പരീക്ഷ എഴുതിയ 33 പേരിൽ 28 പേരും തോറ്റു, ബിരുദദാനം തന്നെ മാറ്റിവെച്ച് സ്കൂൾ
പരീക്ഷ എഴുതിയ 33 വിദ്യാർത്ഥികളിൽ 28 പേരും തോറ്റതോടെ ബിരുദദാന ചടങ്ങ് മാറ്റിവെയ്‌ക്കേണ്ടി വന്നിരിക്കുകയാണ് ഒരു സ്‌ക്കൂളിന്. ഹാജരില്ലാത്തത് കാരണവും അക്കാദമിക്ക് പ്രവർത്തനങ്ങളിലെ മോശം പ്രകടനം കാരണവുമാണ് വിദ്യാർത്ഥികൾ പരാജയപ്പെട്ടത്. അഞ്ച് വിദ്യാർത്ഥികൾ മാത്രമാണ് വിജയിച്ചത്. യുഎസിലെ ടെക്‌സസിലെ മാർലിൻ ഹൈസ്‌ക്കൂളിലാണ് ഈ സംഭവം.
ഫേസ്ബുക്കിലൂടെ സ്‌കൂൾ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഇനി ജൂണിലാണ് ബിരുദ ദാനം നടക്കുക. പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് പഠിച്ച് ജയിക്കാൻ കൂടുതൽ സമയം നൽകുമെന്നും സ്‌കൂൾ വ്യക്തമാക്കി. മെയ് 24 ന് ഹൈസ്‌കൂളിൽ രക്ഷാകർതൃ-അധ്യാപക മീറ്റിംഗ് നടന്നിരുന്നു, എല്ലാ രക്ഷിതാക്കളേയും ഉൾപ്പെടുത്തിയായിരുന്ന ആ മീറ്റിംഗ്.

"ടെക്സസ് സംസ്ഥാനത്തിന് ബിരുദ ദാനത്തിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ഉണ്ടെന്നും ഇതൊരു ഡാൻസ് ഫ്ലോറല്ല, ഇത് ബിരുദ ദാനമാണെന്ന് ഓർക്കണം എന്നും സ്കൂളിന്റെ സൂപ്രണ്ട് വ്യക്തമാക്കി. ഈ തിരിച്ചടിയിൽ നിന്ന് കാര്യങ്ങൾ ഉൾക്കൊള്ളണമെന്നും, ഈ അവസ്ഥയിൽ നിന്ന് മുന്നോട്ട് പോകണം എന്നും അദ്ദേഹം പറഞ്ഞു, വാർഷിക ബിരുദ ഓഡിറ്റ് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉയർന്ന അക്കാദമിക് പ്രതീക്ഷകൾ നിലനിർത്തുന്നതിനും വിദ്യാർത്ഥികളുടെ വിജയം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് കൂടുതൽ സമയം അനുവദിച്ചതെന്ന് സ്‌ക്കൂൾ വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് ആവശ്യമായ സഹായം നൽകുമെന്നും സ്‌കൂൾ അധികൃതർ പറയുന്നു മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നതിനായുള്ള തങ്ങളുടെ പ്രതിബദ്ധത അചഞ്ചലമായി തുടരും, മാർലിൻ ഐഎസ്ഡിയിലെ വിദ്യാർത്ഥികളുടെ കഴിവിൽ തങ്ങൾക്ക് വിശ്വാസമുണ്ടെന്നും അധികൃതർ പറഞ്ഞു.
ഉയർന്ന പ്രതീക്ഷയാണ് അവരിൽ ഉള്ളതെന്നും സൂപ്രണ്ട് പറഞ്ഞു. യുഎസിലെ മറ്റേത് വിദ്യാർത്ഥികളെ പോലെയും മാർലിൻ ഐഎസ്ഡിയിലെ വിദ്യാർത്ഥികൾക്കും കഴിവ് പ്രകടമാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സൂപ്രണ്ട് പറയുന്നതനുസരിച്ച്, വിട്ടുപോയ പാഠഭാഗങ്ങളും അസൈൻമെന്റുകളും പൂർത്തിയാക്കാൻ ഈ ആഴ്ച പ്രവർത്തിച്ചതിന് ശേഷം 17 വിദ്യാർത്ഥികൾ കൂടി ഇപ്പോൾ ജൂണിൽ ബിരുദത്തിന് യോഗ്യത നേടിയതായും അദ്ദേഹം പറയുന്നു. വിദ്യാർത്ഥികൾ ബിരുദം നേടേണ്ട ദിവസമായ വ്യാഴാഴ്ച, ഒരു പള്ളിയിൽ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി ഒരു അനൗപചാരിക ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചിരുന്നു












Click it and Unblock the Notifications