• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഈജിപ്തില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ സ്‌ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു; 32 പേര്‍ക്ക് പരിക്ക്

കെയ്‌റോ: ഈജിപ്തിലെ മധ്യ കെയ്റോയിലെ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് പുറത്ത് ഉണ്ടായ സ്ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഈജിപ്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിരവധി കാറുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയ തീയണയ്ക്കാന്‍ ശ്രമിക്കുന്ന ഫയര്‍ എഞ്ചിനുകളുടെ വീഡിയോകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്. കെയ്റോയിലെ കോര്‍ണിഷിലേക്ക് സഞ്ചരിച്ച കാര്‍ എതിരെ നിന്നും വന്ന മറ്റ് മൂന്ന് വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് വന്‍ സ്‌ഫോടനമുണ്ടായതെന്ന് ഈജിപ്ത് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

സെല്ലിലെത്താൻ 4 മണിക്കൂർ.... രക്ത പരിശോധന വൈകിപ്പിച്ചു, കഴിഞ്ഞ ദിവസം നടന്നത് പോലീസ് ഒത്തുകളി, എല്ലാം മാധ്യമസൃഷ്ടിയെന്ന്... എല്ലാ കുറ്റങ്ങളും നിഷേധിച്ച് ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ!

തഹ്രിര്‍ സ്‌ക്വയറിനടുത്ത് ഉണ്ടായ അപകടത്തെത്തുടര്‍ന്ന് കാന്‍സര്‍ ചികിത്സാ കേന്ദ്രത്തിലുള്ളവരെ അവിടെ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. വലിയൊരു സ്‌ഫോടന ശബ്ദം കേട്ടതായും ഇതേ തുടര്‍ന്ന് സമീപത്തെ ബാങ്കിലെ ഗ്ലാസ് തകര്‍ന്നതായും ബാങ്കിലെ സുരക്ഷാ പ്രവര്‍ത്തകന്‍ അബ്ദുല്‍ റഹ്മാന്‍ മുഹമ്മദ് പറഞ്ഞു. ആശുപത്രിയുടെ എതിര്‍വശത്താണ് ബാങ്ക്. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് കൊണ്ടുപോയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സ്ഫോടനം നടന്ന സ്ഥലത്ത് പ്രോസിക്യൂട്ടര്‍മാര്‍, ക്രിമിനല്‍ ലബോറട്ടറി, ബോംബ് വിദഗ്ധര്‍ എന്നിവരടങ്ങിയ സംഘം എത്തിയിട്ടുണ്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. റോയിട്ടേഴ്‌സ് വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, ഈജിപ്തിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്‌ഫോടനത്തിന്റെ കാരണം അന്വേഷിക്കുന്നുണ്ടെങ്കിലും സ്‌ഫോടനം ആക്രമണമാണെന്ന് സൂചിപ്പിക്കുന്ന ഔദ്യോഗിക പ്രസ്താവനകളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. സീനായ് ഉപദ്വീപില്‍ വര്‍ഷങ്ങളായി ഈജിപ്ത് ഇസ്ലാമിക ജിഹാദികളുമായി യുദ്ധം ചെയ്യുന്നുണ്ട്. ഈ സംഘട്ടനം ഇടയ്ക്കിടെ പ്രധാന ഭൂപ്രദേശത്തേക്ക് വ്യാപിക്കുകയും ന്യൂനപക്ഷ ക്രിസ്ത്യാനികളെയോ വിനോദ സഞ്ചാരികളെയോ ബാധിക്കുകയും ചെയ്തു.

മുന്‍ നേതാവ് ഹോസ്‌നി മുബാറക്കിനെ അട്ടിമറിച്ച 2011 ലെ പ്രക്ഷോഭത്തെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രക്ഷുബ്ധതയും അക്രമവും കാരണം ഈജിപ്തിലെ സുപ്രധാന ടൂറിസം വ്യവസായം വര്‍ഷങ്ങളോളം പ്രതിസന്ധിയിലായതിന്റെ സൂചനകളാണ് തിങ്കളാഴ്ചത്തെ സ്‌ഫോടനം കാണിക്കുന്നത്. റോഡപകടങ്ങള്‍ ഈജിപ്തില്‍ സാധാരണമാണ്. കഴിഞ്ഞ വര്‍ഷം 8,000 അപകടങ്ങളും മൂവായിരത്തിലധികം മരണങ്ങളും 12,000 പരിക്കുകളും ഉണ്ടായതായി രാജ്യത്തെ ഔദ്യോഗിക സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നു.

English summary
17 killed, 32 injured in deadly car explosion in central Cairo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X