കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഖാവ് യോഗി ആദിത്യനാഥ്; ഞെട്ടണ്ട, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി തന്നെ!! മാറിമറിഞ്ഞ നിമിഷം ഇതാണ്...

ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ അധ്യക്ഷന്‍ അമിത് ഷായും കഴിഞ്ഞാല്‍ എല്ലാവര്‍ക്കും അറിയാകുന്ന പ്രമുഖ ബിജെപി നേതാവാണ് യോഗി ആദിത്യനാഥ്.

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
സഖാവാകാന്‍ പോയ യോഗി എങ്ങനെ RSS നേതാവായി? | Oneindia Malayalam

ലഖ്‌നൗ: ബിജെപിയുടെ തീപ്പൊരി നേതാവ്, കാവി രാഷ്ട്രീയത്തിന്റെ മുന്നണിപ്പോരാളി, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി, സന്ന്യാസി തുടങ്ങിയ കാര്യങ്ങളാകും ആര്‍ക്കും യോഗി ആദിത്യനാഥിനെ കുറിച്ച് ചോദിച്ചാല്‍ പറയാനുണ്ടാകുക. എന്നാല്‍ ആരും അറിയാത്ത ഒരു കഴിഞ്ഞ കാലം അദ്ദേഹത്തിനുണ്ടായിരുന്നു.

സഖാവ് എന്ന് അദ്ദേഹത്തെ വിളിക്കേണ്ട സാഹചര്യം കഴിഞ്ഞു പോയി. ചില സംഭാഷണങ്ങളാണ് സഖാവില്‍ നിന്നു കാവി രാഷ്ട്രീയക്കാരനായ ഇന്നത്തെ യോഗി ആദിത്യനാഥിലേക്ക് മാറ്റിമറിച്ചത്. ഇടതുപക്ഷക്കാരനില്‍ നിന്നു തീവ്ര വലതുപക്ഷക്കാരനായ യോഗിയുടെ കഥ രസകരമാണ്.

അജയ് ബിഷ്ട് എന്ന വിദ്യാര്‍ഥി

അജയ് ബിഷ്ട് എന്ന വിദ്യാര്‍ഥി

യോഗി ആദിത്യനാഥിന്റെ ആദ്യ പേര് അജയ് ബിഷ്ട് എന്നാണെന്ന് എല്ലാവരും അറിഞ്ഞതാണ്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ആയ വേളയില്‍ യോഗിയുടെ ജീവിത കഥകള്‍ നാം വായിച്ചതുമാണ്.

ശാന്തനു ഗുപ്ത എഴുതുന്നു

ശാന്തനു ഗുപ്ത എഴുതുന്നു

എന്നാല്‍ അധികംപേര്‍ അറിഞ്ഞിട്ടില്ലാത്ത ഒരു ഭാഗമുണ്ട് യോഗിയുടെ ജീവിതത്തില്‍. അക്കാര്യം വിശദീകരിച്ചിരിക്കുന്നത് യോഗിയുടെ മാറ്റങ്ങള്‍ അടയാളപ്പെടുത്തി ശാന്തനു ഗുപ്ത എഴുതിയ പുസ്തകത്തിലാണ്.

എസ്എഫ്‌ഐയില്‍ ആകൃഷ്ടനായി

എസ്എഫ്‌ഐയില്‍ ആകൃഷ്ടനായി

വിദ്യാര്‍ഥിയായിരിക്കെ ആര്‍ജവത്തോടെ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള വ്യക്തിയായിരുന്നു അജയ് ബിഷ്ട്. സ്വാഭാവികമായും അജയ് എസ്എഫ്‌ഐയില്‍ ആകൃഷ്ടനായി.

അടുത്ത ബന്ധു ജയ് പ്രകാശ്

അടുത്ത ബന്ധു ജയ് പ്രകാശ്

അടുത്ത ബന്ധുവായിരുന്നു ജയ് പ്രകാശ്. അജയ് ബിഷ്ടിന്റെ ബന്ധു മാത്രമല്ല, കോളജില്‍ സീനിയറും എസ്എഫ്‌ഐ നേതാവുമായിരുന്നു ഇയാള്‍. ജയ് പ്രകാശിന്റെ പ്രവര്‍ത്തനം അജയ് ബിഷ്ടിനെയും എസ്എഫ്‌ഐയിലേക്ക് ആകര്‍ഷിച്ചു.

പ്രമോദ് തിവാരിയുടെ ഇടപെടല്‍

പ്രമോദ് തിവാരിയുടെ ഇടപെടല്‍

ഈ സാഹചര്യം വളര്‍ന്നുവരവെയാണ് ഒരു എബിവിപി പ്രവര്‍ത്തകന്റെ ഇടപെടലുണ്ടായത്. അജയ് ബിഷ്ടില്‍ നല്ല ഒരു നേതാവ് ഒളിഞ്ഞുകിടക്കുന്നുണ്ടെന്ന് മനസിലാക്കിയത് എബിവിപി പ്രവര്‍ത്തകന്‍ പ്രമോദ് തിവാരിയാണ്.

അജയ് ബിഷ്ടിന്റെ ചിന്തകള്‍ മാറി

അജയ് ബിഷ്ടിന്റെ ചിന്തകള്‍ മാറി

പ്രമോദിന്റെ നിരന്തര സമ്പര്‍ക്കം അജയ് ബിഷ്ടിന്റെ ചിന്തകളെ മാറ്റിമറിച്ചു. കോളജ് ലൈബ്രറിയില്‍ വെച്ച് പ്രമോദും അജയ് ബിഷ്ടും തമ്മില്‍ ഏറെ നേരം, നിരവധി തവണ സംസാരിച്ചിരുന്നു.

ഇടതു ചിന്ത കൈവിട്ടു

ഇടതു ചിന്ത കൈവിട്ടു

തുടര്‍ന്നാണ് ഇടതുപക്ഷ രാഷ്ട്രീയ ചിന്ത കൈവെടിയാന്‍ അജയ് ബിഷ്ട് തീരുമാനിച്ചത്. രാജ്യസേവനം, രാഷ്ട്രവാദം എന്നീ ചിന്തകളിലായി പിന്നീട് അജയ് ബിഷ്ട്. സജീവ എബിവിപിക്കാരനുമായി.

സ്വതന്ത്രനായി മല്‍സരിച്ചു

സ്വതന്ത്രനായി മല്‍സരിച്ചു

കമ്യൂണിസത്തില്‍ നിന്നു കാവിയിലേക്ക് മാറിയ അജയ് ബിഷ്ടിന് പക്ഷേ, എബിവിപി നേതൃത്വം ഉടനെ സീറ്റ് കൊടുത്തില്ല. തുടര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ചു. പരാജയമായിരുന്നു ഫലം.

പിന്നീട് മൊത്തം മാറി

പിന്നീട് മൊത്തം മാറി

പ്രമോദ് തിവാരിയുടെ ഇടപെടലാണ് ഇന്ന് നാം കാണുന്ന യോഗി ആദിത്യനാഥായി മാറാന്‍ കാരണമെന്ന് വേണമെങ്കില്‍ പറയാം. പിന്നീട് അദ്ദേഹം സംഘപരിവാരത്തിന്റെ സജീവ പ്രവര്‍ത്തകനായി.

ഹിന്ദുയുവ വാഹിനി

ഹിന്ദുയുവ വാഹിനി

ഓരോ പ്രസംഗങ്ങളിലും മുസ്ലിം വിരുദ്ധതയും പരമത വിദ്വേഷവും വര്‍ധിച്ചുവന്നു. ഹിന്ദുയുവ വാഹിനി എന്ന സംഘടന രൂപീകരിച്ചു. പടിഞ്ഞാറന്‍ യുപിയിലെ നിര്‍ണായക നേതാവായി മാറുകയും ചെയ്തു.

ബിജെപി ടിക്കറ്റില്‍ പാര്‍ലമെന്റിലേക്ക്

ബിജെപി ടിക്കറ്റില്‍ പാര്‍ലമെന്റിലേക്ക്

ഗോരഖ്‌നാഥ് മഠത്തിലെത്തി സന്ന്യാസം സ്വീകരിച്ച് യോഗി ആദിത്യനാഥ് എന്ന പേര് സ്വീകരിച്ചു. തുടര്‍ന്ന് മുഴുജീവിതം സന്ന്യാസത്തിനും ജനസേവനത്തിനും മാറ്റിവച്ചു. ബിജെപി ടിക്കറ്റില്‍ പാര്‍ലമെന്റിലേക്ക് മല്‍സരിച്ചു.

മോദിക്കു തൊട്ടുപിന്നില്‍

മോദിക്കു തൊട്ടുപിന്നില്‍

അഞ്ചു തവണ പാര്‍ലമെന്റ് അംഗമായി. ഈ പദവി തുടരവെയാണ് ബിജെപി നേതൃത്വം അദ്ദേഹത്തെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയാകാന്‍ ക്ഷണിച്ചത്. ആ പദവി ഏറ്റെടുക്കുകയും ചെയ്തു. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ അധ്യക്ഷന്‍ അമിത് ഷായും കഴിഞ്ഞാല്‍ എല്ലാവര്‍ക്കും അറിയാകുന്ന പ്രമുഖ ബിജെപി നേതാവാണ് യോഗി ആദിത്യനാഥ്.

English summary
Yogi Adithyanath love to be SFI Leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X