താലിബാനെ തുരത്താന്‍ ഇന്ത്യ റെഡിയാകുമോ? അഫ്ഗാന്‍ സേനാ മേധാവി ഇന്ത്യയിലേക്ക്... നിര്‍ണായക നീക്കം
കാബൂള്‍/ദില്ലി: അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിടുമ്പോള്‍ രാജ്യം താലിബാന്റെ നിയന്ത്രണത്തിലേക്ക് എത്തുന്നത് തടയാന്‍ സൈനിക തലത്തില്‍ നീക്കം. താലിബാന് പാകിസ്താനും ചൈനയും പിന്തുണ നല്‍കുന്നു എന്ന ആക്ഷേപം നിലനില്‍ക്കവെയാണ് ഇന്ത്യയ്ക്ക് പ്രധാന റോള്‍ വരുന്നത്. അഫ്ഗാന്‍ സേനാ മേധാവി ജനറല്‍ വാലി മുഹമ്മദ് അഹമ്മദ് സായ് ഈ മാസം ദില്ലിയിലെത്തും.
ഇന്ത്യന്‍ സേനാ മേധാവി ജനറല്‍ എംഎം നരവനെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായുള്ള ചര്‍ച്ചയാണ് സന്ദര്‍ശനത്തില്‍ പ്രധാനം. ഇന്ത്യ അഫ്ഗാനില്‍ ഇടപെടണമെന്ന് അമേരിക്ക നിരന്തരം ആവശ്യപ്പെടവെയാണ് പുതിയ നീക്കം. വിശദാംശങ്ങള്‍ ഇങ്ങനെ...
സ്ത്രീപഥം ഫെയിം ആലീസ് ക്രിസ്റ്റി ഗോമസിന്‍റെ മനോഹരമായ ചിത്രങ്ങള്‍

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ജൂലൈ 27നാണ് അഫ്ഗാന്‍ സേനാ മേധാവി ദില്ലിയിലെത്തുക. അഫ്ഗാനില്‍ നിന്നുള്ള അമേരിക്കന്‍ സൈനിക പിന്‍മാറ്റം വലിയ ചോദ്യമാണ് ബാക്കിയാക്കുന്നത്. അഫ്ഗാന്റെ സുരക്ഷ ശക്തമാക്കാന്‍ അമേരിക്കക്ക് സാധിച്ചില്ല എന്ന് വിമര്‍ശനമുണ്ട്. അഫ്ഗാനില്‍ സമാധാനം പുനസ്ഥാപിക്കേണ്ട ആവശ്യകത ഇന്ത്യ നേരത്തെ പ്രത്യേകം ചൂണ്ടിക്കാട്ടിയിരുന്നു.

1996 മുതല്‍ 2001 വരെ അഫ്ഗാന്‍ ഭരിച്ച താലിബാന്‍ അമേരിക്കന്‍ അധിനിവേശം തുടങ്ങിയപ്പോഴാണ് പുറത്തായത്. ഇപ്പോള്‍ 20 വര്‍ഷത്തിന് ശേഷം അമേരിക്ക രാജ്യം വിടുമ്പോള്‍ താലിബാന്‍ വീണ്ടും ഭരണം പിടിക്കാന്‍ ശ്രമിക്കുകയാണ്. അമേരിക്കന്‍ സൈന്യത്തിന് ഇത്ര കാലമായിട്ടും താലിബാനെ പരാജയപ്പെടുത്താന്‍ സാധിച്ചില്ല എന്നതിന്റെ തെളിവാണിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

മേഖലയിലെ പ്രധാന രാജ്യമാണ് ചൈനയും ഇന്ത്യയും പാകിസ്താനും. ഇതില്‍ ചൈനയും പാകിസ്താനും താലിബാനെ സഹായിക്കാനാണ് സാധ്യത എന്നാണ് വിലയിരുത്തല്‍. ഈ വേളയില്‍ ഇന്ത്യയുടെ നിലപാട് എന്ത് എന്നത് വളരെ നിര്‍ണായകമാണ്. ഇതുവരെ അഫ്ഗാന്റെ ആഭ്യന്തര വിഷയത്തില്‍ ഇടപെടാതിരിക്കുന്ന ഇന്ത്യ ഇനി നിലപാട് മാറ്റുമോ എന്ന ചോദ്യം ബാക്കിയാണ്.

അയല്‍രാജ്യങ്ങളുടെ വിഷയങ്ങളില്‍ ഇടപെടില്ല എന്നാണ് താലിബാന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. റഷ്യയിലെത്തി താലിബാന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാത്രമല്ല, അഫ്ഗാന്റെ സുരക്ഷ സംബന്ധിച്ച ചര്‍ച്ചകള്‍ ഖത്തറിലെ ദോഹയില്‍ തുടരുകയാണ്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ താലിബാനുമായി ചര്‍ച്ച നടത്തി എന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.

അഫ്ഗാനിലെ 85 ശതമാനം പ്രദേശങ്ങളും തങ്ങളുടെ നിയന്ത്രണത്തിലാണ് എന്നാണ് താലിബാന്റെ അവകാശ വാദം. തലസ്ഥാനമായ കാബൂളില്‍ വരെ ആക്രമണം നടത്താന്‍ ശേഷിയുണ്ട് താലിബാന്. ഇത് അഫ്ഗാന്‍ ഭരണകൂടത്തെ ഏറെ ആശങ്കയിലാഴ്ത്തുന്നു. മാത്രമല്ല, ഒട്ടേറെ അഫ്ഗാന്‍ സൈനികര്‍ താലിബാനൊപ്പം ചേര്‍ന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.

മെയ് ഒന്നിനാണ് അമേരിക്ക അഫ്ഗാനില്‍ നിന്നുള്ള സമ്പൂര്‍ണ പിന്‍മാറ്റം പ്രഖ്യാപിച്ചത്. സെപ്തംബര്‍ 11ന് മുമ്പ് മുഴുവന്‍ അമേരിക്കന്‍ സൈനികരും അഫ്ഗാന്‍ വിടുമെന്നായിരുന്നു നേരത്തെയുള്ള വാര്‍ത്ത. എന്നാല്‍ ആഗസ്റ്റ് 31ന് തന്നെ സൈനികര്‍ രാജ്യം വിടുമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന വിവരം. അഫ്ഗാനില്‍ സഹായത്തിനുണ്ടായിരുന്ന ദ്വിഭാഷികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത് പിന്‍മാറ്റത്തിന്റെ ഭാഗമായാണ്.

അഫ്ഗാനിലെ പല യുദ്ധവിമാനങ്ങളും സോവിയറ്റ് യുദ്ധകാലത്തുള്ളതാണ്. ഇത് പ്രവര്‍ത്തന ക്ഷമമാക്കുന്നതിന് ഇന്ത്യയുടെ സഹായം അഫ്ഗാന്‍ തേടിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങാന്‍ അഫ്ഗാന്‍ ആലോചിക്കുന്നു. അഫ്ഗാനില്‍ ഇന്ത്യ നേരിട്ട് സൈനികമായി ഇടപെടാനുള്ള സാധ്യത കുറവാണ്. അതേസമയം, മറ്റു രീതിയിലുള്ള സഹായങ്ങള്‍ നല്‍കിയേക്കുമെന്നും പറയപ്പെടുന്നു.
ഉപ്പും മുളകിലെ അശ്വതി നായരുടെ വൈറലായ ചിത്രങ്ങള്‍












Click it and Unblock the Notifications