കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരസാന്നിധ്യം കുറഞ്ഞെന്ന വാദം തെറ്റുതന്നെ!!ഏഴ് മാസത്തിനിടെ ഭീകരര്‍ക്കൊപ്പം ചേര്‍ന്നത് 70 യുവാക്കള്‍

കഴിഞ്ഞ ഏഴ് മാസത്തിനിടെ 70 യുവാക്കള്‍ ഭീകരസംഘടനയില്‍ ചേര്‍ന്നുവെന്നാണ് കണക്ക്

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിന്ന് ഭീകരസംഘടനയില്‍ ചേര്‍ന്ന യുവാക്കളുടെ എണ്ണം വെളിപ്പെടുത്തി സര്‍ക്കാര്‍. കഴിഞ്ഞ ഏഴ് മാസത്തിനിടെ 70 യുവാക്കള്‍ ഭീകരസംഘടനയിലെ വിവിധ റാങ്കുകളില്‍ നിയമിതരായിട്ടുണ്ടെന്നാണ് കശ്മീരില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്‍റെ വെളിപ്പെടുത്തല്‍. ദക്ഷിണ കശ്മീരിലെ മൂന്ന് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ഭീകരസംഘടനകളിലേയ്ക്കുള്ള റിക്രൂട്ട്മെന്‍റ് നടക്കുന്നതെന്നും ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാണിക്കുന്നു.

ദക്ഷിണ കശ്മീരിലെ പുല്‍വാമ, ഷോപ്പിയാന്‍, കുല്‍ഗാം, എന്നിവിടങ്ങള്‍ സാങ്കേതിക പരിജ്ഞാനം കൂടുതലുള്ള ഭീകരരുടെ ഹബ്ബായി കഴിഞ്ഞുവെന്നും ഈ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഭീകരസംഘടനകളിലേയ്ക്കുള്ള റിക്രൂട്ട്മെന്‍റുകള്‍ നടക്കുന്നത്. കഴിഞ്ഞ ഏഴ് മാസത്തിനുള്ളില്‍ 70 കശ്മീരി യുവാക്കള്‍ ഭീകരസംഘടനകളില്‍ അംഗമായെന്ന് കശ്മീരി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 2016ലെ കശ്മീര്‍ സംഘര്‍ഷത്തിനിടെ 86 കശ്മീരി യുവാക്കള്‍ ഭീകരസംഘടനകള്‍ക്കൊപ്പം ചേര്‍ന്നുവെന്നും ഉദ്യോഗസ്ഥന്‍ അവകാശപ്പെടുന്നു. 2014ന് ശേഷം ഭീകരസംഘടനകളില്‍ ചേരുന്ന യുവാക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവെന്ന് അവകാശപ്പെടുന്ന ഉദ്യോഗസ്ഥന്‍ 2015ല്‍ 66 യുവാക്കളും 2015ല്‍ 53 യുവാക്കളും ഭീകരര്‍ക്കൊപ്പം ചേര്‍ന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നു.

attack

ദക്ഷിണ കശ്മീരിലെ പുല്‍വാമ- കുല്‍ഗാം- ഷോപ്പിയാന്‍ എന്നീ പ്രദേശങ്ങള്‍ ഭീകരരുടെ താവളങ്ങളായി മാറിക്കഴിഞ്ഞുവെന്നും ശ്രീനഗറിനെയും അനന്ത്നാഗിനെയും ഷോപ്പിയാന്‍ ബുദ്ഗാം ജില്ലകളുമായി ബന്ധിപ്പിക്കുന്ന പുല്‍വാമ അടുത്ത കാലത്താണ് ഭീകരസാന്നിധ്യം ഏറെയുള്ള പ്രദേശമായി മാറിക്കഴിഞ്ഞതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഈ പ്രദേശങ്ങളിലാണ് അധികം ഭീകരാക്രമണങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടാവുന്നതെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു.

കുറ്റിച്ചെടികളും വനപ്രദേശങ്ങളുമുള്ളശ പുല്‍വാമയില്‍ പെട്ടെന്ന് ഒളിസങ്കേതങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നുവെന്നതാണ് ഭീകരരെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നതെന്നും സൂചനയുണ്ട്. 2016്ല്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനി സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നതും പുല്‍വാമയില്‍ വെച്ചായിരുന്നു. അബു ദുജാന, അബു മൂസ എന്നിവരുള്‍പ്പെട്ടെ നിരവധി ഭീകരരെ അടുത്ത കാലത്ത് സൈന്യം വകവരുത്തിയതും പുല്‍വാമയില്‍ വച്ചുതന്നെയായിരുന്നു. കഴിഞ്ഞ ഏഴ് മാസങ്ങള്‍ക്കിടെ 132 ഭീകരരെയാണ് ഈ പ്രദേശത്തുനിന്ന് വധിച്ചത്.

English summary
Seventy young men have joined militancy in the past seven months this year with most of the recruits from three districts in south Kashmir, according to a senior official.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X