കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസി എഴുത്തുകള്‍ ഷാര്‍ജ പുസ്തകമേളയില്‍ മലയാളത്തെ ധന്യമാക്കുന്നു

Google Oneindia Malayalam News

ഷാര്‍ജ: എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന രാജ്യാന്തര പുസ്തകമേളയില്‍ ഗള്‍ഫ് പ്രവാസി മലയാളികളുടെ പുസ്തകങ്ങളുടെ നിറസാന്നിധ്യം ഏറെ ശ്രദ്ദിക്കപ്പെട്ടു. ഇന്ത്യന്‍ പവലിയനിലെ ഡിസി ബുക്‌സ്, കൈരളി, ഗ്രീന്‍, മാതൃഭൂമി എന്നീ സ്റ്റാളുകളിലാണ് പ്രവാസികളുടെ പുസ്തകങ്ങള്‍ ലഭ്യമായിട്ടുള്ളത്.

kairalai

ദുബായില്‍ ജോലി ചെയ്യുന്ന ഷെമി എഴുതിയ നോവല്‍ നടവഴിയിലെ നേരുകള്‍, സാദിഖ് കാവിലിന്റെ നോവല്‍ ഔട്പാസ് എന്നിവ ഡിസി ബുക് സ്റ്റാളിലും പി.പി.ശശീന്ദ്രന്റെ ഈന്തപ്പനത്തണലില്‍(ലേഖനം) മാതൃഭൂമി സ്റ്റാളിലും കെ.എം.അബ്ബാസിന്റെ ചരിത്ര വിഭ്രാന്തികള്‍(ലേഖനം), സങ്കടബെഞ്ചില്‍ നിന്നുള്ള കാഴ്ചകള്‍(കഥകള്‍), ഒ.എം.അബൂബക്കറിന്റെ മരണപുസ്തകം(നോവല്‍), ഹണി ഭാസ്‌കറിന്റെ ഉടല്‍ജീവിതം(നോവല്‍), തോമസ് ചെറിയാന്റെ സ്വപ്നഗോപുരം(നോവല്‍) എന്നിവ ഗ്രീന്‍ ബുക് സ്റ്റാളിലും ഷാബു കിളിത്തട്ടിലിന്റെ നിലാച്ചോറ്(നോവല്‍).

kairalai1

നാമൂസ് പെരുവള്ളൂരിന്റെ ഊര്‍ന്നുപോയേക്കാവുന്നത്രയും മെലിഞ്ഞ രണ്ട് കാലുകള്‍(കവിത), സീനോ നാറ്റോയുടെ വെയില്‍പൂക്കും മരങ്ങള്‍(കവിത), രാഗേഷ് വെങ്കിലാട്, അഹമ്മദ് മൂന്നാംകൈ എന്നിവര്‍ വിവര്‍ത്തനം ചെയ്ത യുഎഇ കവി ശിഹാബ് ഘാനത്തിന്റെ കവിതകളുടെ സമാഹാരമായ തിരമാലകള്‍, സൗദിയില്‍ ജോലി ചെയ്യുന്ന ബഷീര്‍ വള്ളിക്കുന്നിന്റെ നിനക്ക് തട്ടമിട്ടൂടേ പെണ്ണേ(ലേഖനം) എന്നിവ കൈരളി ബുക് സ്റ്റാളിലും ലഭ്യമാണ്. എല്ലാ പുസ്തകങ്ങള്‍ക്കും 30 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും.

English summary
1.5 million titles on display in Sharjah Book Fair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X