മോഡിക്ക് ചരിത്രം പഠിക്കാന്‍ പാഠപുസ്തകം സമ്മാനം!
മുംബൈ: ഒരു മൈക്കിന്റെ മുന്നിലെത്തുമ്പോള്‍ പൊതുവെ നേതാക്കള്‍ പരിസരം മറന്ന് സംസാരിക്കാന്‍ തുടങ്ങും. കാണാനും കേള്‍ക്കാനും ജനങ്ങളല്‍പം കൂടുതലാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അവരോധിക്കപ്പെട്ട ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പ്രസംഗം കേള്‍ക്കാനും ആയിരങ്ങള്‍ തടിച്ചുകൂടുന്നത് പതിവ് കാഴ്ചയാണ്. പക്ഷേ ആവേശം കേറി പ്രസംഗിക്കുമ്പോള്‍ പലപ്പോഴും മോഡി ചരിത്രം മറന്നു.
അതുകൊണ്ട് മോഡിക്ക് ചരിത്രം പഠിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദീപാവലി സമ്മാനയമായി ഒരുകെട്ട് ചരിത്രപുസ്തകം അയച്ചുകൊടുത്തിരിക്കുകയാണ്. അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള ചരിത്രപാഠപുസ്തകമാണ് മോഡിക്ക് നല്‍കയിരിക്കുന്ന ദീപാവലി സമ്മാനം. ചരിത്രം പഠിക്കാന്‍ മോഡിയെ ഈ പുസ്തകങ്ങല്‍ സഹായിക്കുമെന്നാണ് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്.

അടുത്തിടെ ഒരു റാലിയല്‍ പ്രസംഗിക്കവെ പ്രാചീന സര്‍വ്വകലാശാലയുടെ തക്ഷശില ബീഹാറിന്റെ ഭാഗമാണെന്ന് മോഡി പറഞ്ഞിരുന്നു. യഥാര്‍ത്ഥത്തില്‍ വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലാണ് തക്ഷശില. അതുപോലെ, ഗുപ്ത രാജവംശത്തിലെ മഹാനായ രാജാവ് ചന്ദ്രഗുപ്തനാണെന്ന് മോഡി പറഞ്ഞു. എന്നാല്‍ ചന്ദ്ര ഗുപ്തന്‍ മൗര്യ രാജവംശത്തിലെ രാജാവാണ്.
എന്തായാലും ഇത്തരം തെറ്റുകള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ തങ്ങള്‍ നല്‍കിയ പുസ്തകത്തിന് കഴിയുമെന്ന് മുംബൈ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഗേഷ് കുമാര്‍ യാദവ് പരിഹസിച്ചു. അഞ്ചാം തരം മുതല്‍ എട്ടാം തരംവരെയുള്ള എസ്എസ് സി പുസ്തകവും പത്ത്, ഒമ്പത് തരത്തിലെ ഐസിഎസ്ഇ പുസ്‌കവുമാണ് സമ്മാനമായി നല്‍കിയതെന്നും യാദവ് പറഞ്ഞു.












Click it and Unblock the Notifications