കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസില്‍ കോവിഡ്‌ വാക്സിന്‍ സ്വീകരിച്ചതിന്‌ ശേഷം ആരോഗ്യപ്രവര്‍ത്തക കുഴഞ്ഞു വീണു

Google Oneindia Malayalam News

വാഷിങ്‌ടണ്‍: യുഎസില്‍ ഫൈറസ്‌ കോവിഡ്‌ വാക്‌സിന്‍ സ്വീകരിച്ചതിനുശേഷം വാര്‍ത്ത സമ്മേളനം നടത്തുന്നതിനിടെ ആരോഗ്യപ്രവര്‍ത്തക കുഴഞ്ഞു വീണു. ടെന്നെസിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ആദ്യമായി കോവിഡ്‌ വാക്‌സിന്‍ സ്വീകരിച്ചതിനുശേഷം വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടെയാണ്‌ കുഴഞ്ഞുവീണത്‌. ടിഫനി ഡോവര്‍ എന്ന നഴ്‌സാണ്‌ കുഴഞ്ഞ്‌ വാണത്‌.

'ക്ഷമിക്കണം, എനിക്ക്‌ തലകറഞ്ഞുന്നു' എന്ന്‌ പറഞ്ഞ ഉടനെ ടിഫിനി ഡോവര്‍ നിലത്തേക്ക്‌ വീഴുകയായിരുന്നു. അടുത്തുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ ടിഫനിയെ പിന്നീട്‌ ആശുപത്രിയിലേക്ക്‌ മാറ്റി. ടിഫനി കുഴഞ്ഞ്‌ വീഴുന്നത്‌ തല്‍സമയം സംപ്രേഷണം ചെയ്യുകയും ചെയ്‌തു.

vaccine

ആശുപത്രിയിലെ കോവിഡ്‌ യൂനിറ്റില്‍ പ്രവര്‍ത്തിക്കുന്ന ടിഫനി കോവിഡ്‌ വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ വലിയ ആകാംഷയുണ്ടായിരുന്നതായും ഞങ്ങളുടെ ടീമിന്‌ നേരത്തെ തന്നെ കോവിഡ്‌ വാക്‌സിന്‍ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞതിനുശേഷമാണ്‌ ഡോവര്‍ കുഴഞ്ഞ്‌ വിഴുന്നത്‌.
എന്നാല്‍ തളര്‍ച്ചയില്‍ നിന്നും മുക്തയായ നഴ്‌സ്‌ തനിക്ക്‌ കൈക്ക്‌ വലിയ രീതിയില്‍ വേദന അുഭവപ്പെട്ടതിനെ തുടര്‍ന്നാണ്‌ തളര്‍ന്ന്‌ വിണതെന്നും. ഇപ്പോള്‍ മറ്റ്‌ ആരോഗ്യ പ്രശ്‌നങ്ങളില്ലാതെ സുഖമായിരിക്കുന്നതായും ടിഫനി ഡോവര്‍ അറിയിച്ചതായി അസോസിയേറ്റഡ്‌ പ്രസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു.
നഴ്‌സ്‌ കോവിഡ്‌ വാക്‌സിന്‍ സ്വീകരിച്ചതിനു ശേഷം കുഴഞ്ഞു വീഴുന്ന ദൃശ്യങ്ങള്‍ തല്‍സമയം സംപ്രേഷണം ചെയ്യപ്പെട്ടതോടെ സോഷ്യല്‍ മീഡിയവഴിയും അല്ലാതെയും വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ ചിലര്‍ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്‌.
അതേ സമയം വലിയ രീതിയിലുള്ള കോവിഡ്‌ വാക്‌സിനേഷനാണ്‌ അമേരിക്ക ലക്ഷ്യമിടുന്നത്‌. കോവിഡ്‌ മഹാമാരി ഏറ്റവും കൂടുതല്‍ നാശം വിതച്ചത്‌ അമേരിക്കയിലാണ്‌. ലോകത്ത്‌ ഏറ്റവും കൂടുതല്‍ കോവിഡ്‌ രോഗികള്‍ ഉള്ളത്‌ അമേരിക്കയിലാണ്‌. രണ്ട്‌ കോടിക്ക്‌ മുകളിലാണ്‌ അമേരിക്കയില്‍ കോവിഡ്‌ ബാധിതരുടെ എണ്ണം. ലോകത്ത്‌ കോവിഡ്‌ ബാധിച്ച്‌ ഏറ്റവും കൂടുതല്‍ പേര്‍ മരിണപ്പെട്ടതും അമേരിക്കയിലാണ്‌. വാക്‌സിനേഷനിലൂടെ കോവിഡ്‌ വ്യാപനത്തിന്‌ അറുതി വരുത്തനാണ്‌ അമേരിക്കന്‍ ഭരണകൂടം ലക്ഷ്യമിടുന്നത്‌.

English summary
A nurse faints after getting Pfizer covid vaccine in US
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X