ബുര്‍ഖിനി പാർട്ടി: വിട്ടുവീഴ്ചയില്ലെന്ന് ഫ്രാൻസ് അറസ്റ്റിലായത് 9 സ്ത്രീകൾ

  • Written By:
Subscribe to Oneindia Malayalam

പാരീസ്: ബുർഖിനി പാർട്ടി നടത്താന്‍ ശ്രമിച്ച ഒമ്പത് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. കാനിലാണ് സംഭവം. പരസ്യമായി ബുര്‍ഖിനി ധരിച്ച് നഗരത്തില്‍ കാന്‍ ചലച്ചിത്ര മേള നടക്കുമ്പോള്‍ പുറത്തിറങ്ങരുതെന്ന ചട്ടം പ്രാബല്യത്തിരിക്കെ ഇത് ലംഘിച്ചതിനാണ് നടപടി. ബുർഖിനി വിലക്കിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി നീന്താനെത്തിയപ്പോഴായിരുന്നു സംഭവം. വെള്ളിയാഴ്ച വൈകിട്ടാണ് മാർട്ടിനെസ് ഹോട്ടലിന് മുമ്പിൽ വച്ച് സ്ത്രീകളെ പോലീസെത്തി അറസ്റ്റ് ചെയ്യുന്നത്.

പാരീസില്‍ നിന്ന് ട്രെയിനിൽ കാനിലെത്തിയ സ്ത്രീകളാണ് പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. അറസ്റ്റ് ചെയ്ത സ്ത്രീകളെ വൈകിട്ട് അഞ്ച് മണിയോടെ വിട്ടയയ്ക്കുകയും ചെയ്തു. മില്യണയറായ അൽജീരിയൻ ബിനിനസ് മാൻ റാച്ചിദ് നെക്കാസിന്റെ സുഹൃത്തുക്കളായ സ്ത്രീകള്‍ ബുർഖിനിയ്ക്കെതിരെ നടത്തിയ ക്യാമ്പെയിനുകൾ പ്രശസ്തമാണ്. നിരോധനം അനുസരിക്കാൻ തയ്യാറാവാത്തതിനെ തുടർന്ന് ഇവരില്‍ നിന്ന് പിഴ ഈടാക്കിയ ശേഷമാണ് വിട്ടയച്ചത്.

burkhini

പോലീസ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ച ശേഷം കാൻ ഫെസ്റ്റിവലിലെ മാധ്യമങ്ങൾക്ക് മുമ്പാകെ എത്തിയ നെക്കാസ് തങ്ങള്‍ക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയെന്നും 7,500 യൂറോ പിഴയായി ഈടാക്കിയെന്നും വ്യക്തമാക്കി. ഇതിനെല്ലാം പുറമേ ആറ് മാസത്തെ ശിക്ഷ വിധിച്ചുവെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. കാൻ ഫിലിം ഫെസ്റ്റിവൽ നടക്കുന്ന ബീച്ചുകളില്‍ ബുര്‍ഖിനി ധരിച്ച് മുസ്ലിം സ്ത്രീകൾ പ്രത്യക്ഷപ്പെടരുതെന്ന് ആവശ്യപ്പെട്ട സ്റ്റേറ്റ് ഭരണകൂടം ബുർഖിനികള്‍ക്ക് വിലക്കേർപ്പെടുത്തിയിരുന്നു.

English summary
Nine women attempting to stage a 'burkini party' have been arrested in Cannes, days after a decree was issued banning public demonstrations during the city's film festival.
Please Wait while comments are loading...