കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധിജിയെ വെള്ളിത്തിരയിലെത്തിച്ച ആറ്റന്‍ബറോ വിടവാങ്ങി

  • By Soorya Chandran
Google Oneindia Malayalam News

ലണ്ടന്‍: മഹാത്മ ഗാന്ധിയുടെ ജീവിതകഥ വെള്ളിത്തിരയില്‍ എത്തിച്ച പ്രമുഖ ഇംഗ്ലീഷ് നടനും സംവിധായകനും ആയ റിച്ചാര്‍ഡ് ആറ്റന്‍ബറോ അന്തരിച്ചു. ഓസ്‌കാര്‍ പുരസ്‌കാര ജേതാവായ ആറ്റന്‍ബറോ തന്റെ 90-ാം വയസ്സിലാണ് ജീവിതത്തോട് വിട പറഞ്ഞത്.

മഹാത്മാഹ ഗാന്ധിയുടെ ജീവിചരിത്രത്തെ ആസ്പദമാക്കിയാണ് ഗാന്ധി എന്ന സിനിമ ആറ്റന്‍ബറോ സംവിധാനം ചെയ്തത്. മികച്ച സംവിധായകനും നിര്‍മാതാവിനും ഉള്ള ഓസ്‌കാര്‍ പുരസ്‌കാരമാണ് ഇതിലൂടെ ആറ്റന്‍ബറോ സ്വന്തമാക്കിയത്.

Richard Attenborough

അറുപത് വര്‍ഷത്തോളം ക്യാമറക്ക് മുന്നിലും പിന്നിലുമായി റിച്ചാര്‍ഡ് ആറ്റന്‍ബറോ എന്ന മഹാരഥന്‍ പ്രവര്‍ത്തിച്ചു. ബ്രിട്ടന്‍ കണ്ട എക്കാലത്തേയും സമുന്നതനായ നടന്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. നാല് തവണ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും ബാഫ്റ്റ് പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി.

ഡിക്കീ എന്നാണ് ഇംഗ്ലീഷ് സിനിമ ലോകത്ത് അദ്ദേഹം അറിയപ്പെട്ടിരുന്നത്. യൂണിസെഫിന്റെ ഗുഡ് വില്‍ അംബാസഡറായിരുന്നു.

20 വര്‍ഷത്തെ പ്രയത്‌നത്തിന്റെ ഫലമായിരുന്നു ഗാന്ധി എന്ന സിനിമ. എട്ട് ഓസ്‌കാര്‍ പുരസ്‌കാരങ്ങളാണ് ആ ചിത്രത്തിന് ലഭിച്ചത്.

1942 ലായിരുന്നു അദ്ദേഹം സിനിമയുടെ മായിക ലോകത്തെത്തിയത്. ഇന്‍ വിച്ച് വി സേര്‍വ് ആയിരുന്നു ആദ്യ ചിത്രം. 1947 ല്‍ പുറത്തിറങ്ങിയ ബ്രൈറ്റന്‍ റോക്ക് എന്ന ചിത്രമാണ് അദ്ദേഹത്തെ പ്രസിദ്ധനാക്കിയത്. ജുറാസിക് പാര്‍ക് അടക്കം നിരവധി ജനപ്രിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ആറ് വര്‍ഷം മുമ്പ് നടന്ന ഒരു അപകടത്തിന് ശേഷം ആറ്റന്‍ബറോ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നിരുന്നില്ല. വീല്‍ ചെയറിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ മകന്‍ മൈക്കിള്‍ ആറ്റന്‍ബറോയാണ് മരണ വിവരം ബിബിസിയെ അറിയിച്ചത്.

English summary
Acclaimed actor and Oscar-winning director Richard Attenborough has died. He was 90.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X