കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായുടെ ടാക്ടിക്കല്‍ മൂവ്; വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്‍ഡിഎയില്‍ ചേരും, ജഗന്‍ റെഡ്ഡി ദില്ലിയിലേക്ക്

Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്രയിലെ ശിവസേനയും പഞ്ചാബിലെ അകാലിദളും പോയ എന്‍ഡിഎയിലെ ഒഴിവ് നികത്താന്‍ ബിജെപിയുടെ തന്ത്രപരമായ നീക്കം. ആന്ധ്രപ്രദേശ് ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി എന്‍ഡിഎയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. ബിജെപിക്ക് സ്വാധീനമില്ലാത്ത സംസ്ഥാനമാണ് ആന്ധ്ര. ഇവിടെ ശക്തിയാര്‍ജിക്കാന്‍ ബിജെപി നീക്കം നടത്തവെയാണ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ പാര്‍ട്ടിയെ എന്‍ഡിഎയില്‍ എടുക്കുന്നത്.

ആന്ധ്രയ്ക്ക് ചില വാഗ്ദാനങ്ങള്‍ നല്‍കിയാണ് ജഗനെ കൂടെ നിര്‍ത്തുക എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതുവഴി മറ്റൊരു ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് സ്വാധീനം ശക്തമാക്കുകയാണ് ലക്ഷ്യം. അമിത് ഷായുമായി കണ്ട ജഗന്‍ റെഡ്ഡി നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തും. വിശദാംശങ്ങള്‍ ഇങ്ങനെ....

 രണ്ടു കക്ഷികള്‍ പോയി

രണ്ടു കക്ഷികള്‍ പോയി

മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി പദവിയെ ചൊല്ലിയാണ് ശിവസേനയും ബിജെപിയും ഉടക്കിയത്. അടുത്തിടെ പാസാക്കിയ കാര്‍ഷിക ബില്ലുമായി ബന്ധപ്പെട്ടായിരുന്നു അകാലിദള്‍ സഖ്യം വിട്ടത്. ഇതോടെ എന്‍ഡിഎ എന്നത് നാമമാത്രമായി. ബിജെപിയല്ലാത്ത പ്രബല ശക്തികളൊന്നും നിലവില്‍ എന്‍ഡിഎയില്‍ ഇല്ല.

 ജഗന്‍ ഇന്ന ദില്ലിയിലെത്തും

ജഗന്‍ ഇന്ന ദില്ലിയിലെത്തും

ഈ സാഹചര്യത്തിലാണ് ആന്ധ്ര ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ എന്‍ഡിഎയിലെടുക്കാന്‍ നീക്കം നടത്തുന്നത്. ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ഇന്ന് രാത്രി ദില്ലിയിലെത്തും. നാളെ രാവിലെ 10.30വ് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും.

സുപ്രധാന പ്രഖ്യാപനം

സുപ്രധാന പ്രഖ്യാപനം

ആന്ധ്രയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പ്രധാനമന്ത്രിയുമായി ജഗന്‍ നടത്തും. എന്നാല്‍ ഇതിനേക്കാള്‍ ശ്രദ്ധേയമായത് ജഗന്റെ പാര്‍ട്ടി എന്‍ഡിഎയില്‍ ചേരുമോ എന്നതാണ്. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചിലര്‍ പറയുന്നത് ജഗന്റെ ദില്ലി യാത്രയ്ക്കിടെ സുപ്രധാന പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ്.

രണ്ടാഴ്ചക്കിടെ രണ്ടാംതവണ

രണ്ടാഴ്ചക്കിടെ രണ്ടാംതവണ

രണ്ടാഴ്ചക്കിടെ രണ്ടാംതവണയാണ് ജഗന്‍ റെഡ്ഡി ദില്ലിയിലെത്തുന്നത്. കഴിഞ്ഞ മാസം 22ന് ജഗന്റെ മോഹന്‍ റെഡ്ഡി ദില്ലിയിലെത്തിയിരുന്നു. അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അദ്ദേഹം ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയിലാണ് എന്‍ഡിഎയില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മോദിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പ്രഖ്യാപനമുണ്ടായേക്കും.

കേന്ദ്ര മന്ത്രി പദവികള്‍ നല്‍കും

കേന്ദ്ര മന്ത്രി പദവികള്‍ നല്‍കും

രണ്ടു കാബിനറ്റ് പദവികളും ഒരു സ്വതന്ത്ര ചുമതലയുള്ള കേന്ദ്രമന്ത്രി പദവിയും ജഗന്റെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നല്‍കാന്‍ ബിജെപി തീരുമാനിച്ചു എന്നാണ് വിവരം. ഈ വിവരം ലഭിച്ചതിന് പിന്നാലെയാണ് ഇന്ന് വൈകീട്ട് ജഗന്‍ തിടുക്കത്തില്‍ ദില്ലിയിലേക്ക് പോകാന്‍ തീരുമാനിച്ചത്. അതേസമയം, ഒരു കേന്ദ്രമന്ത്രി പദവിയാണ് ലഭിക്കുക എന്ന വിവരവും പുറത്തുവരുന്നുണ്ട്.

Recommended Video

cmsvideo
BJP leader Chitra Wagh announced her solidarity to Priyanka Gandhi | Oneindia Malayalam
ശക്തരാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ്

ശക്തരാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ്

എംപിമാരുടെ എണ്ണം നോക്കിയാല്‍ ദേശീയതലത്തില്‍ നാലാമത്തെ വലിയ പാര്‍ട്ടിയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി. 22 എംപിമാരാണ് പാര്‍ട്ടിക്കുള്ളത്. ആറ് എംപിമാര്‍ രാജ്യസഭയിലുമുണ്ട്. 2019ല്‍ ആന്ധ്രയില്‍ അധികാരത്തിലെത്തിയ ശേഷം ജഗന്‍ മോഹന്‍ റെഡ്ഡി ബിജെപി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്.

ബിഹാറില്‍ നേട്ടം കൊയ്ത് ബിജെപി; ജയിച്ചത് അമിത് ഷായുടെ ചാണക്യതന്ത്രം, നിതീഷ് കുമാര്‍ ശരിക്കും പെട്ടുബിഹാറില്‍ നേട്ടം കൊയ്ത് ബിജെപി; ജയിച്ചത് അമിത് ഷായുടെ ചാണക്യതന്ത്രം, നിതീഷ് കുമാര്‍ ശരിക്കും പെട്ടു

English summary
YSR Congress party likely to join NDA; Chief Minister Jagan Reddy flies to Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X