കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ ദുരൂഹത പടര്‍ത്തി 2000 ഇന്ത്യക്കാര്‍; പോലീസ് പിന്നാലെ, നാട്ടിലേക്ക് ഒഴുകിയത് കോടികള്‍

സൗദിയില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ എട്ട് ശതമാനം കുറവുണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍.

  • By Ashif
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ 2000 ഇന്ത്യക്കാര്‍ നിരീക്ഷണത്തില്‍. ഇന്ത്യന്‍ അന്വേഷണ സംഘത്തിന് സംശയം തോന്നിയവരെയാണ് സൗദി അറേബ്യന്‍ പോലീസ് നിരീക്ഷിക്കുന്നത്. ഇവരുടെ സാമ്പത്തിക സ്രോതസും മറ്റു കാര്യങ്ങളും സൗദി പോലീസ് അന്വേഷിച്ചുവരികയാണ്.

എന്നെയും പീഡിപ്പിച്ചു; കാര്‍ യാത്രക്കിടെ അനുഭവിച്ചത്... അയാളുടെ കൈകള്‍ എന്റെ അടിവസ്ത്രം തേടിഎന്നെയും പീഡിപ്പിച്ചു; കാര്‍ യാത്രക്കിടെ അനുഭവിച്ചത്... അയാളുടെ കൈകള്‍ എന്റെ അടിവസ്ത്രം തേടി

വര്‍ഷങ്ങളായി സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഇവരുടെ വരുമാനത്തില്‍ ചില സംശയം ഇന്ത്യന്‍ അന്വേഷണ സംഘങ്ങള്‍ക്ക് തോന്നിയിട്ടുണ്ട്. ദുരൂഹത നിറഞ്ഞ പല ഇടപാടുകളും ഇവര്‍ നടത്തുന്നുണ്ടെന്നാണ് സംശയം. രണ്ടു മാസത്തിനകം എല്ലാ വിവരങ്ങളും സൗദി പോലീസ് ശേഖരിക്കും. തുടര്‍ന്ന് ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വീട്ടമ്മയുടെ സ്തനം മുറിച്ച് കൊന്ന കേസ്; മൊബൈല്‍ തട്ടിയെടുത്തത് പ്രതി, രണ്ടുപേര്‍ സംശയമുനയില്‍വീട്ടമ്മയുടെ സ്തനം മുറിച്ച് കൊന്ന കേസ്; മൊബൈല്‍ തട്ടിയെടുത്തത് പ്രതി, രണ്ടുപേര്‍ സംശയമുനയില്‍

എന്‍ആര്‍ഐ അക്കൗണ്ടുകള്‍

എന്‍ആര്‍ഐ അക്കൗണ്ടുകള്‍

രണ്ടായിരത്തോളം ഇന്ത്യക്കാരുടെ എന്‍ആര്‍ഐ അക്കൗണ്ടുകളാണ് സൗദി വാണിജ്യ മന്ത്രാലയം പരിശോധിക്കുന്നത്. ഇന്ത്യന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ ആവശ്യത്തെ തുടര്‍ന്നാണ് ഇത്രയും അക്കൗണ്ടുകള്‍ പരിശോധിക്കുന്നത്.

നീണ്ട പട്ടിക കൈമാറി

നീണ്ട പട്ടിക കൈമാറി

ഇന്ത്യന്‍ അന്വേഷണ സംഘം സൗദിക്ക് സംശയമുള്ളവരുടെ നീണ്ട പട്ടിക കൈമാറിയിട്ടുണ്ട്. ഇവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് സൗദി വാണിജ്യമന്ത്രാലയം സര്‍ക്കുലര്‍ അയച്ചു.

വരുമാനമാണ് അന്വേഷിക്കുക

വരുമാനമാണ് അന്വേഷിക്കുക

ഇത്രയും പേരുടെ വരുമാനമാണ് സൗദി വാണിജ്യമന്ത്രാലയം അന്വേഷിക്കുക. ഇവരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച വിശദവിവരങ്ങള്‍ മന്ത്രാലയം തേടിയിട്ടുണ്ട്. ഇവര്‍ നാട്ടിലേക്ക് അയച്ച തുകയുമായി ഇത് ഒത്തുനോക്കും.

വന്‍തുക നാട്ടിലേക്ക് എത്തി

വന്‍തുക നാട്ടിലേക്ക് എത്തി

വരുടെ എന്‍ആര്‍ഐ അക്കൗണ്ട് വഴി വന്‍തുക നാട്ടിലേക്ക് എത്തുന്നതായി ഇന്ത്യന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ വരുമാനം അറിയിക്കണമെന്നാണ് സൗദിയുടെ ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.

വരുമാനത്തില്‍ കവിഞ്ഞ നിക്ഷേപം

വരുമാനത്തില്‍ കവിഞ്ഞ നിക്ഷേപം

വരുമാനത്തില്‍ കവിഞ്ഞ നിക്ഷേപം ഇത്രയും അക്കൗണ്ടുകളില്‍ ഇന്ത്യന്‍ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സൗദി ഉദ്യോഗസ്ഥര്‍ കൂടി ഇക്കാര്യം കണ്ടെത്തിയാല്‍ സാമ്പത്തിക കുറ്റം ചുമത്തുമെന്ന് മന്ത്രാലയം അറിയിച്ചു.

 നാല് വര്‍ഷത്തിനിടെ

നാല് വര്‍ഷത്തിനിടെ

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഈ അക്കൗണ്ടുകളില്‍ സംശയകരമായ ഇടപാടുകള്‍ നടന്നിട്ടുണ്ടത്രെ. ഇന്ത്യന്‍ ധനമന്ത്രാലയം ഈ അക്കൗണ്ടുകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകരികയായിരുന്നു.

സംശയം തോന്നിയത്

സംശയം തോന്നിയത്

അടുത്തിടെ ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ വരുത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് അക്കൗണ്ടുകള്‍ പരിശോധിച്ചത്. അപ്പോഴാണ് സംശയകരമായ ഇടപാടുകള്‍ നാല് വര്‍ഷത്തിനിടെ ഇത്രയും അക്കൗണ്ടുകളില്‍ നടന്നതായി ശ്രദ്ധയില്‍പ്പെട്ടത്.

 കോടികളുടെ ഇടപാട്

കോടികളുടെ ഇടപാട്

സംശയം തോന്നിയ അക്കൗണ്ടുകള്‍ കോടികളുടെ ഇടപാടുകളാണ് ഇക്കാലയളവില്‍ നടന്നിട്ടുള്ളത്. അക്കൗണ്ട ഉടമകളുടെ വരുമാന സ്രോതസ് അറിയുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.

മറ്റു ജിസിസി രാജ്യങ്ങളോടും

മറ്റു ജിസിസി രാജ്യങ്ങളോടും

നിരവധി അക്കൗണ്ടുകള്‍ ഇന്ത്യന്‍ സംഘം പരിശോധിച്ചിട്ടുണ്ട്. ഇതില്‍ 2000 എണ്ണത്തിന്റെ കൃത്യമായ വിവരങ്ങള്‍ കൈമാറാനാണ് സൗദിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റു ജിസിസി രാജ്യങ്ങളോടും സമാനമായ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

രണ്ടുമാസത്തിനകം

രണ്ടുമാസത്തിനകം

രണ്ടുമാസത്തിനകം പ്രതികരിക്കണമെന്ന് അക്കൗണ്ട് ഉടമകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളോട് സൗദി വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ചേംബര്‍ ഓഫ് കൊമേഴ്‌സിലെ കൊമേഴ്‌സ്യല്‍ കമ്മിറ്റികളാണ് പ്രാഥമിക അന്വേഷണത്തിന് നേതൃത്വം നല്‍കുക.

 സൗദിയില്‍ തന്നെ നിയമ നടപടികള്‍

സൗദിയില്‍ തന്നെ നിയമ നടപടികള്‍

ക്രമക്കേട് കണ്ടെത്തിയാല്‍ സൗദിയില്‍ തന്നെ നിയമ നടപടികള്‍ നേരിടേണ്ടി വരും. അതിന് ശേഷമേ ഇവരെ ഇന്ത്യക്ക് കൈമാറൂ. അനധികൃതമായ പണം സമ്പാദിക്കുന്നതിന് സ്വദേശികള്‍ കൂട്ടുനിന്നിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരേയും നടപടിയുണ്ടാകും.

 പ്രവാസി പണം കുറഞ്ഞു

പ്രവാസി പണം കുറഞ്ഞു

അതേസമയം, സൗദിയില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ എട്ട് ശതമാനം കുറവുണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍. വരും മാസങ്ങളില്‍ ഇനിയും ഇടിവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത എട്ട് മാസത്തിനകം ഒന്നര ലക്ഷം വിദേശികള്‍ സൗദിയിലെ ജോലി ഒഴിവാക്കി പോകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

English summary
2000 Indians NRI account Deposits are Checked in Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X