കൊവിഡിനെ തുരത്തിയ മുംബൈ നഗരം; സുപ്രീം കോടതി വരെ അഭിനന്ദിച്ച മാതൃക
മുംബൈ : കൊറോണ വൈറസിന്റെ ആദ്യ തരംഗത്തില്‍ നിന്ന് കരകയറാന്‍ മുംബൈ നഗരത്തിന് സ്വയം കഴിഞ്ഞപ്പോള്‍, പുതുവര്‍ഷത്തില്‍ രണ്ടാമത്തെ തരംഗം വീണ്ടും കാത്തിരിക്കുകയാണെന്ന് ആ നഗരം അറിഞ്ഞില്ല. പുതുവര്‍ഷത്തില്‍ നഗരം വീണ്ടും ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ജനങ്ങള്‍ ലോക്കല്‍ ട്രെയിനുകളില്‍ യാത്ര ചെയ്ത് ആരംഭിച്ചു . എന്നാല്‍ രണ്ടാം തരംഗം വീണ്ടും ആഞ്ഞടിച്ചപ്പോള്‍ മുംബൈ എന്ന മഹാനഗരം വീണ്ടും അടച്ചുപൂട്ടലിന്റെ വക്കിലേക്ക് വന്നു . നഗരത്തിലെ, പ്രത്യേകിച്ച് ജനസാന്ദ്രതയുള്ള ചേരികളില്‍ കേസുകള്‍ കൈകാര്യം ചെയ്യുക എന്നത് വലിയൊരു ദൗത്യമായിരുന്നു, എന്നിരുന്നാലും, യുദ്ധത്തില്‍ മുംബൈ നഗരത്തിന്റെ പോരാളികള്‍ വിജയിച്ചു .
രണ്ടാം തരംഗത്തിനിടെ രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്റെ വലിയ പ്രതിസന്ധിയ്ക്കിടയില്‍, മുംബൈയിലെ കോവിഡ് -19 സാഹചര്യം കൈകാര്യം ചെയ്തതിന് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനെ ( ബി എം സി ) സുപ്രീം കോടതി പ്രശംസിച്ചിരുന്നു. ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ശ്രദ്ധേയമായ ചില പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്, ഡല്‍ഹിയെ അനാദരിക്കുന്നില്ല, പക്ഷേ ബിഎംസി എന്താണ് ചെയ്തതെന്ന് നമുക്ക് കാണാന്‍ കഴിയും , '' ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
എന്തുകൊണ്ടാണ് മുംബൈ കൊവിഡിന്റെ രണ്ടാം തരംഗത്തെ ഡല്‍ഹിയെക്കാള്‍ നന്നായി കൈകാര്യം ചെയ്യുന്നതെന്ന് ഇപ്പോള്‍ നമ്മള്‍ ചിന്തിച്ചേക്കാം. ബോധപൂര്‍വമായ ഭരണ ഘടന, വികേന്ദ്രീകരണം, ഡാറ്റാധിഷ്ഠിത ആസൂത്രണം എന്നിവയാണ് അതിനുള്ള പ്രധാന കാരണമെന്ന് അന്താരാഷ്ട്ര പ്രതിവാര പത്രമായ ദി ഇക്കണോമിസ്റ്റ് പറയുന്നു . 23 ഓളം വാര്‍ റൂമുകളാണ് കൊവിഡിനെ നേരിടാന്‍ ഒരുക്കിയത്. ഈ സജ്ജീകരണങ്ങള്‍ ബെഡ് മാനേജ്‌മെന്റ് അടക്കമുള്ളവ കൈകാര്യം ചെയ്യാന്‍ ഏറെ സഹായിച്ചു .
ഡല്‍ഹിയിലെയും മുംബൈയിലെയും അധികാരികള്‍ രണ്ടാം തരംഗത്തെ കൈകാര്യം ചെയ്യുന്നതിലെ വ്യത്യാസം വിശദീകരിക്കുമ്പോള്‍, ഡല്‍ഹിയിലെ അതോറിറ്റികളില്‍ നിന്ന് വ്യത്യസ്തമായി മുംബൈയിലെ ഏകീകൃത കമാന്‍ഡ് ശൃംഖല നഗരത്തിന്റെ കാര്യത്തില്‍ മികച്ച മാനേജ്‌മെന്റിലേക്ക് നയിച്ചതായി പരാമര്‍ശിക്കുന്നു.
ഡല്‍ഹിക്ക് ഏറ്റവും തിരിച്ചടിയായത് അയല്‍സ്ഥംസ്ഥാനങ്ങളാണെന്നാണ് ലേഖനത്തില്‍ സൂചിപ്പിക്കുന്നത് . വളരെ മോശമായ ആരോഗ്യ പരിരക്ഷയുള്ള രണ്ട് സംസ്ഥാനങ്ങളിലെ ഏറ്റവും നഗരവല്‍ക്കരിക്കപ്പെട്ട ഭാഗങ്ങള്‍ ഏറ്റെടുക്കാന്‍ നഗരം അതിന്റെ അതിര്‍ത്തികള്‍ ഉപയോഗിച്ചു. ഉത്തര്‍ പ്രദേശില്‍ നിന്നും ഹരിയാനയില്‍ നിന്നും രോഗികളുടെ കുത്തൊഴുക്ക് ദില്ലിയിലേക്ക് ഉണ്ടായി .