കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ്സില്‍ ക്ലാസ്മുറിയില്‍ അധ്യാപികയ്ക്ക് നേരെ ആറ് വയസ്സുകാരന്‍ വെടിയുതിര്‍ത്തു; ഞെട്ടിച്ച സംഭവം

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയെ വീണ്ടും ഞെട്ടിച്ച് സ്‌കൂളില്‍ വെടിവെപ്പ്. ഇത്തവണ അധ്യാപികയ്ക്ക് നേരെ സ്‌കൂള്‍ കുട്ടിയാണ് വെടിയുതിര്‍ത്തത്. ക്ലാസ് മുറിയില്‍ വെച്ച് വെറും ആറ് വയസ്സുള്ള കുട്ടിയാണ് വെടിവെച്ചത്. വിര്‍ജീനിയയിലാണ് സംഭവം. വിദ്യാര്‍ത്ഥിയും അധ്യാപികയും തമ്മില്‍ നടന്ന തര്‍ക്കത്തിനിടെയാണ് സംഭവം നടന്നത്.

ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കുട്ടി. സ്‌കൂള്‍ അധികൃതര്‍ ആകെ ഞെട്ടിത്തരിച്ചത് നില്‍ക്കുകയാണ്. അതേസമയം വിദ്യാര്‍ത്ഥികള്‍ക്കൊന്നും വെടിവെപ്പില്‍ പരിക്കേറ്റിട്ടിട്ടില്ലെന്ന് റിച്ച്‌നെക്ക് എലമെന്ററി സ്‌കൂള്‍ അറിയിച്ചു. പോലീസ് സംഭവ സ്ഥലത്തെത്തി ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഉറപ്പിച്ചിട്ടുണ്ട്.

1

അതേസമയം അധ്യാപികയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ ഉച്ചയോടെ ഇവരുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ന്യൂപോര്‍ട്ട് ന്യൂസ് പോലീസ് ചീഫ് സ്റ്റീവ് ഡ്രൂ പറഞ്ഞു. സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ വെടിവെപ്പ് നടത്തുന്ന സംഭവങ്ങള്‍ ഇതിന് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലെന്ന് പോലീസ് പറയുന്നു.

സ്‌നാക്‌സ് വാങ്ങാന്‍ കടയിലെത്തിയപ്പോള്‍ മോഹം; ഉടന്‍ എടുത്തു ലോട്ടറി, യുവാവിന് അടിച്ചത് കോടികള്‍സ്‌നാക്‌സ് വാങ്ങാന്‍ കടയിലെത്തിയപ്പോള്‍ മോഹം; ഉടന്‍ എടുത്തു ലോട്ടറി, യുവാവിന് അടിച്ചത് കോടികള്‍

ഈ മേഖലയില്‍ ഇത് ആദ്യമായിട്ടാണ്. ഈ വെടിവെപ്പ് അപകടത്തിലൂടെ സംഭവിച്ചതല്ലെന്ന് സ്റ്റീവ് ഡ്രൂവ് പറഞ്ഞു. ഈ വിദ്യാര്‍ത്ഥിയും അധ്യാപികയും തമ്മില്‍ പരസ്പരം അറിയും. അധ്യാപിക-വിദ്യാര്‍ത്ഥി ബന്ധം ഇവര്‍ തമ്മിലുണ്ടായിരുന്നു. ഈ വിദ്യാര്‍ത്ഥി ക്ലാസിലേക്ക് തോക്കും കൊണ്ടാണ് വന്നതെന്ന് പോലീസ് കണ്ടെത്തി.

ഈ കുട്ടി ആരുടെ കൈയ്യില്‍ നിന്നാണ് ഈ തോക്ക് സ്വന്തമാക്കിയതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം വെടിവെപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ പോലീസ് ചീഫ് തയ്യാറായില്ല. സ്‌കൂളില്‍ എന്താണ് നടന്നതെന്നോ, കുട്ടിയെ എന്താണ് പ്രകോപിപ്പിച്ചതെന്നോ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

ഇന്തോനേഷ്യയിലെ 'കേരളത്തിലേക്ക്' ഒരു ട്രിപ്പ് ആയാലോ; കാഴ്ച്ചകള്‍ ഒരുപാടുണ്ട്, മറക്കരുത് ഈ സ്ഥലങ്ങള്‍

അതേസമയം ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ അമ്മയായ ജോസ്ലിന്‍ ഗ്ലോവര്‍ സ്‌കൂളില്‍ വെടിവെപ്പ് നടന്ന കാര്യം തനിക്ക് മെസേജായി ലഭിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. ഒരാള്‍ക്ക് വെടിയേറ്റിട്ടുണ്ടെന്നും, മറ്റൊരാള്‍ കസ്റ്റഡിയിലാണെന്നുമാണ് ആ സന്ദേശത്തിലുള്ളതെന്ന് ജോസ്ലിന്‍ പറഞ്ഞു. അതറിഞ്ഞപ്പോള്‍ എന്റെ നെഞ്ചിടിപ്പ് തന്നെ നിലച്ചുപോയ അവസ്ഥയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

അതേസമയം താനാകെ ഭയന്നുപോയെന്ന് കാര്‍ലോസ് എന്ന യുവതി പറയുന്നു. ആ വെടിയുതിര്‍ത്ത കുട്ടി തന്റെ മകനാണോ എന്നായിരുന്നു ഭയമെന്ന് കാര്‍ലോസ് പറഞ്ഞു. അതിവേഗം ഞങ്ങള്‍ സ്‌കൂളിലെത്തി. എല്ലാവരും അവിടെയിരുന്ന് കരയുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.

ആദ്യത്തെ ലോട്ടറി അടിച്ചില്ല, പ്രതീക്ഷയില്ലാത്ത രണ്ടാമത്തേതില്‍ ബംപര്‍, ദമ്പതിമാര്‍ കോടീശ്വരന്‍മാര്‍ആദ്യത്തെ ലോട്ടറി അടിച്ചില്ല, പ്രതീക്ഷയില്ലാത്ത രണ്ടാമത്തേതില്‍ ബംപര്‍, ദമ്പതിമാര്‍ കോടീശ്വരന്‍മാര്‍

ഈ കുട്ടിയുടെ രക്ഷിതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിനും പോലീസ് ചീഫ് മറുപടി നല്‍കിയിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്ന് മാത്രം പോലീസ് സ്ഥിരീകരിച്ചു. റിച്ച്‌നെക്കില്‍ 550 വിദ്യാര്‍ത്ഥികളാണ് ഉള്ളത്. തിങ്കളാഴ്ച്ച വരെ ഇവിടെ ക്ലാസ് ഉണ്ടായിരിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

English summary
6 year old boy shoots teacher in a classroom in america
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X