യെച്ചൂരി രാജ്യസഭയിലേക്കില്ല...! കേരളം എതിര്‍ത്തു..! മത്സരിക്കേണ്ടെന്ന് പോളിറ്റ് ബ്യൂറോ..!!

  • By: Anamika
Subscribe to Oneindia Malayalam

ദില്ലി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കില്ല. സിപിഎം പോളിറ്റ് ബ്യൂറോ ആണ് യെച്ചൂരി മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. യെച്ചൂരിക്ക് കോണ്‍ഗ്രസ് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. കോണ്‍ഗ്രസിന്റെ പിന്തുണ നേടി മത്സരിക്കേണ്ട എന്നാണ് പോളിറ്റ് ബ്യൂറോ നിലപാട്. യെച്ചൂരി മത്സരിക്കുന്നതിനെ കേരള ഘടകം എതിര്‍ത്തിരുന്നു.

സിപിഎമ്മിന്റെ രീതി അനുസരിച്ച് രണ്ട് തവണയിലധികം ഒരു പാര്‍ട്ടി അംഗത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാറില്ല. യെച്ചൂരി രണ്ട് തവണ രാജ്യസഭയിലെത്തിയതാണ്. മാത്രമല്ല യെച്ചൂരി രണ്ട് പദവി വഹിക്കുന്ന സാഹചര്യം തുടരേണ്ടതില്ല എന്നും പിബി തീരുമാനിച്ചു.

yechuri

പാര്‍ട്ടി ജനറല്‍ സെക്രട്ടറി മത്സരിക്കുന്ന പതിവില്ലാത്തതിനാലും യെച്ചൂരി മത്സരിക്കേണ്ടതില്ലെന്ന് പിബി തീരുമാനിച്ചു. അതേസമയം ബംഗാള്‍ ഘടകം യെച്ചൂരിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കേണം എന്ന് ശക്തമായി നിലപാടെടുത്തിരുന്നു. ആവശ്യമെങ്കില്‍ വിഷയം കേന്ദ്രകമ്മിറ്റിക്ക് ചര്‍ച്ച ചെയ്യാം എന്നും പിബി നിലപാടെടുത്തു. 23,24,25തിയ്യതികളില്‍ ചേരുന്ന കേന്ദ്രക്കമ്മിററി വിഷയം ചര്‍ച്ച ചെയ്‌തേക്കും.

English summary
As per PB decision, Sitaram Yechhuri will not contest in Rajyasabha Election
Please Wait while comments are loading...