ചൈന കൊവിഡ് സ്ഥിരീകരിക്കുന്നിനും മാസങ്ങള്‍ മുമ്പ് വുഹാന്‍ ലാബിലെ ഗവേഷകര്‍ ചികിത്സ തേടി; റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: കോവിഡ് വ്യാപനം ചൈന ആദ്യമായി സ്ഥിരീകരിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (ഡബ്ല്യുഐവി) യിലെ മൂന്ന് ഗവേഷകർ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി റിപ്പോര്‍ട്ട്. 2019 നവംബറിലായിരുന്നു ഇത്. യുഎസ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണലാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ചൈനക്കും വുഹാനിലെ ഈ ലാബിനുമെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.
ആശുപത്രിയില്‍ ചികിത്സ നേടിയ ഗവേഷകരുടെ എണ്ണം, അവരുടെ രോഗാവസ്ഥകൾ, ആശുപത്രിയില്‍ എത്ര വട്ടം സന്ദര്‍ശനം നടത്തി എന്നതടക്കമുള്ള കാര്യങ്ങള്‍ ഈ അന്വേഷണ റിപ്പോര്‍ട്ടില്‍ അടങ്ങിയിട്ടുണ്ട്. ലോകത്തെ കോവിഡ് വ്യാപനത്തിന്‍റെ ഉറവിടം സംബന്ധിച്ചുള്ള അന്വേഷണത്തിന്‍റെ അടുത്ത ഘട്ടം ചര്‍ച്ച ചെയ്യുന്നതിനായി അടുത്ത ദിവസം ലോകാരോഗ്യ സംഘടനയുടെ യോഗം ചേരുന്നുണ്ട്. ഈ സാഹചര്യത്തില്‍ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിന് ഏറെ പ്രധാന്യമുണ്ട്. അതേസമയം വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്‍റെ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് പ്രതികരിക്കാന്‍ ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് തയ്യാറായില്ല.
Recommended Video


എങ്കിലും കോവിഡ് വ്യാപനത്തിന്‍റെ ഉത്ഭവത്തെ കുറിച്ച് അമേരിക്കന്‍ ഭരണ കൂടത്തിന് നിരവധി സംശയങ്ങളുണ്ടെന്നാണ് അവര്‍ വ്യക്തമാക്കുന്നത്. "യുഎസ് സർക്കാർ ലോകാരോഗ്യ സംഘടനയുമായും മറ്റ് അംഗരാജ്യങ്ങളുമായും മഹാമാരിയുടെ ഉത്ഭവത്തെക്കുറിച്ച് വിദഗ്ദ്ധർ നയിക്കുന്ന വിലയിരുത്തലിനെ പിന്തുണയ്ക്കാന്‍ തയ്യാറാണ്. അത് ഇ രാഷ്ട്രീയവൽക്കരണത്തിൽ നിന്ന് സ്വതന്ത്രമാണ് ".-സുരക്ഷാ കൗൺസിൽ വക്താവ് വ്യക്തമാക്കി.












Click it and Unblock the Notifications