• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'യെഡ്ഡി ഭയക്കേണ്ട, ബിജെപി സര്‍ക്കാര്‍ താഴെ വീഴില്ല: ബിജെപിക്ക് ഉറപ്പുമായി ദേവഗൗഡ

  • By Aami Madhu

ബെംഗളൂരു: ഡിസംബര്‍ 5 ന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന് ശേഷം കര്‍ണാടകത്തില്‍ വലിയ രാഷ്ട്രീയ അട്ടിമറികള്‍ക്കുള്ള സാധ്യതയാണ് തെളിയുന്നത്. ബുധനാഴ്ച വിമതരുടെ അയോഗ്യത നടപടിയില്‍ സുപ്രീം കോടതി വിധി പറയുന്നതോടെ അതിന്‍റെ ആദ്യ സൂചനകള്‍ പുറത്തുവന്നേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഉപതിരഞ്ഞെടുപ്പില്‍ ജെഡിഎസും കോണ്‍ഗ്രസും ബിജെപിയും തനിച്ചാണ് മത്സരിക്കുന്നതെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ജെഡിഎസ് ബിജെപിയുമായി കൈകോര്‍ക്കാന്‍ സാധ്യത ഉണ്ടെന്ന വ്യക്തമായ സൂചനയാണ് ജെഡിഎസ് തലവന്‍ ദേവഗൗഡ നല്‍കുന്നത്.

മൃദു സമീപനം

മൃദു സമീപനം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജെഡിഎസ് ബിജെപിയിലേക്ക് ചേക്കേറിയേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്. ബിജെപിയോടുള്ള ദേവഗൗഡയുടേയും കുമാരസ്വാമിയുടേയും മൃദു സമീപനമാണ് ഇത്തരം ചര്‍ച്ചകള്‍ക്ക് കാരണമായത്. അതേസമയം സഖ്യം സംബന്ധിച്ച് ഇരു നേതാക്കളും ഉറച്ച നിലപാട് പ്രഖ്യാപിച്ചിരുന്നില്ല.എന്നാല്‍ വിമതരുടെ അയോഗ്യത നടപടിയില്‍ ബുധനാഴ്ച വിധി വരാനിരിക്കെ ബിജെപിയെ പിന്തുണയ്ക്കുമെന്ന വ്യക്തമായ സൂചനയുമായി രംഗത്തെത്തിയിരിക്കുകയാണ് ദേവഗൗഡ.

വിവാദ വീഡിയോ

വിവാദ വീഡിയോ

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച 17 എംഎല്‍എമാരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. ഇവരാണ് സ്പീക്കറുടെ നടപടിക്കെതിരെ കോടതിയെ സമീപിച്ചത്. വിധി വരാന്‍ ദിവസങ്ങള്‍ മാത്രം ഉള്ളപ്പോള്‍ തിരഞ്ഞെടുപ്പ് തീയതി മാറ്റണം എന്ന് ആവശ്യപ്പെട്ട് വിമതര്‍ വീണ്ടും കോടതിയെ സമീപിച്ചിരുന്നു. വിമത നീക്കത്തിന് സാക്ഷാല്‍ അമിത് ഷാ തന്നെ ചുക്കാന്‍ പിടിച്ചെന്ന യെഡിയൂരപ്പയുടെ വിവാദ ശബ്ദ രേഖ പുറത്തുവന്ന പിന്നാലെയായിരുന്നു ഇത്.

തിടുക്കപ്പെട്ട നീക്കം

തിടുക്കപ്പെട്ട നീക്കം

ശബ്ദ രേഖയ്ക്കെതിരെ കോണ്‍ഗ്രസ് കോടതിയെ സമീപിച്ചിരുന്നു. ശബ്ദരേഖ അയോഗ്യത കേസില്‍ തെളിവായി സ്വീകരിക്കണമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ ആവശ്യം. ഇത് കോടതി അംഗീകരിച്ച പിന്നാലെയായിരുന്നു വിമതരുടെ തിടുക്കപ്പെട്ട നീക്കം.

തലവേദനയാകും

തലവേദനയാകും

ഉപതിരഞ്ഞെടുപ്പില്‍ 15 ല്‍ 7 സീറ്റിലെങ്കിലും ജയിച്ചില്ലേങ്കില്‍ കര്‍ണാടകത്തില്‍ ബിജെപിയുടെ നില പരുങ്ങലിലാകും. വിമതര്‍ക്ക് അനുകൂലമാണ് സുപ്രീം കോടതി വിധിയെങ്കില്‍ വിമതരെ തന്നെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയേക്കും. എന്നാല്‍ ഇതും ബിജെപിക്ക് തലവേദനയായേക്കും.

കോണ്‍ഗ്രസിലേക്ക്

കോണ്‍ഗ്രസിലേക്ക്

ഇതിനോടകം തന്നെ ടിക്കറ്റ് നിഷേധിക്കപ്പെട്ട ബിജെപി നേതാക്കള്‍ കോണ്‍ഗ്രസുമയി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബിജെപിയുടെ മുതിര്‍ന്ന നേതാവ് രാജു കാഗെ കോണ്‍ഗ്രസില്‍ ചേരുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. കൂടുതല്‍ പേര്‍ ബിജെപി വിട്ട് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് വന്നതോടെ ബിജെപി പ്രതിസന്ധിയിലായിട്ടുണ്ട്.

ഭയപ്പെടേണ്ട

ഭയപ്പെടേണ്ട

എന്നാല്‍ എന്തിനാണ് സര്‍ക്കാരിന്‍റെ ഭാവിയോര്‍ത്ത് യെഡിയൂരപ്പ ഇത്ര ദുഖിക്കുന്നതെന്ന് ദേവഗൗഡ ചോദിച്ചു. ഇനി ഒരിക്കലും ജെഡിഎസ് കോണ്‍ഗ്രസുമായി കൈകോര്‍ക്കില്ലെന്ന് ഉറപ്പാണ്. കോണ്‍ഗ്രസുമായി ഒരു സഖ്യം തനിക്ക് താത്പര്യമില്ലെന്നും ഗൗഡ പറഞ്ഞു.

ബിജെപിയില്‍ ഭിന്നത

ബിജെപിയില്‍ ഭിന്നത

സഖ്യസര്‍ക്കാര്‍ എങ്ങനെ നിലംപതിച്ചെന്നതിനെ കുറിച്ച് താന്‍ അവലോകനം നടത്തുന്നില്ല. പാര്‍ട്ടി വിട്ട എംഎല്‍എമാര്‍ തന്നെ അക്കാര്യം പറഞ്ഞതാണെന്നും ദേവഗൗഡ പറഞ്ഞു. യെഡിയൂരപ്പയ്ക്ക് ഭീഷണി ഉണ്ടെങ്കില്‍ തന്നെ അത് പാര്‍ട്ടിക്കുള്ളില്‍ നിന്നാണ്. ഉപതിരഞ്ഞെടുപ്പിലെ ടിക്കറ്റ് വിതരണം സംബന്ധിച്ച് ബിജെപിയില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണെന്നും ദേവഗൗഡ പറഞ്ഞു.

നാല് സീറ്റുകള്‍

നാല് സീറ്റുകള്‍

ആകെയുള്ള 15 സീറ്റില്‍ നാലോ അഞ്ചോ മാത്രമാണ് ജെഡിഎസിന്‍റെ ശക്തി കേന്ദ്രങ്ങള്‍. മറ്റുള്ള മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെങ്കിലും അവിടെ കടുത്ത മത്സരത്തിന് നില്‍ക്കില്ലെന്നും ഗൗഡ പറഞ്ഞു. എന്താണ് ജെഡിഎസിന്‍റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഗൗയുടെ പ്രതികരണം ഇങ്ങനെ

വീരവാദം മുഴക്കിയവര്‍

വീരവാദം മുഴക്കിയവര്‍

15 ല്‍ 15 സീറ്റും നേടാനാകുമെന്ന് വീരവാദം മുഴക്കിയവരോടാണ് ഇക്കാര്യം ചോദിക്കേണ്ടത്. കോണ്‍ഗ്രസ് 15 സീറ്റും നേടിയാല്‍ താന്‍ തല കുമ്പിടും. രണ്ട് ദേശീയ പാര്‍ട്ടികളും 15 സീറ്റുകള്‍ നേടില്ല. ഏറെ കാലമായി താന്‍ രാഷ്ട്രീയത്തിലുണ്ട്. താഴെ തട്ടിലുള്ള സാഹചര്യം മനസിലാക്കാന്‍ തനി്കെന്താ കഴിയില്ലേയെന്നും ദേവഗൗഡ ചോദിച്ചു.

പ്രതീക്ഷയോടെ

പ്രതീക്ഷയോടെ

അതേസമയം കടുത്ത ആത്മവിശ്വാസത്തിലാണ് കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്. സുപ്രീം കോടതി വിധി വന്ന പിന്നാലെ ബാക്കി ഏഴ് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു. ഇതുവരെ 8 സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ച് കഴിഞ്ഞു.

English summary
yeddy wont fall in karnataka says deve gowda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X