യൂറോപ്പില്‍ നിന്നും ഐസിസ് തീവ്രവാദികളായവര്‍ 3000
വാഷിങ്ടണ്‍: ഇറാഖിലും സിറിയയിലും ഭീകരപ്രവര്‍ത്തനം നടത്തുന്ന ഇസ്ലാമിക് സ്റ്റേറ്റില്‍(ഐസിസ്) യൂറോപ്പില്‍ നിന്നും മൂവായിരത്തോളം ചേര്‍ന്നതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയന്റെ തീവ്രവാദ വിരുദ്ധ വിഭാഗംമേധാവി ഗില്‌ളെസ് ഡി കെര്‍ഷോവ് ആണ് ഇക്കാര്യം വെളിപ്പിടുത്തിയത്. ഇവരില്‍ ചിലര്‍ തിരിച്ചുവന്നതായും ചിലര്‍ കൊല്ലപ്പെട്ടതായും അദ്ദേഹം അറിയിച്ചു.
ഐസിസിന്റെ ഇസ്ലാമിക ഖിലാഫത്ത് പ്രഖ്യാപനത്തില്‍ ആകൃഷ്ടരായി ലോകത്തിന്റെ ഒട്ടേറെ ഭാഗങ്ങളില്‍ നിന്നും ഐസിസില്‍ ചേരാനായി ചെറുപ്പക്കാര്‍ ഇറാഖിലും സിറിയയിലും എത്തിച്ചേര്‍ന്നിട്ടുണ്ട്. യൂറോപ്പില്‍ നിന്നുള്ളവര്‍ ഐസിസില്‍ ചേരുന്നതോടെ യൂറോപ്പ് ആകമാനം ഐസിസ് ഭീഷണി ഉണ്ടെന്നും ഇക്കാര്യം നിരീക്ഷിച്ചുവരികയാണെന്നും ഗില്‌ളെസ് ഡി കെര്‍ഷോവ് പറഞ്ഞു.

ഏകദേശം 31,000 ഐസിസ് തീവ്രവാദികള്‍ ഇറാഖിലും സിറിയയിലുമായി ഉള്ളതായാണ് യൂറോപ്യന്‍ യൂണിയന്റെ കണക്ക്. ഇവര്‍ക്കെതിരെ ആക്രമണം ശക്തമാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ ബ്രിട്ടീഷ് പൗരന്മാരെ ക്രൂരമായി കൊലപ്പെടുത്തിയത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും കടുത്ത തിരിച്ചടിതന്നെ നല്‍കുമെന്നും അമേരിക്കയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബ്രിട്ടീഷ് ഇംഗ്ലീഷ് സംസാരിക്കുന്ന തീവ്രവാദികളാണ് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തിയത്. മുഖംമൂടി അണിഞ്ഞിരുന്നെങ്കിലും ഇവരെ തിരിച്ചറിഞ്ഞതായി യു.എസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ജെയിംസ് കോമി വെളിപ്പെടുത്തി. ഇവര്‍ ഒളിവില്‍ കഴിയുന്ന ഇടങ്ങളില്‍ വരും ദിവസങ്ങളില്‍ ശക്തമായ വ്യോമാക്രമണം നടത്താനാണ് അമേരിക്കയുടെ തീരുമാനം.












Click it and Unblock the Notifications