ഒമിക്രോണിന്റെ പുതിയ ഉപവകഭേദം കൂടുതല്‍ അപകടകാരി, ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്
ദില്ലി: കൊറോണ വൈറസ് വകഭേദമായ ഒമിക്രോണിന്റെ പുതിയ ഉപവകഭേദം കൂടുതല്‍ അപകടകാരിയെന്ന് പഠനങ്ങള്‍. ഒമിക്രോണിന്റെ ഈ ഉപവകഭേദം ഇതുവരെ ലോകത്ത് 57 രാജ്യങ്ങളിലാണ് കണ്ടെത്തിയിരിക്കുന്നത് എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. 10 ആഴ്ചകള്‍ക്ക് മുന്‍പാണ് അതിവേഗത്തില്‍ പടരുന്ന ഒമിക്രോണ്‍ വകഭേദം ആദ്യമായി കണ്ടെത്തിയത്. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളെ ഇപ്പോള്‍ ബാധിച്ചിരിക്കുന്നത് ഈ ഒമിക്രോണ്‍ വകഭേദമാണ്.
കഴിഞ്ഞ മാസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ 93 ശതമാനം കൊവിഡ് കേസുകളും ഒമിക്രോണ്‍ മൂലമാണ് എന്നാണ് ലോകാരോഗ്യ സംഘടനയുടെ പ്രതിവാര എപ്പിഡമോളജിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. BA.1, BA.1.1, BA.2 , BA.3 എന്നിങ്ങനെയാണ് ഒമിക്രോണിന്റെ ഉപവകഭേദങ്ങൾ.

Recommended Video
ആദ്യം കണ്ടെത്തിയ ഒമിക്രോണ്‍ ഉപവകഭേദങ്ങളായ BA.1, BA.1.1 എന്നിവയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന 96 ശതമാനം ഒമിക്രോണ്‍ കേസുകളിലും ഉളളത്. അതേസമയം എന്ന BA.2 ഉപവകഭേദം ബാധിക്കുന്നവരുടെ എണ്ണം അടുത്ത കാലത്തായി കൂടി വരികയാണ്. 57 രാജ്യങ്ങളിലാണ് ഈ ഉപവകഭേദത്തിന്റെ സാന്നിധ്യം ഇതുവരെ കണ്ടെത്തിയിട്ടുളളതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ചില രാജ്യങ്ങളില്‍ പകുതിയില്‍ അധികം ഒമിക്രോണ്‍ രോഗബാധിതരിലും ഈ പുതിയ BA.2 വകഭേദമാണ് കണ്ടെത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒമിക്രോണിന്റെ ഈ ഉപവകഭേദങ്ങളെ കുറിച്ച് വിശദമായി വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഈ ഉപവകഭേദങ്ങള്‍ തമ്മിലുളള വ്യത്യാസങ്ങള്‍ അടക്കമുളള കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്. ഇവയുടെ പകര്‍ച്ച, പ്രതിരോധത്തെ തകര്‍ക്കാനുളള കഴിവ്, കാഠിന്യം എന്നിവയൊക്കെ ഡബ്ല്യൂഎച്ച്ഒ പഠന വിധേയമാക്കുകയാണ്. നിരവധി സമീപകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഒമിക്രോണിനേക്കാളും വേഗത്തില്‍ പടരുന്നതാണ് ഈ ഉപവകഭേദം എന്നാണ്.












Click it and Unblock the Notifications