സൗദി എയർലൈൻസ് സർവീസിന് തയ്യാർ; ജനുവരി എട്ടിന് നിങ്ങൾക്ക് യാത്ര ചെയ്യാം; അറിയാം
സൗദി എയർലൈൻസ് സർവീസിന് തയ്യാർ; ജനുവരി എട്ടിന് നിങ്ങൾക്ക് യാത്ര ചെയ്യാം; അറിയാം
സൗദി: ഇന്ത്യ- സൗദി എയർ ബബിളിന്റെ ഭാഗമായി സൗദി എയർലൈൻസ് സർവീസിന് തയ്യാർ. എയർ ബബിൾ കരാർ പ്രകാരമുള്ള ഷെഡ്യൂളുകൾ സൗദി എയർലൈൻസ് പുറത്തിറക്കി. ജനുവരി എട്ടു മുതൽ സർവീസുകൾ ആരംഭിക്കും. ജിദ്ദ, റിയാദ് സെക്ടറുകളിൽ നിന്നും കൊച്ചിയിലേക്കും തിരിച്ചുമായിരിക്കും സർവീസ്. കേരളത്തിൽ കൊച്ചിയിലേക്ക് മാത്രമാണ് നിലവിൽ സൗദി എയർ ലൈൻസ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.
ജിദ്ദ-കൊച്ചി സെക്ടറിൽ ആഴ്ചയിൽ നാല് സർവീസും, റിയാദ്-കൊച്ചി സെക്ടറിൽ ആഴ്ചയിൽ മൂന്നു സർവീസും ഉണ്ടായിരിക്കും. ജനുവരി ഒന്നു മുതൽ പ്രാബല്യത്തിലായ സൗദി-ഇന്ത്യ എയർ ബബിൾ കരാർ പ്രകാരമാണ് സൗദി എയർലൈൻസും സർവീസ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം ഇൻഡിഗോയും ഫ്ളൈനാസും സൗദി-ഇന്ത്യ സെക്ടറിൽ സർവീസുകൾ പ്രഖ്യാപിച്ചിരുന്നു.

അതേസമയം, 23 കിലോയുടെ രണ്ട് പീസ് ലഗേജുകളാണെങ്കിൽ ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്ക് ടിക്കറ്റ് നിരക്ക് 994 റിയാലും. 23 കിലോയുടെ ഒരു പീസ് ലഗേജ് മാത്രമാണെങ്കിൽ ടിക്കറ്റ് നിരക്ക് 740 റിയാലുമായിരിക്കും. റിയാദ് കൊച്ചി സെക്ടറിൽ രണ്ട് പീസ് ലഗേജുകളാണെങ്കിൽ 1099 റിയാലും ഒരു പീസ് ലഗേജ് ആണെങ്കിൽ 999 റിയാലുമായിരിക്കും നിരക്ക്. കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്ക് വൺ വേ ടിക്കറ്റിനു ഇപ്പോൾ 1100 റിയാൽ മുതൽ മുകളിലേക്കാണ് കാണിക്കുന്നത്.
എന്നാൽ, ഇന്ത്യ-സൗദി സെക്ടറിൽ നേരിട്ടുള്ള വിമാന സർവീസുകൾ ജനുവരി 11 മുതൽ ആരംഭിക്കും. എയർ ബബ്ൾ കരാർ പ്രകാരമാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്. കോഴിക്കോട് നിന്ന് സൗദിയിലെ വിവിധ വിമാന താവളങ്ങളിലേക്കുള്ള യാത്രാ ഷെഡ്യൂളുകൾ പ്രഖ്യാപിച്ചു.
ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ-സൗദി സെക്ടറിൽ നേരിട്ടുള്ള വിമാന സർവീസുകൾക്ക് ജനുവരി 11 മുതൽ തുടക്കമാകുന്നത്. സൗദിയുടെ ബജറ്റ് വിമാന കമ്പനിയായ ഫ്ളൈനാസും, ഇന്ത്യയുടെ ഇൻഡിഗോ എയറും യാത്ര ഷെഡ്യൂളുകൾ പ്രഖ്യാപിച്ചു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിലായ എയർ ബബ്ൾ കരാർ പ്രകാരമാണ് പുതിയ സർവീസുകൾ.












Click it and Unblock the Notifications