Get Updates
Get notified of breaking news, exclusive insights, and must-see stories!

യോഗിയും പരീക്കറും എംപിമാരായി തുടരും!! പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയില്‍ സംഭവിക്കുന്നത്

ദില്ലി: മന്ത്രിമാരയി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മൂന്ന് ബിജെപി എംപിമാര്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പുവരെ എംപി സ്ഥാനം വഹിക്കും. ലോക് സഭാ എപിമാരായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, രാജ്യസഭാ എംപിയായ മനോഹര്‍ പരീക്കര്‍ എന്നിവരാണ് ജൂലൈയില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരെ തല്‍സ്ഥാനം കൂടി നിര്‍വ്വഹിക്കുക. എന്നാല്‍ ഉത്തര്‍പ്രേശ് മുഖ്യമന്ത്രിമാരില്‍ ഒരാളായ ദിനേഷ് ശര്‍മ ലക്‌നൗ മേയര്‍ സ്ഥാനം രാജിവച്ചിരുന്നു.

ഗോവ മുഖ്യമന്ത്രിയായി അധികാരമേറ്റ മനോഹര്‍ പരീക്കര്‍, യുപി മുഖ്യമന്ത്രിയായി സ്ഥാനമേറ്റ യോഗി ആദിത്യ നാഥ്, യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവര്‍ക്ക് നിലവിലുള്ള സ്ഥാനം രാജിവച്ച് ആറ് മാസത്തിനുള്ളില്‍ ജനവിധി തേടേണ്ടത് അനിവാര്യമാണ്. തിരഞ്ഞെടുപ്പിന് 14 ദിവസം മുമ്പ് ലോക്‌സഭയില്‍ നിന്ന് ലോക്‌സഭ/ രാജ്യസഭയില്‍ നിന്ന് രാജിവെയ്ക്കണമെന്നാണ് ചട്ടം. യോഗി ഖൊരഖ്പൂരില്‍ നിന്നുള്ള ലോക്‌സഭാംഗവും, കേശവ് പ്രസാദ് മൗര്യ ഫുല്‍പൂരില്‍ നിന്നുള്ള ലോക്‌സഭാംഗവുമാണ്. ഗോവ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട മനോഹര്‍ പരീക്കര്‍ യുപിയില്‍ നിന്നുള്ള രാജ്യസഭാ എംപിയാണ്.

photo-201

നിയസഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഉപതിരഞ്ഞെടുപ്പ് പ്രശ്‌നമല്ലെന്നുമാണ് ബിജെപിയുടെ നിലപാട്. മുഖ്യമന്ത്രി ആദിത്യ നാഥ്, ഉപമുഖ്യമന്ത്രി കേശവേന്ദ്ര മൗര്യ എന്നിവര്‍ ഉത്തര്‍പ്രദേശിലെ ഏതെങ്കിലും നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ ജയിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ നേരത്തെ യുപി മുഖ്യമന്ത്രി സ്ഥാനം അലങ്കരിച്ചിട്ടുള്ള അഖിലേഷ് യാദവ്, മായാവതി എന്നിവര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+