കാബൂളില്‍ ചാവേറാക്രമണം:28 പേര്‍ മരിച്ചു
കാബൂള്‍:അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ നടന്ന ചാവേറാക്രമണത്തില്‍ 28 പേര്‍ മരിക്കുകയും 300 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.പ്രതിരോധമന്ത്രാലയത്തിനു സമീപം ചൊവ്വാഴ്ച്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. കാറില്‍ സ്‌ഫോടക വസ്തുക്കളുമായി എത്തിയ ചാവേര്‍ പൊട്ടിതെറിക്കുകായിരുന്നു
സ്‌ഫോടനത്തിന്റെ ഉത്തരാവാദിത്വം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. പരിക്കേറ്റവരെ വിവധആസ്പത്രികളിലായി പ്രവേശിപ്പിച്ചു.പരിക്കേറ്റവരില്‍ മിക്കവരുടെയും നില ഗുരുതരമാണ്.

പ്രതിരോധമന്ത്രാലയത്തെ ലക്ഷ്യം വച്ചവാം ആക്രമണം നടത്തിയെന്നാണ് പ്രാഥമിക നിഗമനം.സ്‌ഫോടനം നടന്ന ഉടനെ ദുരന്തനിവാരണ സേന സ്ഥലത്തെത്തുകയും ആളുകളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയും ചെയ്തു.രാവിലെ ഒന്‍പതു മണിയോടെ സ്‌ഫോടന വസ്തുക്കള്‍ നിറച്ച ലോറിയുമായി എത്തിയ ചാവേര്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഗേറ്റിനു സമീപം പൊട്ടിതെറിക്കുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്നവരെ വെടിവെക്കാന്‍ പോലീസിന് നിര്‍ദ്ദേശമുണ്ട്.കാബുളിലെ യു.എസ് എംബസിയും സ്‌ഫോടനം നടന്ന സ്ഥലത്തില്‍ വളരെ ദൂരെയല്ല.കാബൂളിലെ അമേരിക്കന്‍ പൗരന്മാരോട് ജാഗ്രത പുലര്‍ത്താനും എംബസി നിര്‍ദ്ദേശം നല്‍കി.












Click it and Unblock the Notifications