കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിച്ച് കയറിയത് എഎപി; പഞ്ചാബും എംസിഡിയും പിടിച്ചു, 7 എംപിമാരും: ബിജെപിക്കും കോണ്‍ഗ്രസിനും നഷ്ടം

Google Oneindia Malayalam News

രാജ്യം അതീവ പ്രാധാന്യത്തോടെ ഉറ്റുനോക്കിയ 7 നിയമസഭ തിരഞ്ഞെടുപ്പുകളും 5 ലോക്സഭ ഉപതിരഞ്ഞെടുപ്പുകളും നിരവധി സീറ്റുകളിലേക്കുള്ള രാജ്യസഭ തിരഞ്ഞെടുപ്പുകളും നടന്ന വർഷമാണ് 2022. ഗുജറാത്ത് ഉള്‍പ്പടേയുള്ള സംസ്ഥാനങ്ങളില്‍ ബി ജെ പി അധികാരം പിടിച്ചപ്പോള്‍ ഹിമാചലില്‍ ബി ജെ പിയെ അട്ടിമറിച്ച് കോണ്‍ഗ്രസും പഞ്ചാബില്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ച് എ എ എപിയും അധികാരം പിടിച്ചു.

ദില്ലി കോർപ്പറേഷനിലെ പതിനഞ്ച് വർഷത്തെ ബി ജെ പി കുത്തകയും ഇത്തവണ എ എ പി തകർത്തു. ഇതോടൊപ്പം തന്നെ 28 നിയമസഭ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളും ഈ വർഷം നടന്നു. രാജ്യത്തിന് പുതിയ രാഷ്ട്രപതിയേയും ഉപരാഷ്ട്രപതിയേയും ലഭിച്ചതും ഈ വർഷമാണ്.

 ഈ വർഷം ഒട്ടുമിക്ക പ്രമുഖ പാർട്ടികൾക്കും

പ്രധാനമായും പാർലമെന്റിലും സംസ്ഥാന അസംബ്ലികളിലും ആധിപത്യം നിലനിർത്താനുള്ള ബി ജെ പിയുടെ കഠിനശ്രമമാണ് ഇത്തവണയും കണ്ടത്, അതേസമയം പ്രതിപക്ഷം, പ്രത്യേകിച്ച് കോൺഗ്രസ് ബി ജെ പിക്കെതിരെ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങള്‍ തുടരുന്നു. ഈ വർഷം ഒട്ടുമിക്ക പ്രമുഖ പാർട്ടികൾക്കും ഉയർച്ച താഴ്ചകൾ ഉണ്ടായെങ്കിലും പഞ്ചാബ് നിയമസഭയിലും എം സി ഡിയിലും വിജയിക്കുകയും രാജ്യസഭയിലെ അംഗസംഖ്യ വർധിപ്പിക്കുകയും ചെയ്തുകൊണ്ട് ഈ വർഷം അവിസ്മരണീയമാക്കിയത് എ എ പിയാണ്.

'അവരെ മനസ്സില്‍ നന്നായിട്ട് തന്തക്കും തള്ളക്കും വിളിക്കും': പരസ്യമായി പറ്റില്ലല്ലോയെന്ന്- റോബിന്‍'അവരെ മനസ്സില്‍ നന്നായിട്ട് തന്തക്കും തള്ളക്കും വിളിക്കും': പരസ്യമായി പറ്റില്ലല്ലോയെന്ന്- റോബിന്‍

അദ്യമായി മത്സരിച്ച ഗുജറാത്തില്‍ 5 സീറ്റുകളും

അദ്യമായി മത്സരിച്ച ഗുജറാത്തില്‍ 5 സീറ്റുകളും പതിനാല് ശതമാനത്തോളം വോട്ട് വിഹിതം നേടാനും എ എ പിക്ക് സാധിച്ചു. 2022-ന്റെ തുടക്കത്തിൽ, ബിജെപി നേരിട്ട് ഭരിക്കുന്നതോ സഖ്യമാവുകയോ ചെയ്ത 17 സംസ്ഥാന സർക്കാരുകളുണ്ടായപ്പോള്‍, കോൺഗ്രസിനും സഖ്യത്തിനും 5 സംസ്ഥാനങ്ങളാണ് ഉണ്ടായിരുന്നത് മഹാരാഷ്ട്രയിൽ ഉദ്ധവിന്റെ നേതൃത്വത്തിലുള്ള ശിവസേനയുമായും ജാർഖണ്ഡിൽ ജാർഖണ്ഡിൽ ജാർഖണ്ഡ് മുക്തി മോർച്ചയുമായും (ജെഎംഎം) തമിഴ്നാട്ടില്‍ ഡി എം കെയുമായിട്ടാണ് കോണ്‍ഗ്രസിന്റെ സഖ്യം.

ജാസ്മിന്‍ വിദേശത്തേക്ക് കുടിയേറുന്നോ? ചില പദ്ധതികളുണ്ട്, വിവാഹവും മനസ്സില്‍-താരം മനസ്സ് തുറക്കുന്നുജാസ്മിന്‍ വിദേശത്തേക്ക് കുടിയേറുന്നോ? ചില പദ്ധതികളുണ്ട്, വിവാഹവും മനസ്സില്‍-താരം മനസ്സ് തുറക്കുന്നു

നിലവില്‍ ബി ജെ പി സഖ്യത്തിന്റെ

നിലവില്‍ ബി ജെ പി സഖ്യത്തിന്റെ കൈവശമുള്ള സംസ്ഥാനങ്ങളുടെ എണ്ണം 16 ആണ്. വിമത ശിവസേന എം‌എൽ‌എമാരുടെ സഹായത്തോടെ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി (എം‌വി‌എ) സർക്കാരിനെ അട്ടിമറിച്ച് ബിജെപി മഹാരാഷ്ട്രയിൽ വീണ്ടും അധികാരത്തിലെത്തിയെങ്കിലും ജനതാദൾ (യുണൈറ്റഡ്), ബി ജെ പി യുമായി പിരിഞ്ഞ്, രാഷ്ട്രീയ ജനതാദളിന്റെയും (ആർ.ജെ.ഡി) കോൺഗ്രസിന്റെയും സഹായത്തോടെ സർക്കാർ രൂപീകരിച്ചതോടെ ബിഹാറിലെ ഭരണത്തില്‍ നിന്നും ബി ജെ പി പുറത്തായി. ഇതിന് പിന്നാലെയാണ് ഹിമചാലിലെ ഭരണവും ബി ജെ പിക്ക് നഷ്ടമാവുന്നത്.

മുടി കൊഴിയുന്നോ; ചികിത്സയ്ക്ക് മുമ്പ് ഇക്കാര്യങ്ങള്‍ ഉറപ്പായും ശ്രദ്ധിക്കണം, ഇല്ലെങ്കില്‍ പണി കിട്ടും

കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന

കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ, പശ്ചിമ ബംഗാൾ, മിസോറാം എന്നിവ മറ്റ് പാർട്ടികളുടെ അധികാരത്തിന്‍ കീഴിലാണുള്ളത്. വർഷത്തിന്റെ തുടക്കത്തിൽ ബിജെപിക്ക് 96 രാജ്യസഭാ സീറ്റുകളാണുണ്ടായിരുന്നത്. മേയിൽ 100 ​​കടന്നെങ്കിലും ജൂണിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷം അത് 92 ആയി കുറഞ്ഞു. പാർലമെന്റിന്റെ ഉപരിസഭയില്‍ ഈ വർഷണം കോൺഗ്രസിന് 4 സീറ്റുകൾ നഷ്ടമായി.

ഈ വർഷം ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്

ഈ വർഷം ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് എഎപിയാണ്. രണ്ട് സംസ്ഥാനങ്ങളില്‍ നിന്നായി 7 അംഗങ്ങളാണ് അവർക്ക് രാജ്യസഭയില്‍ പുതുതായി ഉള്ളത്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം 2022 ലെ 3 ൽ നിന്ന് സഭയിലെ അവരുടെ എണ്ണം 10 ആയി ഉയർന്നു. തെലങ്കാനയിൽ നിന്നുള്ള വൈഎസ്ആർ കോൺഗ്രസും 6ൽ നിന്ന് 9 ആയി ഉയർന്നു. അതേസമയം, ശിരോമണി അകാലിദൾ (എസ്എഡി, 3 സീറ്റ്), നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്, 1 സീറ്റ്), ലോക് ജനശക്തി പാർട്ടി (എൽജെപി, 1 സീറ്റ്) എന്നിവയ്ക്ക് സഭയിലെ പ്രാതിനിധ്യം നഷ്ടപ്പെട്ടു.

 ലോക്‌സഭയിൽ വലിയ മാറ്റങ്ങളൊന്നും

അതേസമയം, ലോക്‌സഭയിൽ വലിയ മാറ്റങ്ങളൊന്നും ഈ വർഷമുണ്ടായില്ല. ബിജെപി, തൃണമൂൽ കോൺഗ്രസ്, എസ്എഡി എന്നിവയുടെ എണ്ണം ഈ വർഷം 1 സീറ്റ് വർദ്ധിച്ചപ്പോൾ സമാജ്‌വാദി പാർട്ടിക്ക് (എസ്പി) 2 സീറ്റുകൾ നഷ്ടപ്പെട്ടു. പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് മുഖ്യമന്ത്രിയായതിന് ശേഷം ഭഗവന്ത് സിംഗ് മാൻ രാജിവച്ചതിനെത്തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ എസ്എഡിയോട് സീറ്റ് നഷ്ടപ്പെട്ടതിനാൽ എഎപിക്ക് ലോക സഭയിലെ ഏക സീറ്റ് നഷ്ടമാവുന്നതിനും 2022 സാക്ഷ്യം വഹിച്ചു.

English summary
year end 2022: AAP win Punjab and MCD, also get 7 MPs: BJP and Congress lose
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X