കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസിനെ പറ്റിച്ചത്!!! സാക്കിര്‍ നായിക് മുംബൈയിലേക്കുള്ള യാത്ര റദ്ദാക്കി

  • By Sandra
Google Oneindia Malayalam News

മുംബൈ:സൗദിയിലുള്ള വിവാദ മുസ്ലിം പണ്ഡിതന്‍ സാക്കിര്‍ നായിക്ക് ഇന്ത്യയിലേക്കുള്ള യാത്ര റദ്ദാക്കി. സാക്കിറിനെതിരെ അന്വേഷണം നടക്കുന്ന വിഷയങ്ങളില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി വ്യക്തത വരുത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.

യുഎഇ: അശ്ലീല വീഡിയോകള്‍ക്ക് മുമ്പില്‍ സ്‌നാപ്പ് ചാറ്റ് മുട്ടുമടക്കി!!!യുഎഇ: അശ്ലീല വീഡിയോകള്‍ക്ക് മുമ്പില്‍ സ്‌നാപ്പ് ചാറ്റ് മുട്ടുമടക്കി!!!

ധാക്കയിലെ നയതന്ത്ര മേഖലയിലുള്ള ഹോളി ആര്‍ട്ടിസാന്‍ റസറ്റോറന്റില്‍ ഏഴ് ആക്രമണകാരികള്‍ ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു സാക്കിര്‍ സര്‍ക്കാര്‍ നിരീക്ഷണത്തിലാവുന്നത്. സാക്കിറിന്റെ മതപ്രഭാഷണങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ആക്രമണം ഉണ്ടായതെന്ന കണ്ടത്തലാണ് ഇതിന് പിന്നിലുള്ളത്.

4zakirnaik

മുംബൈ സ്‌ഫോടന പരമ്പര

മുംബൈ സ്‌ഫോടന പരമ്പര

2002-2003ലെ മുംബൈ സ്‌ഫോടനപരമ്പരയോടെയാണ് സാക്കിര്‍ നായിക്കും അദ്ദേഹം സ്ഥാപിച്ച ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനും വിവാദത്തിലേക്ക് ചുവടുവെയ്ക്കുന്നത്. ഫൗണ്ടേഷന്റെ പ്രസിഡന്റായിരുന്ന സാക്കിര്‍ നായിക്കിനെ മുംബൈ ക്രൈം ബ്രാഞ്ച് പലതവണ ചോദ്യം ചെയ്തിരുന്നു.

പീസ് ടിവി

പീസ് ടിവി

ബംഗ്ലാദേശിലെ മുസ്ലിം യുവാക്കള്‍ക്കിടയില്‍ സ്വാധീനമുള്ള പീസ് ടിവിക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സില്ലെന്ന് വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ധാക്ക ആക്രമണത്തെ തുടര്‍ന്ന് വിവാദം ആളിപ്പടര്‍ന്നതോടെ ബംഗ്ലാദേശ് ചാനല്‍ നിരോധിച്ചിരുന്നു.

കേരളത്തില്‍ നിന്ന് ഐസിസിലേക്ക്

കേരളത്തില്‍ നിന്ന് ഐസിസിലേക്ക്

കേരളത്തില്‍ നിന്ന് ഇസ്ലാം മതം സ്വീകരിച്ച സഹോദരങ്ങള്‍ പല തവണ മുംബൈയിലെത്തി സാക്കിര്‍ നായിക്കിനെ കണ്ടിരുന്നുവെന്ന ആരോപണങ്ങളും കേരളത്തില്‍ കാണാതായി 20 പേരില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

നായിക്കിനെതിരെ അന്വേഷണം

നായിക്കിനെതിരെ അന്വേഷണം

കേന്ദ്രസര്‍ക്കാര്‍ ഒമ്പത് അന്വേഷണ സംഘങ്ങളെയാണ് സാക്കിറിനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനും പ്രഭാഷണങ്ങള്‍ പരിശോധിക്കുന്നതിനുമായി നിയോഗിച്ചിട്ടുള്ളത്.

സോഷ്യല്‍ മീഡിയകള്‍ നിരീക്ഷണത്തില്‍

സോഷ്യല്‍ മീഡിയകള്‍ നിരീക്ഷണത്തില്‍

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍, സാക്കിര്‍ നായിക്കിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എന്നിവ പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്.

നായിക്കിനെ കണ്ടവരും കുടുങ്ങും

നായിക്കിനെ കണ്ടവരും കുടുങ്ങും

കേരളത്തിലെ ഐസിസ് റിക്രൂട്ട്‌മെന്റുമായി സാക്കിറിന് ബന്ധമുണ്ടെന്ന ആരോപണമുയര്‍ന്നതോടെ സാക്കിറുമായി വ്യക്തിപരമായി കൂടിക്കാഴ്ച നടത്തിയവരെയും നായിക്കിന്റെ പ്രഭാഷണങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടു എന്ന് പറയുന്നവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും.

English summary
Zakir Naik cancells journey to mumbai,may issue video message.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X