കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിലുള്ളത് 22 മലയാളികള്‍, റഖയിലെന്നും സുബ്ഹാനിയുടെ വെളിപ്പെടുത്തല്‍

ഇന്ത്യയില്‍ നടത്താന്‍ പദ്ധതിയിട്ടിരുന്ന ഭീകരാക്രമണങ്ങളെക്കുറിച്ചും നിര്‍ണ്ണായക വിവരങ്ങളാണ് ഹാജ അന്വേഷണസംഘത്തിന് നല്‍കിയത്

  • By Sandra
Google Oneindia Malayalam News

ദില്ലി: മലയാളികള്‍ ഉള്‍പ്പെടെ അറുപതിലധികം പേര്‍ ഐസിസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറസ്റ്റിലായ മലയാളി സുബ്ഹാനി ഹാജാ മൊയ്തീന്റെ വെളിപ്പെടുത്തല്‍. ഐസിസില്‍ ചേര്‍ന്ന 22 മലയാളികള്‍ ഇറാഖിലെ റഖയില്‍ ഐസിസിന് വേണ്ടിയുള്ള പോരാത്തിലാണെന്നും ഹാജ പറയുന്നു.

തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത ഹാജ ഇന്ത്യയില്‍ നിന്നുള്ള ഐസിസ് പോരാളികളെക്കുറിച്ചും ഇന്ത്യയില്‍ നടത്താന്‍ പദ്ധതിയിട്ടിരുന്ന ഭീകരാക്രമണങ്ങളെക്കുറിച്ചും നിര്‍ണ്ണായക വിവരങ്ങളാണ് അന്വേഷണസംഘത്തിന് നല്‍കിയത്.

ഇറാഖില്‍ നിലയുറപ്പിച്ചു

ഇറാഖില്‍ നിലയുറപ്പിച്ചു

ഇറാഖ് നഗരമായ റഖയില്‍ 7000 മുതല്‍ 10, 000 വരെ ഐസിസ് ഭീകരര്‍ ഉണ്ടെന്നാണ് ഹാജയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ഇറാഖി സേന ഐസിസിനെതിരെയുള്ള പോരാട്ടം ശക്തമാക്കിയതോടെ കൂടുതല്‍ പോരാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഇറാഖിലേക്ക് എത്താനുള്ള സാധ്യതകള്‍ക്ക് വിലങ്ങുതടിയായെന്നും ഹാജ പറയുന്നു.

 അവകാശ വാദങ്ങള്‍ ശരിയോ

അവകാശ വാദങ്ങള്‍ ശരിയോ

ഐസിസ് ബന്ധത്തിന്റെ പേരില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത സുബ്ഹാനി ഹാജ മൊയ്തീന്റെ മലയാളികളുടെ ബന്ധത്തെക്കുറിച്ചുള്ള അവകാശ വാദങ്ങളെക്കുറിച്ച് ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷിച്ചുവരുന്നുണ്ട്. ഇയാളില്‍ നിന്ന് ഇന്ത്യയിലെ ഐസിസ് റിക്രൂട്ട്‌മെന്റിന്റെ വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിട്ടുണ്ട്.

റഖ പിടിച്ചെടുക്കാന്‍ യുഎസ് പിന്തുണ

റഖ പിടിച്ചെടുക്കാന്‍ യുഎസ് പിന്തുണ

മായ റഖ സമ്പുഷ്ടമായ എണ്ണ നിക്ഷേപമുള്ള ഇറാഖ് നഗരം റഖം ഐസിസില്‍ നിന്ന് പിടിച്ചെടുക്കുന്നതിനായി അമേരിക്കയുടെ നേതൃത്വത്തില്‍ വ്യോമാക്രമണവും ഐസിസിനെതിരെയുള്ള പോരാട്ടങ്ങളും ശക്തമായി നടക്കുന്നുണ്ട്.

 തുര്‍ക്കി കടന്ന് ഇറാഖിലേക്ക്

തുര്‍ക്കി കടന്ന് ഇറാഖിലേക്ക്

തുര്‍ക്കി നഗരമായ ഉര്‍ഫയില്‍ നിന്ന് അതിര്‍ത്തി കടന്ന് ഇറാഖില്‍ പ്രവേശിച്ചുവെന്നാണ് ഹാജ അവകാശപ്പെടുന്നത്. തനിക്കൊപ്പം ജോര്‍ദ്ദാന്‍, ജര്‍മനി, യൂറോപ്പ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ലെബനന്‍, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പോരാളികളുണ്ടായിരുന്നുവെന്നും ഇവര്‍ കുടുംബത്തോടൊപ്പമായിരുന്നു സഞ്ചരിച്ചിരുന്നതെന്നും ഹാജ പറയുന്നു.

 സിറിയയില്‍

സിറിയയില്‍

ഇറാഖില്‍ നിന്ന് സിറിയയിലെ ടെല്‍ അബൈദ് നഗരത്തിലേക്ക് സഞ്ചരിച്ചുവെന്നും ചെറിയ വീടുകളിലായി താമസിപ്പിച്ച താനുള്‍പ്പെടെയുള്ള പോരാളികള്‍ക്ക് ദിവസത്തില്‍ രണ്ട് തവണ മാത്രമാണ് ഭക്ഷണം ലഭിച്ചിരുന്നതെന്നും ഹാജ പറയുന്നു.

ആയുധ പരിശീലനം സിറിയയില്‍ നിന്നോ..

ആയുധ പരിശീലനം സിറിയയില്‍ നിന്നോ..

ഫ്രഞ്ച് പൗരനായ ഉമര്‍ നയിക്കുന്ന ഇബ്‌നു ഖാതിബ എന്ന ഗ്രൂപ്പിലെ അംഗമായിരുന്ന തനിക്ക് ഗ്രനേഡ്, റോക്കറ്റ് ലോഞ്ചര്‍, എകെ 47 തോക്ക് എന്നിവ ഉപയോഗിക്കുന്നതിനുള്ള പരിശീലനം ലഭിച്ചതായും സുബ്ഹാനി വെളിപ്പെടുത്തി.

അറസ്റ്റ് തിരുനെല്‍വേലിയില്‍ നിന്ന്

അറസ്റ്റ് തിരുനെല്‍വേലിയില്‍ നിന്ന്

തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്ന് ഒക്ടോബറിലാണ് സുബ്ഹാനി ഹാജ അറസ്റ്റിലാവുന്നത്. എന്‍ഐഐ പിടികൂടിയ ഹാജയ്ക്ക് ഇറാഖിലെ മൊസ്യൂളില്‍ വച്ചാണ് ഐസിസ് ആയുധ പരിശീലനം ലഭിച്ചത്.

English summary
22 Indians fighting for IS based in Raqqa, says NIA arrested Subahani Haja Moideen. Haja arrested from Thirunelveli NIA in October.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X