മോദിയും യോഗിയും... ഈ ഫോട്ടോ വ്യാജനോ? 'കള്ളം' പൊളിച്ച് കോണ്‍ഗ്രസ്... സംശയം ബാക്കി
ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്ത ഫോട്ടോകള്‍ അതിവേഗമാണ് ട്വിറ്ററില്‍ ട്രെന്‍ഡ് ആയത്. ബിജെപി പ്രൊഫൈലുകള്‍ ഈ ഫോട്ടോകള്‍ ആഘോഷമാക്കിയിരുന്നു. ഇന്ത്യയിലെ രണ്ടു ശക്തരായ വ്യക്തികള്‍ എന്ന കമന്റോടെയാണ് ബിജെപി അനുഭാവികള്‍ ചിത്രം പ്രചരിപ്പിച്ചത്.
പുതിയ ഇന്ത്യയുടെ നിര്‍മാത്തിന് സന്നദ്ധമാണ് എന്ന് സൂചിപ്പിച്ചായിരുന്നു യോഗിയുടെ ട്വീറ്റ്. ബിജെപി അനുഭാവികള്‍ ചിത്രം ആഘോഷിക്കുമ്പോള്‍ കോണ്‍ഗ്രസുകാര്‍ കണ്ടെത്തിയത് ചിത്രത്തിലെ ചില പാളിച്ചകളാണ്. രണ്ടു ചിത്രങ്ങളാണ് യോഗി ട്വീറ്റ് ചെയ്തത്. എന്നാല്‍ രണ്ടും വ്യത്യാസമുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കളും അനുഭാവികളും സംശയം പ്രകടിപ്പിക്കുന്നു. ട്വിറ്ററില്‍ വലിയ ചര്‍ച്ചയായി വിഷയം....

ഉത്തര്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. അടുത്ത ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ് നടന്നേക്കും. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കാലാവധി മാര്‍ച്ച് മാസത്തില്‍ അവസാനിക്കുകയാണ്. ഇത്തവണ ബിജെപി ശക്തമായ ഒരുക്കമാണ് നടത്തുന്നത്. ബിജെപി ഭരണത്തിനെതിരായ വികാരം വളര്‍ത്താന്‍ പ്രതിപക്ഷം കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

ഉത്തര്‍ പ്രദേശിന് വേണ്ടി വിവിധ പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. മെഡിക്കല്‍ കോളജുകളടക്കം നരേന്ദ്ര മോദി കഴിഞ്ഞാഴ്ചകളില്‍ ഉദ്ഘാടനം ചെയ്തിരുന്നു. എക്‌സ്പ്രസ് ഹൈവേകളും തുറന്നുനല്‍കി. ഉത്തര്‍ പ്രദേശ് വികസന കുതിപ്പിലാണ് എന്ന് പ്രചരിപ്പിക്കുകയാണ് ബിജെപി. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ബിജെപിയുടെ നീക്കം ഫലം കാണുമോ എന്ന ആശങ്ക പ്രതിപക്ഷത്തിനുണ്ട്.

കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശില്‍ മുഴുവന്‍ സംസ്ഥാനങ്ങളിലെയും പോലീസ് മേധാവികള്‍ പങ്കെടുത്ത യോഗം നടന്നു. ഓണ്‍ലൈന്‍ വഴിയായിരുന്നു യോഗം. സാധാരണ ഇത്തരം യോഗങ്ങള്‍ ഡല്‍ഹിയില്‍ വച്ചാണ് നടത്താറ്. ഉത്തര്‍ പ്രദേശില്‍ വച്ച് നടത്തിയതിന് പിന്നില്‍ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെയാണ് യോഗി ഫോട്ടോ ട്വീറ്റ് ചെയ്തത്.
റൂബി ജുവലിന്റെ നിക്കാഹ് കഴിഞ്ഞു; വിവാഹ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും സംസാരിച്ചു നടക്കുന്നതാണ് ഫോട്ടോകള്‍. യോഗിയുടെ തോളില്‍ കൈയ്യിട്ട് മോദി സംസാരിച്ചു നടക്കുന്നതാണ് ചിത്രം. രണ്ടു ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തത്. ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് യോഗി ഫോട്ടോയ്‌ക്കൊപ്പം കുറിക്കുകയും ചെയ്തു.

എന്നാല്‍ ഫോട്ടോയിലെ പൊരുത്തക്കേടുകളാണ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമടക്കമുള്ളവര്‍ കണ്ടെത്തിയത്. രണ്ടില്‍ ഏതെങ്കിലും ഒരു ഫോട്ടോ വ്യാജനാണെന്ന സംശയമാണ് അവര്‍ ഉന്നയിക്കുന്നത്. ഒരു ഫോട്ടോയില്‍ മോദിയുടെ തോളില്‍ ഷാളുണ്ട്. മറ്റൊന്നില്‍ ഷാള്‍ കാണുന്നില്ല. യോഗിയുടെ മാധ്യമ വിഭാഗം മേധാവിക്ക് പണി പോവുമെന്ന് ചില കോണ്‍ഗ്രസ് പ്രൊഫൈലുകള്‍ പരിഹസിച്ചു.

കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിനതെ, യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബിവി ശ്രീനിവാസ്, ഡിഎംകെ നേതാവ് ഇസൈ ഡി എന്നിവരെല്ലാം ഫോട്ടോയിലെ പാളിച്ച ചൂണ്ടിക്കാട്ടുന്നു. ചിലര്‍ മോദിയുടെ താടി വെട്ടിയോ എന്ന ചോദ്യമാണ് ഉന്നയിക്കുന്നത്. അടുത്തിടെ മോദി താടി നീട്ടിവളര്‍ത്തിയിരുന്നു. വിമര്‍ശനം ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇതുവരെ ബിജെപി നേതാക്കള്‍ പ്രതികരിച്ചിട്ടില്ല.

വസ്ത്രങ്ങള്‍ ഒന്നാണ്. എന്നാല്‍ ഒന്ന് മോദിയല്ല എന്നാണ് ഡിഎംകെ നേതാവ് ഇസൈ ഡി യുടെ പരിഹാസം. ഇതാദ്യമായിട്ടല്ല മോദിയുടെ ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നത്. സെപ്തംബറില്‍ എയര്‍ ഇന്ത്യ വണ്ണില്‍ നിന്നുള്ള ചിത്രം മോദി ട്വീറ്റ് ചെയ്തിരുന്നു. അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടെ ജോലിത്തിരക്കിലുള്ള മോദിയുടെ ചിത്രമായിരുന്നു അത്. മുമ്പ് സമാനമായ യാത്രയ്ക്കിടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വിമാനത്തില്‍ വാര്‍ത്താ സമ്മേളനം നടത്തിയ ചിത്രം പങ്കുവച്ചാണ് കോണ്‍ഗ്രസുകാര്‍ പ്രതികരിച്ചത്.












Click it and Unblock the Notifications