Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയുടെയും യുവാവിന്റെയും മൃതദേഹം പെട്ടിക്കുള്ളില്‍

സോനിപത്: ഹരിയാനയിലെ സോനീപത്തില്‍ യുവതിയുടെയും യുവാവിന്റെയും മൃതദേഹം പെട്ടികളിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സോനിപത് താവ് ദേവി ലാല്‍ പാര്‍ക്കിലാണ് കഴിഞ്ഞ ദിവസം രാവിലെ രണ്ട് പെട്ടികളിലായി മൃതദേഹങ്ങള്‍ കണ്ടത്. ദുരഭിമാനക്കൊലയാകാമെന്നാണ് പോലീസിന്റെ പ്രാധമിക നിഗമനം.

മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.രാവിലെ പാര്‍ക്കില്‍ പ്രഭാതസവാരിക്ക് എത്തിയവരാണ് പെട്ടി ആദ്യം കണ്ടത്. പുതിയപെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടതില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.തുടര്‍ന്ന് പോലീസും ഫോറന്‍സിക് വിദഗ്ദ്ധരുമെത്തി പെട്ടിയുടെ പൂട്ട് പൊളിക്കുകയായിരുന്നു.

murder.jpg

രണ്ട് പെട്ടിയിലായി പൂര്‍ണ നഗ്‌നമായ രണ്ട് മൃതദേഹങ്ങള്‍. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന്റെ പാടുകള്‍ മൃതദേഹങ്ങളുടെ കഴുത്തിലുണ്ട്.യുവാവിന്റെ കാലുകള്‍ മുറിച്ച് പെട്ടിക്കുള്ളില്‍ വച്ച നിലയിലായിരുന്നു. യുവതിയുടെ ശരീരത്തില്‍ വേറെയും മുറിവുകള്‍ ഉണ്ട്.

ഉത്തരേന്ത്യന്‍ പെണ്‍കുട്ടികള്‍ വിവാഹം കഴിഞ്ഞയുടന്‍ ധരിക്കുന്ന വളകള്‍ യുവതിയുടെ കയ്യില്‍ ഉണ്ട്. വളയുടെ അടിസ്ഥാനത്തില്‍ ഇവര്‍ അടുത്തിടെ വിവാഹം കഴിഞ്ഞവരാകാമെന്ന നിഗമനത്തിലാണ് പൊലീസ്. പെട്ടിയുടെ സമീപത്തെങ്ങും രക്തക്കറയില്ല അതിനാല്‍ മറ്റെവിടെയെങ്കിലും വച്ച് കൊല നടത്തിയ ശേഷം പെട്ടിയിലാക്കി ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം. അഞ്ച് സംഘമായി തിരിഞ്ഞ് ഹരിയാന പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+