Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു ഗ്രാമം രണ്ട് ഭാഗമായി, വീടുകള്‍ 13 അടി താഴ്ച്ചയില്‍; ഹൃദയഭേദകം തുര്‍ക്കിയിലെ കാഴ്ച്ച

ഇവിടെയുള്ള കര്‍ഷകന്റെ ഷെഡ്ഡില്‍ ഒരു പശു ചത്ത് കിടക്കുന്നത് കാണാം. അതും ചെളിയില്‍ കുളിച്ചാണ് ഈ മൃതദേഹം കിടക്കുന്നത്. അതേസമയം ദെമിര്‍കോപ്രു മൊത്തം തകര്‍ന്നെങ്കിലും ഇവിടെ ആരും മരിച്ചിട്ടില്ല.

TURKEY

ഇസ്താബൂള്‍: ഭൂകമ്പത്തിന്റെ ദുരന്തകാഴ്ച്ചകള്‍ മായാതെ തുര്‍ക്കി. ഇതുവരെ 40402 പേരാണ് ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ആയിരങ്ങള്‍ക്കാണ് വീട് ഇവിടെ നഷ്ടമായത്. പല വീടുകളും ഭൂകമ്പത്തില്‍ തകര്‍ന്നു. ഏറ്റവും അമ്പരപ്പിച്ച കാര്യം ഒരു ഗ്രാമം തന്നെ പിളര്‍ന്ന് രണ്ടായതാണ്.

ദെമിര്‍കോപ്രു എന്ന ഗ്രാമമാണ്. പിളര്‍ന്ന് രണ്ടായത്. ദക്ഷിണ തുര്‍ക്കിയിലെ ചാരനിറത്തിലുള്ള ഒരു വീട് 13 അടി താഴ്ന്നിരിക്കുകയാണ്. ഒരു നില തന്നെ കാണാനില്ലാത്ത അവസ്ഥയാണ്. ദെമിര്‍കോപ്രു ചെറിയൊരു ഗ്രാമമാണ്. ഇവിടെ കഷ്ടിച്ച് ആയിരം പേരാണ് ജീവിക്കുന്നത്.

ഈ ഗ്രാമം ആകെ തകര്‍ന്നിരിക്കുകയാണ്. എവിടെ നോക്കിയാലും കാഴ്ച്ചകള്‍ ഹൃദയഭേദകമാണ്. കെട്ടിടാവശിഷ്ടങ്ങള്‍ വെള്ളത്തില്‍ ഒഴുകി നടക്കുന്നത് കാണാം. കാല്‍നടപാതകള്‍ എല്ലാം തകര്‍ന്നിരിക്കുകയാണ്. വീടുകള്‍ എല്ലാം അതുപോലെ തകര്‍ന്നു.

TURKEY

തുര്‍ക്കിയെയും സിറിയയെയും ഒരുപോലെ തകര്‍ത്ത് കളയുകയായിരുന്നു ഈ ഭൂകമ്പം. ഇവിടെയുള്ള വീടുകള്‍ പലതും 13 അടി താഴ്ച്ചയിലേക്ക് വീണിരിക്കുകയാണ്. 42കാരനായ മാഹിര്‍ കരാറ്റാസാണ് ഈ വീടിന്റെ ഉടമസ്ഥന്‍. മാഹിറിന്റെ വീടിന് അടുത്തുള്ള കെട്ടിടങ്ങളില്‍ പകുതിയും തകര്‍ന്ന് തരിപ്പണമായി. ദൈവത്തിന്റെ ശിക്ഷയാണിതെന്ന് അവര്‍ കരുതുന്നു.

ഇവിടെയുള്ള കര്‍ഷകന്റെ ഷെഡ്ഡില്‍ ഒരു പശു ചത്ത് കിടക്കുന്നത് കാണാം. അതും ചെളിയില്‍ കുളിച്ചാണ് ഈ മൃതദേഹം കിടക്കുന്നത്. അതേസമയം ദെമിര്‍കോപ്രു മൊത്തം തകര്‍ന്നെങ്കിലും ഇവിടെ ആരും മരിച്ചിട്ടില്ല. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഹതായ് പ്രവിശ്യയിലെ രക്ഷാപ്രവര്‍ത്തനമെല്ലാം അന്താക്യ കേന്ദ്രീകരിച്ചാണ്. ഈ നഗരം ഭൂകമ്പത്തില്‍ തകര്‍ന്ന് തരിപ്പണമായി. ദെമിര്‍കോപ്രുവില്‍ നിന്ന് ഇരുപത് കിലോമീറ്റര്‍ അകലെയാണ് ഈ നഗരം.

ശിവരാത്രി ആഘോഷം കളറാക്കിയാലോ; ഈ 5 ക്ഷേത്രങ്ങള്‍ മറക്കാതെ സന്ദര്‍ശിക്കുക

ഭൂകമ്പത്തെ തുടര്‍ന്ന് വെള്ളം അടിയില്‍ നിന്ന് മുകളിലേക്ക് ഒഴുകാന്‍ തുടങ്ങിയിരുന്നുവെന്ന് ഇവിടെയുള്ള നാട്ടുകാര്‍ പറഞ്ഞു. ഈ നഗരം ഇപ്പോള്‍ ഒരു ദ്വീപ് പോലെയായിരിക്കുകയാണ്. പല പാതകളും ഇപ്പോള്‍ കാണാന്‍ പോലുമില്ല.

ഭൂകമ്പം ഉണ്ടായ ഉടനെ പലരും കെട്ടിടത്തില്‍ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. ഇവിടെ പരമാവധി രണ്ട് നില വീട് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ അന്താക്യയില്‍ എല്ലാം ബഹുനില കെട്ടിടങ്ങളാണ്. അതാണ് മരണസംഖ്യ വര്‍ധിപ്പിച്ചത്.

ദെമിര്‍കോപ്രുവിലെ നാട്ടുകാര്‍ ഉടന്‍ സുരക്ഷാ മേഖലയിലേക്ക് മാറിയത് കൊണ്ടാണ് രക്ഷപ്പെട്ടത്. ഒരു കെട്ടിടം അധികൃതര്‍ ഇവര്‍ക്കായി നേരത്തെ തയ്യാറാക്കിയിരുന്നു. അത് പോലും ചെറിയ രീതിയില്‍ തകര്‍ന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

ബഹുനില കെട്ടിടങ്ങളില്‍ പലരും കുടുങ്ങി പോവുകയും,ഒടുവില്‍ അത് തകരുമ്പോള്‍ അതിനടിയില്‍പ്പെട്ട് മരിക്കുകയുമാണ് ഉണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+