യുഎഇ രാജകുടുംബാംഗങ്ങള്‍, എട്ട് സുന്ദരികള്‍; വിദേശത്ത് അവര്‍ ചെയ്തത്? ഒടുവില്‍ കുടുങ്ങി!!

  • Written By:
Subscribe to Oneindia Malayalam

ബ്രസല്‍സ്: ഗള്‍ഫ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ യുഎഇക്ക് കൂടുതല്‍ തിരിച്ചടി നേരിടുന്നു. യുഎഇ രാജകുടുംബത്തിലെ എട്ട് വനിതകള്‍ക്കെതിരേ ബ്രസല്‍സിലെ കോടതി തടവ് ശിക്ഷ വിധിച്ചു. വന്‍ തുക പിഴയും ഒടുക്കണം. ഹോട്ടല്‍ പരിചാരകരെ അടിമകളാക്കിയതിനും മനുഷ്യക്കടത്ത് നടത്തിയതിനുമാണ് ശിക്ഷ.

ബ്രസല്‍സിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. എട്ടു വനിതകളും 15 മാസം തടവ് ശിക്ഷ അനുഭവിക്കണം. കൂടാതെ 185000 ഡോളര്‍ പിഴയും ഒടുക്കണം. എന്നാല്‍ ശിക്ഷ ഇപ്പോള്‍ തല്‍ക്കാലം അനുഭവിക്കേണ്ട. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന നിയമ വ്യവസ്ഥ പ്രകാരം ജയില്‍ ശിക്ഷയില്‍ ഇളവുണ്ട്. മാത്രമല്ല, പിഴയുടെ പകുതി അടച്ചാല്‍ മതിയാകും.

2008ലാണ് സംഭവം

2008ലാണ് സംഭവം

2008ലാണ് എട്ട് യുഎഇ പ്രമുഖ വനിതകള്‍ക്കെതിരേ കേസെടുത്തത്. ബെല്‍ജിയത്തിലേക്ക് സന്ദര്‍ശനത്തിന് വന്നപ്പോള്‍ 20 പരിചാരകരെ വേലക്കാരെ പോലെ ഉപയോഗിച്ചുവെന്നാണ് കേസ്. ഇവരെ മനുഷ്യക്കടത്തിന് ഉപയോഗിച്ചെന്നും ആരോപണമുണ്ട്.

ഗുരുതരമായ കുറ്റം ഒഴിവാക്കി

ഗുരുതരമായ കുറ്റം ഒഴിവാക്കി

മനുഷ്യത്വ രഹിതമായി പരിചാരകരോട് പെരുമാറി എന്ന ഗുരുതരമായ കുറ്റത്തില്‍ നിന്നു എട്ട് വനിതകളെയും കോടതി ഒഴിവാക്കിയിരുന്നു. തങ്ങള്‍ തെറ്റ് ചെയ്തിട്ടില്ലെന്നാണ് എട്ട് രാജകുമാരിമാരും അറിയിച്ചത്. എന്നാല്‍ പ്രതികള്‍ പിഴ അടക്കുമോ എന്ന് പറയാന്‍ അവരുടെ അഭിഭാഷകന്‍ സ്റ്റീഫന്‍ മൊനോദിന് സാധിച്ചില്ല.

അപ്പീല്‍ നല്‍കുമോ

അപ്പീല്‍ നല്‍കുമോ

വിധിക്കെതിരേ അപ്പീല്‍ പോകുമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. ഇക്കാര്യം പിന്നീട് തീരുമാനിക്കുമെന്ന് അഭിഭാഷകന്‍ പറഞ്ഞു. ശൈഖ ഹംദ അല്‍ നഹ്യാനും എട്ട് പെണ്‍മക്കളുമാണ് കേസിലെ പ്രതികള്‍. ഇവര്‍ വിചാരണക്ക് ഹാജരായിരുന്നില്ല.

പ്രതികളെ കൈമാറണം

പ്രതികളെ കൈമാറണം

എട്ട് സ്ത്രീകളെയും യുഎഇ ബെല്‍ജിയത്തിന് കൈമാറണമെന്ന് മനുഷ്യാവകാശ സംഘങ്ങള്‍ ആവശ്യപ്പെട്ടു. 2008ല്‍ ബെല്‍ജിയത്തിലെത്തിയ രാജകുടുംബത്തിലെ സ്ത്രീകള്‍ പരിചാരകരെ അടിമകളാക്കി വച്ചുവെന്നാണ് കേസ്. 20 പരിചാരകരില്‍ ഒരാള്‍ രക്ഷപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.

പീഡനം ഇങ്ങനെ

പീഡനം ഇങ്ങനെ

24 മണിക്കൂറും പരിചാരകരോട് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടു, നിലത്ത് കിടക്കാന്‍ പറഞ്ഞു, അവധി നല്‍കിയില്ല, ഹോട്ടല്‍ വിട്ടു പുറത്തുപോകാന്‍ അനുവദിച്ചില്ല, സ്ത്രീകള്‍ കഴിച്ച് ബാക്കിയുള്ള വസ്തുക്കള്‍ കഴിക്കാന്‍ നിര്‍ബന്ധിച്ചു തുടങ്ങിയവയാണ് പ്രതികള്‍ക്കെതിരായ കുറ്റം.

ഒമ്പതു വര്‍ഷം പഴക്കമുള്ള കേസ്

ഒമ്പതു വര്‍ഷം പഴക്കമുള്ള കേസ്

കേസ് ഒമ്പതു വര്‍ഷമായി വെളിച്ചം കണ്ടിരുന്നില്ല. പ്രതിഭാഗത്തിന്റെ നിസ്സഹകരണം മൂലമാണ് കേസ് മുവന്നോട്ട് പോകാതിരുന്നത്. എന്നാല്‍ ഈ വര്‍ഷം വിചാരണ ആരംഭിക്കാന്‍ ബ്രസല്‍സിലെ കോടതി തീരുമാനിക്കുകയായിരുന്നു. മനുഷ്യാവകാശ സംഘങ്ങളുടെ ഇടപെടലാണ് കേസില്‍ വിചാരണക്ക് സഹായിച്ചത്.

വിദേശത്തേക്ക് കടത്താന്‍ ശ്രമം

വിദേശത്തേക്ക് കടത്താന്‍ ശ്രമം

ഇവിടുത്തെ പരിചാരകരെ വിദേശത്തേക്ക് കൊണ്ടുപോകാനും സ്ത്രീകള്‍ ശ്രമിച്ചുവെന്ന് ആരോപണമുണ്ട്. എന്നാല്‍ മനുഷ്യത്വ രഹിതമായി പരിചാരകരോട് പെരുമാറി എന്ന ആരോപണം തെളിയിക്കാന്‍ വാദി ഭാഗത്തിന് സാധിച്ചില്ല. തുടര്‍ന്ന് ഈ വകുപ്പ് കോടതി തള്ളുകയായിരുന്നു.

കോടതിയില്‍ ഹാജരായില്ല

കോടതിയില്‍ ഹാജരായില്ല

കേസിലെ വിചാരണക്ക് യുഎഇ രാജകുടുംബാംഗങ്ങള്‍ കോടതിയില്‍ ഹാജരായിരുന്നില്ല. സന്ദര്‍ശം പൂര്‍ത്തിയാക്കിയ ശേഷം സംഭവം നടന്ന ഉടനെ തന്നെ ഇവര്‍ നാട്ടിലേക്ക് തിരിച്ചിരുന്നു. വിഷയം കേസായതോടെ പിന്നീട് ബെല്‍ജിയത്തിലേക്ക് വന്നിട്ടുമില്ല.

പ്രതികള്‍ ശിക്ഷിക്കപ്പെടില്ല

പ്രതികള്‍ ശിക്ഷിക്കപ്പെടില്ല

പ്രതികള്‍ ശിക്ഷിക്കപ്പെടില്ലെന്നാണ് കരുതുന്നത്. കാരണം ഇവര്‍ ഇനി ബെല്‍ജിയത്തിലേക്ക് വരാന്‍ സാധ്യതയില്ല. അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്നാണ് അവരുടെ അഭിഭാഷകന്‍ പറയുന്നത്. അവര്‍ പിഴ ഒടുക്കുമോ എന്ന ചോദ്യത്തിനും അദ്ദേഹത്തിന് മറുപടിയുണ്ടായിരുന്നില്ല.

English summary
Eight Emirati princesses were convicted of human trafficking by a Belgian court on Friday and were given suspended jail terms and fines in a case stemming from their treatment of servants at a Brussels luxury hotel nearly 10 years ago, their lawyer said.
Please Wait while comments are loading...