കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെമനില്‍ നിന്നും 306 ഇന്ത്യക്കാര്‍ കൂടി നാട്ടിലേക്ക്

  • By Mithra Nair
Google Oneindia Malayalam News

ഏഡന്‍: ആഭ്യന്തരകലാപം രൂക്ഷമായ യെമനിലെ അല്‍ ഹുദയ്ദ തുറമുഖം വഴി മുന്നൂറ്റിയറോളം ഇന്ത്യക്കാരെ രക്ഷപെടുത്തി നാവികസേനയുടെ ഐ.എന്‍.എസ് സുമിത്ര കപ്പലില്‍ ജിബൂട്ടിയിലെത്തിച്ചു. ഇവിടെ നിന്നും ഇവരെ നാട്ടിലെത്തിക്കാനായി ഒരു വ്യോമസേന വിമാനം കൂടി പുറപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം 358 ഇന്ത്യക്കാരെ രക്ഷപെടുത്തിയിരുന്നു.ഐഎന്‍എസ് സുമിത്ര എന്ന കപ്പല്‍ തന്നെയാണ് ഇവരുടെയും രക്ഷയ്‌ക്കെത്തിയത്. എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് സനായില്‍ ഇറങ്ങാന്‍ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ഇവിടെ നിന്നും 158 പേരടങ്ങുന്ന ഇന്ത്യക്കാരുടെ ആദ്യസംഘം ഇന്ന് നാട്ടിലേക്ക് മടങ്ങും. ഇവരില്‍ മലയാളികളാരുമില്ല.

1kochi.jpg

അതേസമയം, ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ യെമനിലെ സനായില്‍ നിന്നുള്ള ഇന്ത്യക്കാരുടെ ആദ്യസംഘം ഇന്നുനാട്ടിലേക്കു മടങ്ങും. എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് സനായിലിറങ്ങാന്‍ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണിത്.

മസ്‌ക്കറ്റിലുള്ള എയര്‍ ഇന്ത്യാവിമാനങ്ങള്‍ ഉപയോഗിച്ചാണ് സനായിലുള്ള ഇന്ത്യക്കാരുടെ ആദ്യസംഘത്തെ ഇന്ന് നാട്ടിലെത്തിക്കുന്നത്. 2500 പേരാണ് മടക്കയാത്രയ്ക്ക് സന്നദ്ധരായി സനായില്‍ കാത്തുനില്‍ക്കുന്നത്.

English summary
Another batch of 306 Indian nationals left the shores of strife-torn Yemen for Djibouti, on the Horn of Africa, from where they would be brought to India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X