മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ രാജിയെന്ന് യെഡിയൂരപ്പ... കർണാടക മോദിക്ക് വീണ്ടും തലവേദന?
ബെംഗളൂരു: മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ടുമായ ബി എസ് യെഡിയൂരപ്പ വീണ്ടും ബി ജെ പിക്ക് തലവേദനയാകുമെന്ന് സൂചനകള്‍. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്നാണ് യെഡ്ഡിയുടെ ഭീഷണി. ബി ജെ പി വിടുന്ന പക്ഷം യെഡിയൂരപ്പ പുതിയ പാര്‍ട്ടി ഉണ്ടാക്കാനാണ് സാധ്യതയെന്ന് ഇദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വണ്‍ഇന്ത്യയോട് പറഞ്ഞു.
ദക്ഷിണേന്ത്യയില്‍ ബി ജെ പിയുടെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു ബി എസ് യെഡിയൂരപ്പ. അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് കാലാവധിയെത്തും മുമ്പേ യെഡിയൂരപ്പയ്ക്ക് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു. പിന്നാലെ യെഡ്ഡി പാര്‍ട്ടിയും വിട്ടു. കര്‍ണാടക ജനതാ പാര്‍ട്ടി എന്നൊരു പാര്‍ട്ടിയുണ്ടാക്കിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് 2014 ലോക്‌സഭ തിരഞ്ഞെടുപ്പ് വേളയില്‍ ബി ജെ പിയിലേക്ക് തന്നെ തിരിച്ചുവന്നു. വൈകാതെ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡണ്ടുമായി.

എന്നാല്‍ സംസ്ഥാന തിരഞ്ഞെടുപ്പ് അടുത്ത് വരവേ യെഡിയൂരപ്പയെ ഒഴിവാക്കാന്‍ ആര്‍ എസ് എസ് താല്‍പര്യം കാണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആര്‍ എസ് എസിന്റെ താല്‍പര്യക്കാരനായ ബി എല്‍ സന്തോഷ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാനാണ് സാധ്യതയെന്നും കേള്‍ക്കുന്നു. എന്നാല്‍ ഇത്തരമൊരു നീക്കം വലിയ തിരിച്ചടിയാകുമെന്ന് യെഡിയൂരപ്പ ആര്‍ എസ് എസിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സാമുദായിക രാഷ്ട്രീയം ശക്തമായ കര്‍ണാടകയിലെ പ്രമുഖ ലിംഗായത്ത് നേതാവാണ് ബി എസ് യെഡിയൂരപ്പ. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യെഡിയൂരപ്പ മത്സരിക്കാതിരുന്നത് അസംബ്ലി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് എന്നും പറയുന്നവരുണ്ട്. സിദ്ധരാമയ്യ നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിനെതിരെ അടുത്ത തിരഞ്ഞെടുപ്പില്‍ യെഡിയൂരപ്പയിലാണ് ബി ജെ പിയുടെ പ്രതീക്ഷ. പാര്‍ട്ടിയിലെ വിമത നേതാക്കളെയും അഴിമതിക്കേസുകളും യെഡിയൂരപ്പയ്ക്ക് മറികടന്ന് യെഡിയൂരപ്പ വീണ്ടും ഒരിക്കല്‍ കൂടി കര്‍ണാടക ഭരിക്കുമോ. കാത്തിരുന്ന് കാണാം.












Click it and Unblock the Notifications