ഹൈദരാബാദ് സ്‌ഫോടനക്കേസ്: യാസീന്‍ ഭട്കലിനും മറ്റ് നാല് പേര്‍ക്കും തൂക്കുകയര്‍
2013ല്‍ ഹൈദരാബാദിലെ ദില്‍സൂക്ക് നഗറില്‍ ഇരട്ട സ്‌ഫോടനക്കേസിലാണ് വിധി
ഹൈദരാബാദ്: ഹൈദരാബാദ് സ്‌ഫോടനക്കേസില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ സഹസ്ഥാപകന്‍ യാസീന്‍ ഭട്കല്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് എന്‍ഐഎ കോടതി വധശിക്ഷ വിധിച്ചത്. 2013ല്‍ ഹൈദരാബാദിലെ ദില്‍സൂക്ക് നഗറില്‍ ഇരട്ട സ്‌ഫോടനക്കേസിലാണ് വിധി.
കേസിലെ പ്രതികളായ അഞ്ചുപേരും കുറ്റക്കാരാണെന്ന് ദില്ലിയിലെ എന്‍ഐഎ കോടതി കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്.
അസദുല്ല അക്തര്‍, സിയാവുര്‍ റഹ്മാന്‍, മുഹമ്മദ് തഹ്‌സീന്‍ അഖ്തര്‍, അഹമ്മദ് സിദ്ദിബപ്പ സരാര്‍, അജാസ് ഷെയ്ഖ് എന്നിവരാണ് യാസീന്‍ ഭട്കലിന് പുറമേ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍. കേസിലെ മൂന്നാം പ്രതി റിയാസ് ഭട്കല്‍ ഒളിവില്‍ കഴിയുകയാണ്.

2013 ഫെബ്രുവരി 21ന് ദില്‍സുഖ് നഗറിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെടുകയും 119 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 1967ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നിയമപ്രകാരം ചെര്‍പ്പള്ളി സെന്‍ട്രല്‍ ജയിലിലായിരുന്നു പ്രതികളുടെ വിചാരണ. കേസിലെ മൂന്നാം പ്രതി റിയാസ് ഭട്കലാണ് സ്‌ഫോടക വസ്തുക്കളും പണവും സംഘടിപ്പിച്ചതെന്ന് എന്‍ഐഎ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 2015ല്‍ വിചാരണ തുടങ്ങിയ കേസില്‍ 157 സാക്ഷികളാണുണ്ടായിരുന്നത്.












Click it and Unblock the Notifications