Get Updates
Get notified of breaking news, exclusive insights, and must-see stories!

എച്ച് ഡി കുമാരസ്വാമി കർണാടക മുഖ്യമന്ത്രിക്കസേരയിലേക്ക്.. സത്യപ്രതിജ്ഞ തിങ്കളാഴ്ച നടന്നേക്കും

ബെംഗളൂരു: റെഡ്ഡി സഹോദരന്മാരുടെ പണക്കൊഴുപ്പിന്റെയും കേന്ദ്ര ഭരണം കയ്യിലുണ്ടെന്ന അഹങ്കാരത്തിന്റെയും പിന്‍ബലത്തില്‍ കര്‍ണാടക പിടിക്കാനിറങ്ങിയ ബിജെപിക്ക് കിട്ടിയ തിരിച്ചടി രാജ്യത്തെ ജനാധിപത്യത്തിന്റെ വിജയമായാണ് ആഘോഷിക്കപ്പെടുന്നത്. കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിന്റെ രാഷ്ട്രീയ വിജയം കൂടിയാണിത്. തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷത്തിനുമപ്പുറത്തായിരുന്നു കോണ്‍ഗ്രസ്- ജെഡിഎസ് കൂട്ടുകെട്ട്.

jds

ഭൂരിപക്ഷം തെളിയിക്കാന്‍ നില്‍ക്കാതെ യെദ്യൂരപ്പ രാജി വെച്ചതോടെ കോണ്‍ഗ്രസ്- ജെഡിഎസ് സര്‍ക്കാരിനാണ് കര്‍ണാടകയില്‍ വഴിയൊരുങ്ങുന്നത്. നിലവില്‍ 117 എംഎല്‍എമാരുടെ പിന്തുണയാണ് ഈ സഖ്യത്തിനുള്ളത്. ഇനി ഇവര്‍ക്ക് ചെയ്യാനുള്ളത് ഗവര്‍ണര്‍ വാജുഭായ് വാലയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശ വാദം ഉന്നയിക്കുക എന്നതാണ്.

Recommended Video

cmsvideo
    Karnataka Floor Test: Yeddyurappa Resigned

    കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യത്തെ തഴഞ്ഞ് ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച വാജുഭായ് വാലയ്ക്കും യെദ്യൂരപ്പയുടെ രാജി നാണക്കേടായിരിക്കുകയാണ്. സര്‍ക്കാരുണ്ടാക്കാനുള്ള അവകാശ വാദം ഉന്നയിക്കുന്നതോടെ ഭൂരിപക്ഷം തെളിയിക്കാനുള്ള വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടും. ഈ കടമ്പ കടക്കുന്നതോടെ കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറും. തിങ്കളാഴ്ച തന്നെ ജെഡിഎസിന്റെ കുമാരസ്വാമി പുതിയ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+