കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദക്ഷിണേന്ത്യ പിടിക്കാന്‍ മോദി നേരിട്ട് ! കര്‍ണാടകത്തില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കും?

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
ദക്ഷിണേന്ത്യ പിടിക്കാന്‍ ബിജെപി യുടെ വജ്രായുധം | Oneindia Malayalam

ആസാം പിടിച്ചെടുത്താണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള പ്രയാണത്തിന് ബിജെപി തുടക്കമിട്ടത്. ഹിന്ദുത്വ രാഷ്ട്രീയത്തിന് ഒരിക്കലും ജയിക്കാനാകില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിധിയെഴുതിയിരുന്ന സംസ്ഥാനങ്ങള്‍ ഒന്നൊന്നായി പാര്‍ട്ടി കീഴടക്കി. ബിജെപിയെ സംബന്ധിച്ച് ദക്ഷിണേന്ത്യയിലെ ആസാമാണ് കര്‍ണാടക.

ആന്ധ്രയില്‍ ടിഡിപി എന്‍ഡിഎ വിട്ടതോടെ ദക്ഷിണേന്ത്യയില്‍ എവിടെയും ബിജെപി ഭരണത്തിലില്ല. എന്നാല്‍ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യ കീഴടക്കാന്‍ സര്‍വ്വ സന്നാഹങ്ങളും പാര്‍ട്ടി ഒരുക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകത്തില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമെന്നാണ് വിവരം.

 ദക്ഷിണേന്ത്യ

ദക്ഷിണേന്ത്യ

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ പിടിച്ചടക്കിയപോലെ എളുപ്പമല്ല ദക്ഷിണേന്ത്യ എന്ന് ബിജെപിക്ക് വ്യക്തമായി അറിയാം. അതുകൊണ്ട് തന്നെ ദക്ഷിണേന്ത്യ കീഴടക്കാന്‍ വജ്രായുധം തന്നെ പ്രയോഗിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. കേരളവും തമിഴ്നാടും കര്‍ണാടകയുമാണ് ബിജെപിയുടെ അടുത്ത ലക്ഷ്യം.

 കേരളം

കേരളം

എത്ര പരിശ്രമിച്ചിട്ടും ബിജെപിക്ക് ഒരു ചെറു ചലനം പോലും സൃഷ്ടിക്കാന്‍ കഴിയാത്ത സംസ്ഥാനമാണ് കേരളം. വര്‍ഷങ്ങളായി കേരളത്തിന്‍റെ മണ്ണില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ വിത്തുകള്‍ വിതയ്ക്കാന്‍ സംഘപരിവാര്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടെങ്കിലും കേരളത്തിന്‍റെ മതേതര മണ്ണ് ഈ നീക്കങ്ങളേയെല്ലാം ചെറുത്തു.

 പിടിച്ചെടുക്കും

പിടിച്ചെടുക്കും

എന്നാല്‍ എന്തുവില കൊടുത്തും കേരളം കീഴടക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഓപ്പറേഷന്‍ കേരളയെന്ന പേരില്‍ സംസ്ഥാനത്ത് താമരവിരിയിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ പദ്ധതികളൊരുങ്ങുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. തിരുവനന്തപുരം, കാസര്‍ഗോഡ് പോലുള്ള മണ്ഡലങ്ങളിലാണ് ബിജെപി പ്രതീക്ഷ വെയ്ക്കുന്നത്.

 ശബരിമല വിവാദം

ശബരിമല വിവാദം

ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിക്കാനുള്ള സുപ്രീം കോടതി വിധിയും രാഷ്ട്രീയമായി മുതലെടുക്കുകയാണ് ബിജെപി. വിധി നടപ്പാക്കാന്‍ ഏതറ്റം വരേയും പോകുമെന്ന പിണറായി സര്‍ക്കാരിന്‍റെ വാദത്തെ വിശ്വാസികളെ ഇറക്കി പ്രതിരോധിച്ച് അത് വോട്ടാക്കി മാറ്റാനുള്ള നീക്കങ്ങളാണ് ബിജെപി നടത്തുന്നത്.

 ഫലം ചെയ്യും

ഫലം ചെയ്യും

ഇത്തരം നീക്കങ്ങള്‍ ഏറെ കുറേ ഫലം ചെയ്തേക്കുമെന്ന പ്രതീക്ഷ ബിജെപിക്കുണ്ട്. ഇതിനിടയില്‍ തമിഴ്മാട്ടിലും സഖ്യം രൂപീകരിക്കുന്നതിന്‍റെ സാധ്യതകള്‍ ബിജെപി തേടുന്നുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം സഖ്യം വേണമോയെന്ന കാര്യം ആലോചിക്കുമെന്നാണ് പളനിസ്വമാി വെളിപ്പെടുത്തിയത്.

താമര വിരിയും

താമര വിരിയും

തമിഴ്നാടും കേരളത്തിലും താമരവിരിയിക്കാനുള്ള പദ്ധതികള്‍ ഏറെക്കുറെ ഫലിക്കുമെന്ന് ഉറപ്പാക്കിയതോടെ
കര്‍ണാടകത്തിലും സ്വാധീനമുറപ്പിക്കാനുള്ള പദ്ധതി ഒരുക്കുകയാണ് ബിജെപി. താരതമ്യേന സ്വാധീനം കുറവുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുള്ള കവാടമായാണ് കര്‍ണാടകയെ ബിജെപി നോക്കിക്കാണുന്നത്.

 ആദ്യ പരിഗണന

ആദ്യ പരിഗണന

ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും കപ്പിനും ചുണ്ടിനും ഇടയില്‍ നിന്നാണ് ബിജെപിക്ക് സംസ്ഥാന ഭരണം നഷ്ടമായത്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ആദ്യ പരിഗണനയും കര്‍ണാടകയാണ്.

 മോദിയെത്തും

മോദിയെത്തും

വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും മികച്ച സ്ഥാനാര്‍ത്ഥികളെ ഇറക്കി വോട്ടുകള്‍ നേടാനാണ് ബിജെപിയുടെ നീക്കം. ബിജെപിക്ക് സംസ്ഥാനത്തുള്ള സ്വാധീനം വേരൂട്ടി ഉറപ്പിക്കാന്‍ സാക്ഷാല്‍ മോദി തന്നെ കര്‍ണാടകത്തില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചേക്കുമെന്ന് ചില പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതായി ദേശീയ മാധ്യമമായ ന്യൂസ് 18 നാണ് റിപ്പോര്‍ട്ട് ചെയ്തത്.

 വാരണാസിക്കൊപ്പം

വാരണാസിക്കൊപ്പം

തന്‍റെ മണ്ഡലമായ വാരണാസിക്കൊപ്പം കര്‍ണാടകത്തില്‍ നിന്നും മോദി മത്സരിച്ചേക്കുമെന്നായിരുന്നു വാര്‍ത്ത. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും മോദി രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിച്ചിരുന്നു. എന്നാല്‍ മോദി മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ ബിജെപി നേതാവ് യെദ്യൂരപ്പ തള്ളി.

 സ്ഥാനാര്‍ത്ഥിയാവും

സ്ഥാനാര്‍ത്ഥിയാവും

കര്‍ണാടകം കീഴടക്കാന്‍ മോദിയെത്തുമെന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അതേസമയം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മികച്ച സ്ഥാനാര്‍ത്ഥികളാകും ബിജെപിക്ക് വേണ്ടി രംഗത്തിറങ്ങുകയെന്നും യെദ്യൂരപ്പ വ്യക്തമാക്കി.

 യോഗങ്ങള്‍

യോഗങ്ങള്‍

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ബുധനാഴ്ച ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗം വിളച്ച് ചേര്‍ത്തിട്ടുണ്ട്. മൂന്ന് ലോക്സങാ സീറ്റുകളിലേക്കും രണ്ട് നിയമസഭാ സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് അതിന് ശേഷം മാത്രമേ തയ്യാറാക്കുകയുള്ളൂവെന്നും യെദ്യുരപ്പ പറഞ്ഞു.

 തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ്

കഴിഞ്ഞ ദിവസമാണ് ലോക്സഭാ മണ്ഡലങ്ങളായ ഷിവമോഗ, ബെല്ലാരി, മാണ്ഡ്യ എന്നിവിടങ്ങളിലേക്കും നിയമസഭാ മണ്ഡലങ്ങളായ രാമനഗര, ജാംഗണ്ടി എന്നിവിടങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. ബിജെപി നേതാക്കളായ യെദ്യൂരപ്പയും, ബി ശ്രീരാമലുവും, ജെഡിഎസ് നേതാവായ സിഎസ് പുട്ടുരാജവും രാജിവെച്ച മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

English summary
Yeddyurappa Rubbishes Reports of PM Modi Contesting 2019 Lok Sabha Polls from Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X