ജാതി സര്‍ട്ടിഫിക്കറ്റ് കിട്ടാത്തതിന് ആത്മഹത്യ
ഭോപ്പാല്‍: ഒന്നര വര്‍ഷത്തെ പ്രയത്‌നത്തിന് ശേഷവും ജതി സര്‍ട്ടിഫിക്കറ്റ് കിട്ടാതായപ്പോള്‍ യുവാവ് ആത്മഹത്യ ചെയ്തു. പോലീസ് റിക്രൂട്ട്‌മെന്റിന് സമര്‍പ്പിക്കാനായിരുന്നു ഇയാള്‍ ജാതി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചത്.
രാജ്പാല്‍ കൈതാല്‍ എന്ന 23 കാരനാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. 2013 സെപ്റ്റംബര്‍ 11 നാണ് ഇയാള്‍ വിഷം കഴിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തൊട്ടടുത്ത ദിവസം മരിച്ചു.2013 സെപ്റ്റംബര്‍ 15 നാണ് പോലീസ് സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ്. പക്ഷേ അതിന് മുമ്പ് ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ലെന്നുറപ്പായതോടെയാണ് രാജ്പാല്‍ മരണത്തിന്റെ വഴി തിരഞ്ഞെടുത്തത്.

പലതവണ ശ്രമിച്ചിട്ടും ജാതി സര്‍ട്ടിഫിക്കറ്റ് കിട്ടാത്തതില്‍ ഇയാള്‍ ഏറെ നിരാശനായിരുന്നുവെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.എന്നാല്‍ ഒന്നരവര്‍ഷമായി സര്‍ട്ടിഫിക്കറ്റിന് വേണ്ടി ശ്രമിക്കുകയായിരുന്നുവെന്ന വാദം ശരിയല്ലെന്നാണ് അധികൃതരുടെ വാദം. 2013 ആഗസ്റ്റ് 27 ന് മാത്രമാണ് രാജ്പാലിന്റെ അപേക്ഷ ലഭിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ഈ അപേക്ഷ പരിഗണനക്കായി തഹസില്‍ദാറുടെ ഓഫീസിലേക്ക് സെപ്റ്റംബര്‍ 2 ന് തന്നെ അയച്ചിരുന്നുവെന്നും അധികൃതര്‍ പറയുന്നു.
രാജ്പാല്‍ മുമ്പ് ജാതി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നുവെന്നും അത് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് തള്ളുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു.












Click it and Unblock the Notifications