കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനം എന്തുകൊണ്ട് ഇന്ത്യക്ക് പ്രധാനപ്പെട്ടതാകുന്നു?5 കാര്യങ്ങള്‍..

'ഉണരൂ, ലോകത്തെ ഏറ്റവും പ്രമുഖനായ പ്രധാനമന്ത്രി വരുന്നു എന്ന് ഇസ്രയേല്‍ ദിനപ്പത്രമായ 'ദി മാര്‍ക്കറ്റ്'

Google Oneindia Malayalam News

ദില്ലി: അമേരിക്കന്‍ സന്ദര്‍ശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഇസ്രയേല്‍ സന്ദര്‍ശനം ഇന്നാരംഭിക്കുകയാണ്. ഇസ്രയേല്‍ സന്ദര്‍ശനം നടത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന പ്രത്യേകത കൂടിയുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിദിന സന്ദര്‍ശനം വളരെ പ്രാധാന്യത്തോടെയാണ് ഇസ്രയേല്‍ പത്രങ്ങളും ലോക മാധ്യമങ്ങളും കാണുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു പോലും ലഭിക്കാത്ത പരിഗണന ഇസ്രയേല്‍ മാധ്യമങ്ങളില്‍ മോദിക്ക് ലഭിച്ചിരുന്നു.

'ഉണരൂ, ലോകത്തെ ഏറ്റവും പ്രമുഖനായ പ്രധാനമന്ത്രി വരുന്നു എന്നാണ് ഇസ്രയേല്‍ ദിനപ്പത്രമായ 'ദി മാര്‍ക്കറ്റ്' റിപ്പോര്‍ട്ട് ചെയ്തത്. മറ്റ് ഓണ്‍ലൈന്‍ പോര്‍ട്ടലുകളും പ്രദേശിക പത്രങ്ങളുമെല്ലാം മോദിയുടെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തെ വളരെ പ്രധാന്യത്തോടെയാണ് കാണുന്നത്. ഇന്ത്യയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് ജറുസലേം പോസ്റ്റ് മോദിസ് എന്ന പേരില്‍ പ്രത്യേക ലിങ്കും ഉണ്ടാക്കിയിട്ടുണ്ട്. എന്തുകൊണ്ടാണ് 130 കോടി ജനങ്ങള്‍ അധിവസിക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പ്രധാനമന്ത്രി 1 കോടി പോലും ജനസംഖ്യയില്ലാത്ത ഇസ്രയേല്‍ സന്ദര്‍ശിക്കുന്നത്? മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനം എന്തു കൊണ്ടാണ് ഇത്രയേറെ പ്രാധാന്യമര്‍ഹിക്കുന്നത്..? അഞ്ചു കാര്യങ്ങള്‍ ഇതാ..

പ്രതിരോധം

പ്രതിരോധം

2012 2016 വരെയുള്ള കാലയളവില്‍ ഇസ്രയേലില്‍ നിന്നും 41 ശതമാനം ആയുധങ്ങളാണ് ഇന്ത്യ വാങ്ങിയതെന്ന് സ്‌റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു. ആയുധ ഇടപാടില്‍ അമേരിക്കക്കും റഷ്യക്കും പിന്നാലെ ഇസ്രായേല്‍ ഇന്ത്യയുടെ മൂന്നാമത്തെ വലിയ പങ്കാളിയാണ്. സ്‌പേസ്, മിസൈല്‍ രംഗത്തും ഇരു രാജ്യങ്ങളും കരാര്‍ ഒപ്പിട്ടിട്ടുണ്ട്.

നയതന്ത്രം

നയതന്ത്രം

2000 ല്‍ ആഭ്യന്തര മന്ത്രിയായിരിക്കേ എല്‍ കെ അദ്വാനി, മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാം, ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിങ്, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് എന്നിവരെല്ലാം ഇസ്രയേല്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 2006 ല്‍ ഗുറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ മോദിയും ഇസ്രയേല്‍ സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രയേല്‍ സന്ദര്‍ശനം നടത്തുന്നത്. ഇസ്രയേല്‍- പലസ്തീന്‍ വിഷയത്തില്‍ പലസ്തീനൊപ്പമാണ് ഇന്ത്യ നില്‍ക്കുന്നതെങ്കിലും ഇസ്രയേലിന് പിണക്കാനും ഇന്ത്യക്ക് താത്പര്യമില്ല. ഇക്കാര്യത്തില്‍ അമേരിക്കയുടെ സമീപനമാണ് ഇന്ത്യയും സ്വീകരിക്കുന്നത്. കശ്മീര്‍, പാകിസ്താന്‍ വിഷയങ്ങളില്‍ ഇസ്രയേല്‍ ഇന്ത്യയെ ആണ് പിന്തുണക്കുന്നത്.

വ്യാപാരം

വ്യാപാരം

വ്യാപാര രംഗത്ത് ഇസ്രയേല്‍ ഇന്ത്യയുടെ 38-ാമത്തെ വലിയ പങ്കാളിയാണ്. പേളുകള്‍, സ്‌റ്റോണുകള്‍ എന്നിവയാണ് ഇസ്രയേലില്‍ നിന്നും ഇന്ത്യ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത്.
സാമ്പത്തികരംഗം നോക്കിയാല്‍ ഇസ്രയേല്‍ ഇന്ത്യയുടെ ഏഴാമത്തെ വലിയ സാമ്പത്തിക പങ്കാളിയാണ്.

കൃഷി

കൃഷി

2015-18 വര്‍ഷത്തേക്കുള്ള ഇന്തോ-അമേരിക്കന്‍ കാര്‍ഷിക പദ്ധതി നടപ്പില്‍ വന്നു കഴിഞ്ഞു. കാര്‍ഷിക മേറലയില്‍ ഇസ്രയേലിന്റെ സാങ്കേതിക വിദ്യ ഇന്ത്യ ഉപയോഗപ്പെടുത്തുന്നുണ്ട്.

ജലസേചനം

ജലസേചനം

ജലസേചനത്തിലും ഇസ്രയേലിന്റെ സാങ്കേതിക വിദ്യ ഇന്ത്യ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇക്കാര്യത്തില്‍ 2016 മുതല്‍ ഇരു രാജ്യങ്ങളും യോജിച്ചു പ്രവര്‍ത്തിച്ചു വരികയാണ്.

ഇസ്രയേലില്‍ വന്‍ ഒരുക്കങ്ങള്‍

ഇസ്രയേലില്‍ വന്‍ ഒരുക്കങ്ങള്‍

മോദിയുടെ ത്രിദിന സന്ദര്‍ശനത്തോടനുബന്ധിച്ച് വലിയ ഒരുക്കങ്ങളാണ് ഇസ്രയേലില്‍ നടക്കുന്നത്. ജറുസലേമിലെ ടെല്‍ അവീവ് എക്സിബിഷന്‍ ഗ്രൗണ്ടില്‍ നാലായിരത്തോളം വരുന്ന ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്യാന്‍ മോദിയെത്തുമ്പോള്‍ അദ്ദേഹത്തെ സ്വാഗത നൃത്തം ചെയ്തു സ്വീകരിക്കുന്നത് അവിടുത്തെ മലയാളികളാണ് എന്ന പ്രത്യേകതയുമുണ്ട്.

പാലസ്തീന്‍ സന്ദര്‍ശിക്കുന്നില്ല

പാലസ്തീന്‍ സന്ദര്‍ശിക്കുന്നില്ല

അതേസമയം ഇസ്രയേലില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പാലസ്തീന്‍ സന്ദര്‍ശിക്കുന്നില്ല. മോദിയുടെ ഈ നടപടിയെയും ഇസ്രയേല്‍ പത്രങ്ങള്‍ പുകഴ്ത്തിയിട്ടുണ്ട്.

English summary
Defence, agriculture, trade, diplomacy and water management will dominate talks when Prime Minister Narendra Modi visits Israel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X