Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന്‍ സാകി-ഉർ-റഹ്മാൻ ലഖ്‌വി പാകിസ്താനില്‍ പിടിയില്‍

മുംബൈ: മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരനും ലഷ്‌കർ-ഇ-തായ്‌ബ (എൽഇടി) ഓപ്പറേഷൻ കമാൻഡറുമായ സാകി-ഉർ-റഹ്മാൻ ലഖ്‌വിയെ പാകിസ്ഥാനിൽ തീവ്രവാദ ധനസഹായക്കേസിൽ അറസ്റ്റ് ചെയ്തതു. മുംബൈ ആക്രമണ കേസിൽ 2015 മുതൽ ജാമ്യത്തിലായിരുന്ന ലഖ്‌വിയെ പഞ്ചാബ് പ്രവിശ്യയിലെ തീവ്രവാദ വകുപ്പാണ് (സിടിഡി) അറസ്റ്റ് ചെയ്തത്. എന്നാൽ, എവിടെ വെച്ചാണ് ലഖ്വി അറസ്സിലായതെന്ന് സിടിഡി വെളിപ്പെടുത്തിയിട്ടില്ല.

'സിടിഡി പഞ്ചാബ് നടത്തിയ പരിശോധനയില്‍ നിരോധിത സംഘടനയായ എൽഇടി നേതാവ് സാക്കി-ഉർ-റഹ്മാൻ ലഖ്‌വിയെ തീവ്രവാദ ധനസഹായ കേസില്‍ അറസ്റ്റ് ചെയ്തു.'-റിപ്പോര്‍ട്ടില്‍ പറയുന്നു. തീവ്രവാദ ധനസഹായത്തിനായി സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ച് ഒരു ഡിസ്പെൻസറി നടത്തുന്നുവെന്നാണ് ലഖ്‌വിക്കെതിരായ ആരോപണം. അദ്ദേഹവും മറ്റുള്ളവരും ഈ ഡിസ്പെൻസറിയിൽ നിന്ന് ഫണ്ട് ശേഖരിക്കുകയും ഈ ഫണ്ടുകൾ കൂടുതൽ തീവ്രവാദ ധനസഹായത്തിനായി ഉപയോഗിക്കുകയും ചെയ്തു. വ്യക്തിഗത ചെലവുകൾക്കായും അദ്ദേഹം ഈ ഫണ്ടുകൾ ഉപയോഗിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

paki

നിരോധിത സംഘടനയായ എൽ‌ഇ‌ടിക്ക് പുറമേ, ഐക്യരാഷ്ട്ര സംഘടന കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വ്യക്തി കൂടിയാണ് സാക്കി-ഉർ-റഹ്മാൻ ലഖ്‌വി എന്നും സിടിഡി പറഞ്ഞു. ഇയാളുടെ വിചാരണ ലാഹോറിലെ തീവ്രവാദ വിരുദ്ധ കോടതിയിൽ നടക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+