റഷ്യ സൈന്യത്തെ പിന്‍വലിച്ചതിന് പിന്നാലെ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; 20 മൃതദേഹങ്ങള്‍ വഴിയരികില്‍
കീവ്: റഷ്യന്‍ സൈനികരില്‍ നിന്ന് യുക്രേനിയന്‍ സൈന്യം കൈവിനടുത്തുള്ള ബുച്ച പട്ടണം തിരിച്ചുപിടിച്ചതിന് ശേഷം ശനിയാഴ്ച ഒരു തെരുവില്‍ സിവിലിയന്‍ വസ്ത്രത്തില്‍ കുറഞ്ഞത് 20 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതില്‍ ഒരാളുടെ ശരീരത്തില്‍ കൈകള്‍ കെട്ടിയ നിലയിലായിരുന്നു. തലസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറുള്ള സബര്‍ബന്‍ പട്ടണത്തിലെ റെസിഡന്‍ഷ്യല്‍ റോഡിന്റെ നൂറുകണക്കിന് മീറ്ററുകളോളം (യാര്‍ഡുകള്‍) മൃതദേഹങ്ങള്‍ ചിതറിക്കിടക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.

മരണകാരണം പെട്ടെന്ന് വ്യക്തമായിട്ടില്ലെങ്കിലും ഒരാള്‍ക്ക് തലയില്‍ വലിയ മുറിവ് ഉണ്ടായിരുന്നു. തലസ്ഥാനം വളയാനുള്ള റഷ്യന്‍ സൈന്യത്തിന്റെ ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ കൈവിനടുത്തുള്ള നിരവധി പട്ടണങ്ങളില്‍ നിന്ന് റഷ്യന്‍ സൈന്യം പിന്‍വാങ്ങിയിരുന്നു. എന്നാല്‍ അപ്പാര്‍ട്ട്മെന്റ് ബ്ലോക്കുകളും ഷെല്‍ സ്ഫോടനങ്ങളില്‍ തകര്‍ന്ന കാറുകളും തെരുവുകളില്‍ മാലിന്യ കൂമ്പാരമായി കാണുന്നുണ്ട്.
അതേസമയം, ബുച്ചയിലെ ഒരു തെരുവില്‍ കണ്ടെത്തിയ 20 മൃതദേഹങ്ങളില്‍ 16 എണ്ണം നടപ്പാതയില്‍ കിടക്കുകയായിരുന്നു. മൂന്നെണ്ണം റോഡിന് നടുവിലും മറ്റൊന്ന് വീടിന്റെ മുറ്റത്തുമാണ് കിടന്നിരുന്നത്. തുണികൊണ്ട് കൈകള്‍ പിന്നില്‍ കെട്ടിയ ആളുടെ അരികില്‍ യുക്രനിയന്‍ പാസ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ശീതകാല കോട്ടുകള്‍, ജാക്കറ്റുകള്‍ എന്നീ സിവിലിയന്‍ വസ്ത്രങ്ങളാണ് ഇവര്‍ ധരിച്ചത്. ഇവരില്‍ രണ്ടുപേര്‍ സൈക്കിളിനടുത്തും മറ്റൊരാള്‍ ഉപേക്ഷിക്കപ്പെട്ട കാറിനടുത്തും കിടക്കുന്നു. ചിലര്‍ മുഖമുയര്‍ത്തി, കൈകാലുകള്‍ ചരിഞ്ഞും, മറ്റുചിലര്‍ മുഖം താഴ്ത്തിയുമാണ് കിടക്കുന്നത്.












Click it and Unblock the Notifications