കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ടിക്കറ്റും പാസ്പോർട്ടും വേണ്ട', ഗള്‍ഫ് മേഖലയില്‍ ഇതാദ്യം; ചരിത്രം കുറിക്കാന്‍ അബുദാബി

Google Oneindia Malayalam News

അബുദാബി: വിമാനത്താവളത്തിലെത്തുന്ന വ്യക്തികളെ പരിശോധിക്കാന്‍ പുതിയ സംവിധാനവുമായി യു എ ഇ ഭരണകൂടം. പാസ്പോർട്ടുകളും ടിക്കറ്റുകളും പരിശോധിക്കുന്നതിന് മുഖം യാത്രക്കാരന്റെ മുഖം തിരിച്ചറിയല്‍ രേഖയായി മാറുന്ന ബയോമെട്രിക് സംവിധാനമാണ് പരീക്ഷണാടിസ്ഥാനത്തില്‍ യു എ ഇ ആരംഭിച്ചിരിക്കുന്നത്.

നിലവില്‍ അബുദാബി വിമാനത്താവളത്തിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. അതായത് അബുദാബി എയർപോർട്ടിൽ എത്തുന്ന യാത്രികർക്ക് ബോർഡിംഗ് പാസ് എടുക്കുന്നതിന് അവരുടെ മുഖം സ്കാന്‍ ചെയ്താല്‍ മാത്രം മതിയാവും.

തുടക്കത്തില്‍ തിരഞ്ഞെടുത്ത സെൽഫ് സർവീസ്

തുടക്കത്തില്‍ തിരഞ്ഞെടുത്ത സെൽഫ് സർവീസ് ബാഗേജ് ടച്ച് പോയിന്റുകൾ, ഇമിഗ്രേഷൻ ഇ-ഗേറ്റുകൾ, ബോർഡിംഗ് ഗേറ്റുകൾ എന്നിവിടങ്ങളിൽ മുഖം തിരിച്ചറിയൽ സേവനങ്ങൾ നടപ്പിലാക്കും. തുടർന്ന് വിമാനത്താവളത്തിലെ എല്ലാ പാസഞ്ചർ ടച്ച് പോയിന്റുകളിലും പ്രയോഗിക്കും. അബുദാബി ആസ്ഥാനമായുള്ള ടെക് കമ്പനിയായ NEXT50 ആണ് ഈ നൂതന ആർട്ടിഫിഷല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇഷ്ടമുള്ളത് ധരിക്കൂ, വിമർശനങ്ങള്‍ക്ക് ദില്‍ഷയുടെ മറുപടി; പിന്തുണയേറെ, വെറുക്കുന്നവർ കുരക്കട്ടെഇഷ്ടമുള്ളത് ധരിക്കൂ, വിമർശനങ്ങള്‍ക്ക് ദില്‍ഷയുടെ മറുപടി; പിന്തുണയേറെ, വെറുക്കുന്നവർ കുരക്കട്ടെ

ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,

ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ടെക്‌നോളജി സൊല്യൂഷൻസ് പാർട്ണർമാരായ ഐ ഡി ഇ എം ഐ എ, എസ് ഐ ടി എ എന്നിയുമായി ചേർന്നാണ് ആർട്ടിഫിഷല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ യുഎഇയിലെ അബുദാബി വിമാനത്താവളത്തിൽ സ്ഥാപിച്ചിരിക്കുന്നത്. പുതിയ സാങ്കേതികവിദ്യ യാത്രക്കാരുടെ യാത്ര മെച്ചപ്പെടുത്തുകയും എല്ലാ ഉപഭോക്തൃ ടച്ച് പോയിന്റുകളിലും ബയോമെട്രിക് ശേഷിയുള്ള ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളമായി മിഡ്ഫീൽഡ് ടെർമിനൽ ബിൽഡിംഗ് മാറ്റുകയും ചെയ്യും.

144 അല്ല, ഈ 160 സീറ്റുകളിലും വെല്ലുവിളി; കഠിനം ബിഹാർ..പ്രതീക്ഷ തെലങ്കാനയിലും144 അല്ല, ഈ 160 സീറ്റുകളിലും വെല്ലുവിളി; കഠിനം ബിഹാർ..പ്രതീക്ഷ തെലങ്കാനയിലും

മേഖലയിലെ ഏക വിമാനത്താവളമായിരിക്കും അബുദാബി

എമിറേറ്റിന്റെ ഡിജിറ്റൽ പരിവർത്തന കാഴ്ചപ്പാടിന്റെ ഭാഗമായാണ് ബയോമെട്രിക്സ് പദ്ധതി വരുന്നതെന്ന് നെക്സ്റ്റ് 50 സിഇഒ ഇബ്രാഹിം അൽ മന്നാഇയും വ്യക്തമാക്കി. പദ്ധതി പൂർണ്ണമായി യാഥാർത്ഥ്യമായാൽ, എല്ലാ ഉപഭോക്തൃ ടച്ച് പോയിന്റുകളിലുടനീളം നടപ്പിലാക്കുന്ന ബയോമെട്രിക് സൊല്യൂഷനുകളുള്ള മേഖലയിലെ ഏക വിമാനത്താവളമായിരിക്കും അബുദാബി വിമാനത്താവളം.

 ലോകത്തിലെ ഏറ്റവും സാങ്കേതിക വിദ്യാധിഷ്ഠിത

ലോകത്തിലെ ഏറ്റവും സാങ്കേതിക വിദ്യാധിഷ്ഠിത വിമാനത്താവളത്തിന്റെ ഓപ്പറേറ്ററാകാനുള്ള അബുദാബി എയർപോർട്ടിന്റെ കാഴ്ചപ്പാടാണ് ഇതിലൂടെ വ്യക്തമാവുന്നത്. വിമാനത്താവളത്തിലെ എല്ലാ യാത്രക്കാർക്കും തടസ്സമില്ലാത്ത യാത്ര. ഐ ഡി ഇ എം ഐ എ, എസ് ഐ ടി എ എന്നിവയുമായി ചേർന്ന് ഈ സംരംഭം യാഥാർത്ഥ്യമാക്കുന്നതിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസസ് എന്നിവയിലുള്ള ഞങ്ങളുടെ വൈധഗ്ധ്യം ലോകത്തിന് മുന്നില്‍ ഞങ്ങള്‍ വ്യക്തമാക്കുന്നുവെന്നും മന്നാഇ കൂട്ടിച്ചേർത്തു.

Health tips: പല്ലിന് തിളക്കം മാത്രം മതിയോ, ആരോഗ്യവും വേണ്ടെ: അല്‍പം കാര്യം സൂക്ഷിച്ചാല്‍ വേദനയേ വരില്ല

ഈ സംവിധാനം യാത്രക്കാർക്ക്

ഈ സംവിധാനം യാത്രക്കാർക്ക് 'കർബ്-ടു-ഗേറ്റ്' മുതൽ സൗകര്യപ്രദവും ലളിതവും സമ്പർക്കരഹിതവും ശുചിത്വവുമുള്ള അനുഭവം പ്രദാനം ചെയ്യും. നീണ്ട കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും യാത്രക്കാർക്ക് ക്യൂ ഒഴിവാക്കുന്നതിനും കാരണമാകുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ നൂതന ബയോമെട്രിക്‌സിന്റെ ആദ്യ ഘട്ട വിന്യാസം, കാര്യക്ഷമതയും സൗകര്യവും വർദ്ധിപ്പിക്കുന്ന നൂതന സാങ്കേതികവിദ്യകൾ നൽകിക്കൊണ്ട് ഞങ്ങളുടെ പ്രതിബദ്ധത കൂടുതൽ ഊട്ടിയുറപ്പിക്കുന്നതായി അബുദാബി എയർപോർട്ട്സ് എംഡിയും സിഇഒയുമായ എൻജിൻ ജമാൽ സലേം അൽ ദഹേരിയും വ്യക്തമാക്കി.

പദ്ധതി പൂർത്തിയാകുമ്പോൾ

പദ്ധതി പൂർത്തിയാകുമ്പോൾ, ബയോമെട്രിക് യാത്രയിലെ എല്ലാ ടച്ച് പോയിന്റുകളും ഉൾക്കൊള്ളുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളം അബുദാബിയാകും, ഇത് യാത്രക്കാർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ യാത്രാ അനുഭവം നൽകും. സെൽഫ് സർവീസ് ബാഗേജ് ഡ്രോപ്പ്, പാസ്‌പോർട്ട് നിയന്ത്രണം, ബിസിനസ് ക്ലാസ് ലോഞ്ച്, ബോർഡിംഗ് ഗേറ്റുകൾ എന്നിവ ഉൾപ്പെടുന്ന വിമാനത്താവളത്തിലെ നിരവധി ടച്ച് പോയിന്റുകളിൽ യാത്രക്കാരുടെ വിശദാംശങ്ങൾ പരിശോധിക്കാൻ സംവിധാനങ്ങൾ ഹൈടെക് ബയോമെട്രിക് ക്യാമറകൾ ഉപയോഗിക്കുമെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.

English summary
Abu Dhabi Airport makes history: Gulf region's first biometric service implemented
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X