പെണ്‍കുട്ടികളെ ചുംബിച്ചശേഷം ഓടുന്ന ദില്ലിയിലെ ചുംബനവീരന്‍ പോലീസ് പിടിയിലായി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: പെണ്‍കുട്ടികളെ ചുംബിച്ചശേഷം ഓടി രക്ഷപ്പെടുകയും ഇവയുടെ വീഡിയോ പകര്‍ത്തി പിന്നീട് യൂട്യൂബിലിടുകയും ചെയ്ത യുവാവിനെ പോലീസ് പിടികൂടി. ഇയാളുടെ സഹായിയേയും പോലീസ് പിടികൂടിയിട്ടുണ്ട്. ഇരുവരെയും ചോദ്യം ചെയ്തുവരികയാണെന്ന് ദില്ലി പോലീസ് അറിയിച്ചു.

ഒട്ടേറെ പെണ്‍കുട്ടികളെ ചുംബിച്ചശേഷം ഇവയുടെ വീഡിയോ തമാശരൂപേണ ഇന്റര്‍നെറ്റിലിട്ട സുമിത് വര്‍മയാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പെണ്‍കുട്ടികളെ ചുംബിക്കുന്ന വീഡിയോ വിവാദമായതിനെ തുടര്‍ന്ന് അത് പിന്‍വലിച്ച് ഇയാള്‍ മാപ്പുപറഞ്ഞിരുന്നു.

jailinmates

വര്‍മയും സഹായി സത്യജിത്തുമാണ് വീഡിയോ പകര്‍ത്തിയത്. സംഭവത്തിനുശേഷം ഒളിവില്‍പോയ ഇരുവരെയും ഗുഡ്ഗാവില്‍വെച്ച് ദില്ലി പോലീസ് പിടികൂടുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വിമര്‍ശനത്തിനിടയായതോടെയാണ് ചിലര്‍ ഇതിനെതിരെ പോലീസില്‍ പരാതി നല്‍കിയത്.

സ്ത്രീകള്‍ക്ക് നേരയുള്ള ലൈംഗിക പീഡനമായി ഇത് കണക്കാക്കണമെന്നും ആവശ്യമുയര്‍ന്നു. ഇതേതുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ദി ക്രേസി സുമിത് എന്ന പേരില്‍ സുമിത്തിന് യുട്യൂബ് ചാനലുണ്ട്. ഇതില്‍ 2015മുതല്‍ ഇത്തരത്തിലുള്ള വീഡിയോ അപ് ലോഡ് ചെയ്തുവരികയായിരുന്നു.


English summary
Youth behind ‘kissing prank’ video, his associate detained for questioning
Please Wait while comments are loading...