കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറസ്റ്റ് ചെയ്താലെന്താ..ക്ലോക്കുണ്ടാക്കിയ മുസ്ലീം പയ്യന് ഒബാമയുടേയും ഗൂഗിളിൻറേയും ക്ഷണം

  • By Neethu
Google Oneindia Malayalam News

ടെക്‌സാസ്:ഒരു ക്ലോക്ക് ഉണ്ടാക്കിയ കുറ്റത്തിന് പോലീസിനെ കൊണ്ട് പിടിപ്പിച്ചവരോട് നന്ദി പറയുന്നുണ്ടാക്കും ഇപ്പോള്‍ മുഹമ്മദ്. പോലീസ് പിടിച്ചാലെന്താ, ആരാധകരെ കൊണ്ട് ഇരിക്കാന്‍ പറ്റാത്ത അവസ്ഥയായി.ആരാധകര്‍ ചിലറക്കാരല്ല അമേരിക്കന്‍ പ്രസിഡന്റ് ഒബാമ, ഗൂഗിള്‍, ഫേസ്ബുക്ക് എന്നിങ്ങനെ നീണ്ട നിര തന്നെയുണ്ട്. ഇവരെല്ലാം മുഹമദിനെ നേരിട്ട് കാണാന്‍ ക്ഷണിച്ചിരിക്കുകയാണ് ആ വിവാദ ക്ലോക്കുമായി. ഒരു ദിവസം കൊണ്ട് താന്‍ ഇത്രക്ക് വലിയ സ്റ്റാര്‍ ആകും എന്ന് മുഹമദ് പോലും കരുതി കാണില്ല.

വീട്ടില്‍ നിര്‍മ്മിച്ച ക്ലോക്കുമായി ടീച്ചറെ കാണിക്കാന്‍ എത്തിയതായിരുന്നു മുഹമദ്. ക്ലോക്ക് കണ്ട് ബോംബ് ആണെന്നു അധ്യാപിക തെറ്റുദ്ധരിച്ചതാണ് ഇത്രയും വിവാദങ്ങള്‍ ഉണ്ടാകാന്‍ കാരണമായത്. പ്രശ്‌നം അവിടെ അവസാനിച്ചില്ല. പോലീസ് വന്ന് അറസ്‌ററ് രേഖപ്പെടുത്തി, ജുവനൈല്‍ ഹോമിലേക്ക് മാറ്റി ചോദ്യം ചെയ്തു.

homemade-clock

എത്ര ചോദ്യം ചെയ്തിട്ടും ക്ലോക്കാണ് ഉണ്ടാക്കിയത് എന്ന മറുപടി മാത്രമേ അവനു പറയാനുണ്ടായിരുന്നുള്ളൂ. ചോദ്യം ചെയ്യലിനിടയില്‍ വീട്ടുകാരെ ബന്ധപ്പെടാന്‍ പോലും പോലീസ് അനുവദിച്ചിരുന്നില്ല. ഒമ്പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥയായ മുഹമദിനെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

ആരോപികപ്പെട്ട കുറ്റമൊന്നും അന്വേഷണത്തില്‍ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞില്ല. മുഹമദിനെതിരെ എടുത്ത എല്ലാ നടപടികളും പിന്‍വലിച്ചു. മുഹമദിന് ഇനി കുറച്ച് ദിവസത്തേക്ക് തിരക്കിലാക്കും. ക്ഷണിച്ചവരെയെല്ലാം പോയി കാണണ്ടേ..

English summary
Teen arrested for clock gets invitation from White House, Google and Facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X