary
Yashwanth Sinha Slams Narendra Modi over covid-19 Crisis in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more