കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസിന്റെ ആ സംശയം അപകടത്തിന്റെ ചുരുളഴിച്ചു; 4 മുസ്ലിങ്ങളെ കൊന്നത് വിദ്വേഷം മൂലം

Google Oneindia Malayalam News

ഒട്ടാവ: ഒരു മുസ്ലിം കുടുംബത്തിലെ നാല് പേര്‍ കഴിഞ്ഞ ദിവസം വാഹന അപകടത്തില്‍ മരിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയ പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കടുത്ത വിദ്വേഷമാണ് യുവാവിനെ കൊലപാതകം നടത്താന്‍ പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. കാനഡയിലെ ഓന്റാരിയോ പ്രവിശ്യയിലാണ് സംഭവം.

Recommended Video

cmsvideo
മുസ്ലീങ്ങളായതുകൊണ്ടാണ് അവരെ ഇടിച്ചുതെറിപ്പിച്ചത് | Oneindia Malayalam

20കാരനാണ് ട്രക്ക് ഓടിച്ചിരുന്നത്. ഇയാള്‍ അപകട സമയം സുരക്ഷാ കവചം ധരിച്ചിരുന്നു. വാഹനം ഇടിച്ച നാല് പേര്‍ മരിച്ചെങ്കിലും ഡ്രൈവര്‍ക്ക് സാരമായ പരിക്കുണ്ടായിരുന്നില്ല. ഇതാണ് പോലീസിന് സംശയം തോന്നാന്‍ കാരണം. ഡ്രൈവര്‍ അപകടം നടന്ന സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. ഏഴ് കിലോമീറ്റര്‍ അകലെയുള്ള മാളില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഡിറ്റക്ടീവ് സൂപ്രണ്ട് പോള്‍ വെയ്റ്റ് പറഞ്ഞു.

സിംഗപ്പൂരിൽ നിന്ന് 20 ടൺ ഓക്സിജൻ കൊച്ചിയിലെത്തി- ചിത്രങ്ങൾ

07

ആസൂത്രിതമായ ആക്രമണമാണിത് എന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. വിദ്വേഷം കാരണമാണ് പ്രതി അപകടമുണ്ടാക്കിയത്. മുസ്ലിങ്ങളായതു കൊണ്ടാണ് നാലു പേരെയും വാഹനം ഇടിച്ച് കൊലപ്പെടുത്തിയത് എന്നും ഡിറ്റക്ടീവ് സൂപ്രണ്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ കനേഡിയന്‍ പോലീസ് വെളിപ്പെടുത്തിയില്ല.

കെ സുധാകരന്‍, വിഡി സതീശന്‍... ഹൈക്കമാന്റിനെ കുഴക്കുന്നത് മറ്റൊന്ന്; പാളിയാല്‍ കോണ്‍ഗ്രസ് തകരുംകെ സുധാകരന്‍, വിഡി സതീശന്‍... ഹൈക്കമാന്റിനെ കുഴക്കുന്നത് മറ്റൊന്ന്; പാളിയാല്‍ കോണ്‍ഗ്രസ് തകരും

എന്നാല്‍ രണ്ട് സ്ത്രീകളും ഒരു പുരുഷനും 15കാരിയുമാണ് അപകടത്തില്‍ മരിച്ചതെന്ന ലണ്ടന്‍ മേയര്‍ എഡ് ഹോള്‍ഡര്‍ പറഞ്ഞു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന 9 വയസുകാരന്‍ പരിക്കേറ്റ് ചികില്‍സയിലാണ്. മുസ്ലിങ്ങളും ലണ്ടനുകാരും ആയതിനാലാണ് അവര്‍ ആക്രമിക്കപ്പെട്ടതെന്നും വിദ്വേഷമാണ് ഇതിലേക്ക് നയിച്ചതെന്നും മേയര്‍ പഞ്ഞു. കൊലപാതകം, കൊലപാതക ശ്രമം എന്നീ വകുപ്പുകള്‍ പ്രകാരം പ്രതിക്കെതിരെ കേസെടുത്തു. ഭീകരവാദ കുറ്റം പ്രതിക്കെതിരെ ചുമത്താനുള്ള സാധ്യത പോലീസ് ആരായുന്നുണ്ട്.

ഗ്ലാമറസ് ലുക്കിൽ ഹേബ പട്ടേൽ; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ

English summary
4 Members in A Muslim Family killed Accident; Canadian Police says in Hate Attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X