കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗി ആദിത്യനാഥ് അവധിയില്‍നിന്നും നബിദിനം ഒഴിവാക്കി; പ്രതിഷേധവുമായി മുസ്ലീങ്ങള്‍

ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെല്ലാം നബിദിനം അവധി ദിനമാണ്. രാമ നവമിക്കും ജന്മാഷ്ടമിക്കും അവധി നല്‍കാറുണ്ട്.

  • By Anwar Sadath
Google Oneindia Malayalam News

ലക്‌നൗ: അവധി ദിവസങ്ങള്‍ വെട്ടിക്കുറിക്കുന്നതിന്റെ ഭാഗമായി യോഗി ആദിത്യനാഥ് ഒഴിവാക്കിയ 15 അവധി ദിവസങ്ങളില്‍ നബിദിനം ഉള്‍പ്പെടുത്തിയത് വിവാദമാകുന്നു. വലിയതോതില്‍ മുസ്ലീങ്ങളുള്ള ഉത്തര്‍ പ്രദേശില്‍ നബിദിനം വലിയ ആഘോഷമാണ്. എന്നാല്‍ നബിദിനം അവധിയില്‍ നിന്നും ഒഴിവാക്കിയതോടെ മുസ്ലീങ്ങള്‍ക്കെതിരായ നടപടിയായാണ് ഒരു വിഭാഗം ഇതിനെ വ്യാഖ്യാനിക്കുന്നത്.

ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെല്ലാം നബിദിനം അവധി ദിനമാണ്. രാമ നവമിക്കും ജന്മാഷ്ടമിക്കും അവധി നല്‍കാറുണ്ട്. യോഗി ആദിത്യനാഥിന്റെ പുതിയ തീരുമാനത്തിനെതിരെ മുസ്ലീം പുരോഹിതര്‍ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ തീരുമാനം നിര്‍ഭാഗ്യകരമാണെന്ന് സുന്നി പുരോഹിതന്‍ ഖാലിദ് റഷീദ് പ്രതികരിച്ചു. വിപി സിങ് സര്‍ക്കാരിന്റെ കാലം മുതല്‍ നബിദിനത്തിന് അവധി ലഭിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 yogi-adityanath

നബിദിനത്തിന് പല പരിപാടികളും മുസ്ലീം സംഘടനകളും അല്ലാത്തവരും സംഘടിപ്പിക്കാറുണ്ട്. നബിദിനവും റംസാന്റെ അവസാന വെള്ളിയാഴ്ചത്തെ അവധിയും ഒഴിവാക്കിയത് അംഗീകരിക്കാനാകില്ല. ലോകമെങ്ങുമുള്ള മുസ്ലീങ്ങള്‍ക്ക് അവധി നല്‍കുന്നതാണ് ഈ ദിവസങ്ങളിലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, യോഗി ആദിത്യനാഥിന്റെ തീരുമാനത്തെ ഒരു മതത്തിനെതിരായ നടപടിയെന്ന് വിശേഷിപ്പിക്കാനാകില്ലെന്നും ചില മുസ്ലീം നേതാക്കള്‍ പറഞ്ഞു. എല്ലാ മതവിഭാഗങ്ങളുടെ വിശേഷ ദിവസങ്ങളിലും അവധി ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മുസ്ലീങ്ങള്‍ക്കെതിരായ നടപടിയാണ് ഇതെന്ന് പറയാനാകില്ലെന്ന് മൗലാന സല്‍മാന്‍ നദ്വി പറഞ്ഞു.

English summary
Yogi Adityanath scraps 15 holidays in UP, Muslims unhappy Prophet’s birthday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X