കൂട്ട ബലാല്‍സംഗം, സ്വകാര്യ ഭാഗങ്ങളില്‍ കുപ്പി കയറ്റി... സംഘത്തില്‍ രണ്ട് യുവതികള്‍, 6 പേര്‍ അറസ്റ്റില്‍
ബെംഗളൂരു: യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് കൂട്ട ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍. രണ്ട് യുവതികള്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. അക്രമികള്‍ യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതോടെ വലിയ പ്രതിഷേധം ഉയര്‍ന്നിരിക്കെയാണ് ആറ് പേരെ അറസ്റ്റ് ചെയ്തത്. യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ അക്രമികള്‍ കുപ്പി കയറ്റുന്നത് വീഡിയോയില്‍ ചിത്രീകരിച്ചിരുന്നു. തന്നെ അവര്‍ ക്രൂരമായി സംഘം ചേര്‍ന്ന് ബലാല്‍സംഗം ചെയ്തുവെന്ന് 22കാരി പിന്നീട് ആരോപിച്ചു.

ആറ് ദിവസം മുമ്പാണ് ബെംഗളൂരുവില്‍ സംഭവം നടന്നത്. വീഡിയോ പ്രചരിച്ചതോടെയാണ് വിവാദമായത്. തുടര്‍ന്നാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചതും അറസ്റ്റ് രേഖപ്പെടുത്തിയതും. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചുവെന്ന് പോലീസ് അറിയിച്ചു. പീഡനം, ബലാല്‍സംഗം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. അക്രമികളും ഇരയും ബംഗ്ലാദേശുകാരാണ് എന്നാണ് വിവരം. സാമ്പത്തിക വിഷയത്തെ ചൊല്ലിയുള്ളതര്‍ക്കമാണ് ക്രൂര പീഡനത്തിലേക്ക് എത്തിയത്. ഇരയായ യുവതിയെ ഇന്ത്യയിലേക്ക് തട്ടിക്കൊണ്ടുവന്നതാണ് എന്ന നിഗമനത്തിലാണ് പോലീസ്.
Recommended Video
ഇരയായ യുവതി ഇപ്പോള്‍ കര്‍ണാടക വിട്ടിട്ടുണ്ട്. ഇവരുടെ മൊഴിയെടുക്കാന്‍ പോലീസ് പുറപ്പെട്ടു. ഇരയെ ബെംഗളൂരുവില്‍ എത്തിച്ച് മൊഴി രേഖപ്പെടുത്തും. ശേഷം കോടതിയില്‍ ഹാജരാക്കും. യുവതിയെ പീഡിപ്പിക്കുന്ന വീഡിയോ പ്രചരിച്ചതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധം ഉടലെടുത്തിരുന്നു. അസം പോലീസ് പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ തേടിയിരുന്നു. പ്രതികളെ കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല, ആര്‍ക്കെങ്കിലും സൂചന കിട്ടിയാല്‍ അറിയിക്കണം എന്ന് ട്വിറ്ററിലാണ് അസം പോലീസ് ആവശ്യപ്പെട്ടത്. അതിനിടെയാണ് പ്രതികള്‍ ബെംഗളൂരുവില്‍ അറസ്റ്റിലായിരിക്കുന്നത്.












Click it and Unblock the Notifications