കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1200 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പുനര്‍നിര്‍മിക്കുന്നു; പാകിസ്താന്‍ ഭരണകൂടം പദ്ധതി പ്രഖ്യാപിച്ചു

Google Oneindia Malayalam News

ഇസ്ലമാബാദ്: 1200 വര്‍ഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം പാകിസ്താനില്‍ സര്‍ക്കാര്‍ പുനനിര്‍മിക്കുന്നു. ഇന്ത്യയില്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട വേളയില്‍ രോഷാകുലരായ ജനക്കൂട്ടം തകര്‍ത്തതായിരുന്നു പാകിസ്താനിലെ ലാഹോറിലുള്ള പുരാതന ക്ഷേത്രം. തുടര്‍ന്ന് പാകിസ്താന്‍ സുപ്രീംകോടതി ഇടപെടുകയും ക്ഷേത്രം അതേ സ്ഥാനത്ത് നിര്‍മിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയും ചെയ്തു.

ക്രൈസ്തവ കുടുംബവുമായി ബന്ധപ്പെട്ട് ഉടമസ്ഥ തര്‍ക്കം നിലനിന്നതിനാല്‍ ക്ഷേത്ര നിര്‍മാണ ജോലികള്‍ നടന്നില്ല. ഏറെ നാള്‍ നീണ്ട നിയമ നടപടികള്‍ ഇപ്പോള്‍ അവസാനിച്ചിരിക്കുകയാണ്. ലാഹോറിലെ രണ്ട് പ്രമുഖ ക്ഷേത്രങ്ങളിലൊന്നായ വാല്‍മീകി ക്ഷേത്രമാണ് ഇപ്പോള്‍ സര്‍ക്കാര്‍ പുനര്‍ നിര്‍മിക്കാന്‍ പോകുന്നത്....

1

ലാഹോറിലെ വാല്‍മീകി ക്ഷേത്രത്തിന്റെ ഭൂമി പലരും കൈയ്യേറിയിരുന്നു. ക്ഷേത്രസ്ഥലത്ത് കച്ചവട സ്ഥാപനങ്ങളും മറ്റും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. എല്ലാ കൈയ്യേറ്റങ്ങളും ഒഴിപ്പിച്ച് ക്ഷേത്ര പുനരുദ്ധരിക്കുക എന്നത് ശ്രമകരമായ ദൗത്യമായിരുന്നു. സ്ഥലം കൈയ്യേറിയവരുമായി വര്‍ഷങ്ങള്‍ നീണ്ട വ്യവഹാര നടപടികള്‍ ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുകയാണ്.

2

ഇന്ത്യ-പാകിസ്താന്‍ വിഭജനകാലത്ത് പാകിസ്താനില്‍ നിന്നുള്ള ഒട്ടേറെ ഹിന്ദുക്കളും സിഖുകാരും ഇന്ത്യയിലേക്ക് വന്നിരുന്നു. ഇവരുടെ സ്വത്തുവകകളും ക്ഷേത്രങ്ങളും ഗുരുദ്വാരകളുമെല്ലാം പിന്നീട് നോക്കി നടത്തിയത് ഇവാക്വി ട്രസ്റ്റ് പ്രോപ്പര്‍ട്ടി ബോര്‍ഡ് (ഇടിപിബി) ആണ്. ഇവര്‍ക്ക് കീഴില്‍ 200 ഗുരുദ്വാരകളും 150 ക്ഷേത്രങ്ങളുമുണ്ട്. ലാഹോറിലെ പ്രശസ്തമായ അനാര്‍ക്കലി ബസാറിലെ വാല്‍മീകി ക്ഷേത്ര ഭൂമി വീണ്ടെടുക്കാന്‍ ഇടിപിബിയാണ് കേസ് നടത്തിയത്.

ദിലീപേട്ടനെ ഞാന്‍ കുറ്റം പറയില്ല... നടിയുടെ കേസില്‍ ശാലു മേനോന്‍; ഞാനും ജയിലില്‍ കിടന്നിട്ടുണ്ട്ദിലീപേട്ടനെ ഞാന്‍ കുറ്റം പറയില്ല... നടിയുടെ കേസില്‍ ശാലു മേനോന്‍; ഞാനും ജയിലില്‍ കിടന്നിട്ടുണ്ട്

3

വാല്‍മീകി ക്ഷേത്രത്തിന്റെ ഭൂമിയില്‍ ഒരു ക്രൈസ്തവ കുടുംബം അവകാശവാദം ഉന്നയിക്കുകയും കോടതിയെ സമീപിക്കുകയും ചെയ്തു. ഈ കുടുംബത്തിലെ ചിലര്‍ പിന്നീട് ഹിന്ദു മതം സ്വീകരിച്ചു. ഹിന്ദുക്കളിലെ വാല്‍മീകി സമുദായക്കാര്‍ക്ക് മാത്രമാണ് ഇവര്‍ ആരാധനയ്ക്ക് അവസരം നല്‍കിയിരുന്നത്. ഏറെ ചര്‍ച്ചകള്‍ക്ക് ശേഷാണ് ഈ അനുമതി നല്‍കിയത്.

4

ക്ഷേത്ര ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച കുടുംബം നല്‍കിയ സിവില്‍ കേസ് ഇപ്പോള്‍ തീര്‍പ്പായി. അവര്‍ ഭൂമി വിട്ടുതരാന്‍ തയ്യാറായി. ഇനി ക്ഷേത്രം നിര്‍മിക്കാനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയാണെന്ന് ഇടിപിബി വക്താവ് ആമിര്‍ ഹാഷ്മി പറഞ്ഞു. പ്രദേശത്തെ പ്രമുഖരായ ഹിന്ദു-സിഖ്-ക്രിസ്ത്യന്‍ നേതാക്കള്‍ വാല്‍മീകി ക്ഷേത്രത്തില്‍ യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യുകയും ചില ആചാര കര്‍മങ്ങള്‍ നിര്‍വഹിക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

5

റവന്യൂ രേഖകളില്‍ ക്ഷേത്ര ഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാര്‍ ഏജന്‍സിയായ ഇടിപിബിക്കാണ്. എന്നാല്‍ ക്രൈസ്തവ കുടുംബം അവകാശവാദം ഉന്നയിച്ച് കോടതിയെ സമീപിക്കുകയായിരുന്നു. പിന്നീട് അവര്‍ വാല്‍മീകി ഹിന്ദുക്കള്‍ക്ക് മാത്രം ആരാധന നടത്താന്‍ അനുമതി നല്‍കാമെന്ന് കോടതിയെ അറിയിച്ചു. ഹര്‍ജിക്കാരുടെ വാദം കോടതി തള്ളുകയും ഭൂമി ഇടിപിബിക്ക് പൂര്‍ണമായും കൈമാറുകയും ചെയ്തതോടെയാണ് പുതിയ ക്ഷേത്രം നിര്‍മിക്കുന്നത്.

അമ്പരപ്പിച്ച് ഖത്തര്‍; ധനം കുന്നുകൂടുന്നു; ലോകത്ത് നാലാം സ്ഥാനം, ആദ്യ രാജ്യം ഏതെന്ന് അറിയണ്ടേ...അമ്പരപ്പിച്ച് ഖത്തര്‍; ധനം കുന്നുകൂടുന്നു; ലോകത്ത് നാലാം സ്ഥാനം, ആദ്യ രാജ്യം ഏതെന്ന് അറിയണ്ടേ...

6

ഇന്ത്യയില്‍ ബാബരി മസ്ജിദ് പൊളിച്ച വേളയില്‍ പാകിസ്താനില്‍ വാല്‍മീകി ക്ഷേത്രവും പൊളിച്ചിരുന്നു. ഇവിടെയുള്ള വിഗ്രഹങ്ങള്‍ തകര്‍ക്കുകയും സ്വര്‍ണ മകുടം കൊള്ളയടിക്കുകയും ചെയ്തു. ക്ഷേത്രത്തിന് തീവച്ചതോടെ സമീപത്തെ കടകളിലേക്കും തീ വ്യാപിച്ചു. വലിയ നഷ്ടമാണ് അന്നുണ്ടായത്. സുപ്രീംകോടതി നിയോഗിച്ച കമ്മീഷന്‍ ക്ഷേത്രം പുനര്‍ നിര്‍മിക്കണമെന്ന് ശുപാര്‍ശ ചെയ്തതോടെയാണ് കാര്യങ്ങള്‍ വേഗത്തിലായത്.

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
1,200-Year-Old Hindu Temple in Pakistan To Be Restored; Master Plan Being Ready
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X