നിങ്ങളുടെ മൗനം വിദ്വേഷ സ്വരങ്ങള്‍ക്ക് ശക്തിയാവുന്നു: മോദിയോട് ഐഐഎം വിദ്യാർത്ഥികളും അധ്യാപകരും
ദില്ലി: രാജ്യത്തിന്റെ വിവിധ കോണുകളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളും വിദ്വേഷ പ്രസംഗങ്ങളും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ ( ഐ ഐ എം) വിദ്യാർത്ഥികളും ഫാക്കല്‍റ്റികളും. ബംഗളുരുവിലെയും അഹമ്മദാബാദിലെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ ഒരു കൂട്ടം വിദ്യാർത്ഥികളും ഫാക്കൽറ്റി അംഗങ്ങളുമാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഇത്തരം സംഭവഭങ്ങളിലെ പ്രധാനമന്ത്രിയുടെ നിശബ്ദത വിദ്വേഷ സ്വരങ്ങള്‍ക്ക് ശക്തിപകരുന്നുവെന്നാണ് കത്തിലൂടെ വിദ്യാർത്ഥികള്‍ അഭിപ്രായപ്പെടുന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ച കത്തിൽ ഐഐഎം ബാംഗ്ലൂരിലെ 13 അധ്യാപകരും ഐഐഎം അഹമ്മദാബാദിലെ മൂന്ന് അധ്യാപകരും ഉൾപ്പെടെ 183 പേർ ഒപ്പുവച്ചിട്ടുണ്ട്. "ബഹുമാനപ്പെട്ട പ്രധാനമന്ത്രി, നമ്മുടെ രാജ്യത്ത് വർദ്ധിച്ചുവരുന്ന അസഹിഷ്ണുതയെക്കുറിച്ചുള്ള നിങ്ങളുടെ മൗനം നമ്മുടെ രാജ്യത്തിന്റെ ബഹുസ്വര സംസ്‌കാരത്തെ വിലമതിക്കുന്ന ഞങ്ങളെയെല്ലാം നിരാശപ്പെടുത്തുന്നതാണ്. നിങ്ങളുടെ മൗനം വിദ്വേഷം നിറഞ്ഞ ശബ്ദങ്ങളെ ധൈര്യപ്പെടുത്തുകയും നമ്മുടെ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയുയർത്തുകയും ചെയ്യുന്നു,"- കത്തിൽ പറയുന്നു. "നമ്മെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികളിൽ" നിന്ന് രാജ്യത്തെ മോചിപ്പിക്കാനും കത്ത് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നു.

ഐഐഎം ബാംഗ്ലൂരിലെ അഞ്ച് ഫാക്കൽറ്റി അംഗങ്ങളാണ് കത്ത് തയ്യാറാക്കിയത്. പ്രതീക് രാജ് (അസിസ്റ്റന്റ് പ്രൊഫസർ ഓഫ് സ്ട്രാറ്റജി), പ്രമുഖ പാരിസ്ഥിതിക സാമ്പത്തിക ശാസ്ത്രജ്ഞനായ ദീപക് മൽഗാൻ (അസോസിയേറ്റ് പ്രൊഫസർ, പബ്ലിക് പോളിസി), ഡാൽഹിയ മണി (അസോസിയേറ്റ് പ്രൊഫസർ, സംരംഭകത്വം); രാജ്ലക്ഷ്മി വി മൂർത്തി (അസോസിയേറ്റ് പ്രൊഫസർ, ഡിസിഷൻ സയൻസസ്); ഹേമ സ്വാമിനാഥൻ (അസോസിയേറ്റ് പ്രൊഫസർ, പബ്ലിക് പോളിസി) എന്നിവരാണ് കത്ത് തയ്യാറാക്കിയ ഫാക്കല്‍റ്റി അംഗങ്ങള്‍.
"നിശബ്ദത ഒരു ഓപ്ഷനല്ല" എന്ന് മനസ്സിലാക്കിയതിന് ശേഷമാണ് ഒരു കൂട്ടം വിദ്യാർത്ഥികളും അധ്യാപകരും മുൻകൈ എടുത്ത് കത്ത് തയ്യാറാക്കിയതെന്നാണ് രാജ് പറയുന്നത്. കാഞ്ചൻ മുഖർജി (പ്രൊഫസർ, ഓർഗനൈസേഷണൽ ബിഹേവിയർ ആന്‍ർ് ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ്); അർപിത് എസ് (അസിസ്റ്റന്റ് പ്രൊഫസർ, പബ്ലിക് പോളിസി), രാഹുൽ ഡി (പ്രൊഫസർ, ഇൻഫർമേഷൻ സിസ്റ്റംസ്); സായ് യയാവരം (തന്ത്രശാസ്ത്ര പ്രൊഫസർ); രാജലക്ഷ്മി കാമത്ത് (അസോസിയേറ്റ് പ്രൊഫസർ, പബ്ലിക് പോളിസി), റിത്വിക് ബാനർജി (അസോസിയേറ്റ് പ്രൊഫസർ, ഇക്കണോമിക്സ് ആൻഡ് സോഷ്യൽ സയൻസസ്); മനസ്വിനി ഭല്ല (അസോസിയേറ്റ് പ്രൊഫസർ, ഇക്കണോമിക്സ് ആൻഡ് സോഷ്യൽ സയൻസ്) എന്നിവരാണ് കത്തില്‍ ഒപ്പിട്ട ബാംഗ്ലൂർ ഐഐഎമ്മിലെ മറ്റ് ഫാക്കല്‍റ്റികള്‍
വെറൈറ്റി ലുക്കില്‍ രമ്യ നമ്പീശന്‍: ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications