മണ്ണില്‍ കളിച്ച ഒമ്പതുവയസുകാരനെ അധ്യാപിക കബോഡില്‍ പൂട്ടിയിട്ടു, മണിക്കൂറുകളോളം, എന്തൊരു ക്രൂരത!!
തെറ്റായ ആരോപണമാണ് സ്‌കൂളിനെതിരേ ഉന്നയിച്ചിരിക്കുന്നതെന്ന് പ്രധാന അധ്യാപിക റുത് പാര്‍ക്കര്‍ പറഞ്ഞു.
ലണ്ടന്‍: ഒമ്പതു വയസുകാരനെ അധ്യാപിക കബോഡില്‍ പൂട്ടിയിട്ടു. മണ്ണില്‍ കളിച്ചുവെന്നാരോപിച്ചാണ് നാല് മണിക്കൂര്‍ പൂട്ടിയിട്ടത്. എന്നിട്ട് അധ്യാപിക കബോഡിന് മുന്നില്‍ കസേരയിട്ട് ഇരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മിഡില്‍സ്ബര്‍ഗ് സണ്ണിസൈഡ് അകാദമി സ്‌കൂളിലാണ് സംഭവം.

വിഷയം ചൂണ്ടിക്കാട്ടി കുട്ടിയുടെ അമ്മ നല്‍കിയ പരാതി അന്വേഷിക്കുന്നുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. സ്‌കൂള്‍ അധികൃതര്‍ സംഭവം നിഷേധിച്ചു. തന്റെ മകന്‍ ആ സമയം അനുഭവിച്ച പ്രയാസം വിളിച്ചുപറഞ്ഞ് അമ്മ സ്‌കൂളിലെത്തി പൊട്ടിക്കരഞ്ഞു.
തെറ്റായ ആരോപണമാണ് സ്‌കൂളിനെതിരേ ഉന്നയിച്ചിരിക്കുന്നതെന്ന് പ്രധാന അധ്യാപിക റുത് പാര്‍ക്കര്‍ പറഞ്ഞു. സ്‌കൂള്‍ കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഓഫ്സ്റ്റഡ് വിഷയത്തില്‍ ഇടപെട്ടു. ആശങ്ക ഉളവാക്കുന്ന റിപോര്‍ട്ടാണിതെന്ന് അവര്‍ പ്രതികരിച്ചു. പരിശോധനാ സംഘത്തിന്റെ അടുത്ത സന്ദര്‍ശനത്തില്‍ സ്‌കൂള്‍ അധികൃതരുമായി വിഷയം ചര്‍ച്ച ചെയ്യുമെന്ന് അവര്‍ അറിയിച്ചു.












Click it and Unblock the Notifications