കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയില്‍ തകര്‍ത്ത് നൂറ് കണക്കിന് തടവുകാരെ താലിബാന്‍ മോചിപ്പിച്ചു

Google Oneindia Malayalam News

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ജയില്‍ തകര്‍ത്ത് നൂറ് കണക്കിന് തടവുകാരെ താലിബാന്‍ മോചിപ്പിച്ചു. തിങ്കളാഴ്ച രാവിലെയാണ് ഭീകരര്‍ ജയില്‍ ആക്രമിച്ചത്. നാല് സുരക്ഷ ഉദ്യോഗസ്ഥരെ വധിച്ചശേഷമാണ് തടവുകാരെ തുറന്ന് വിട്ടത് .

ആയുധധാരികളായ തീവ്രവാദികളും മൂന്ന് ചാവേറുകളും ഉള്‍പ്പെട്ട സംഘമാണ് ജയില്‍ ആക്രമിച്ചത് . തിങ്കളാഴ്ച രാവിലെ 2.30 ഓടെയായിരുന്നു ആറംഗ താലിബാന്‍ സംഘമാണ് ജയില്‍ ആക്രമിച്ചത്. സൈനിക വേഷം ധരിച്ചാണ് സംഘം ജയിലിനുള്ളില്‍ കടന്നത്.

Afghanistan

ജയിലിലെ പ്രധാന ഗേറ്റിന് മുന്നില്‍ സ്‌ഫോടനം നടത്തിയാണ് സംഘം അകത്ത് പ്രവേശിച്ചത് . ആക്രമണത്തിനെത്തിയ തീവ്രവാദികളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു .

ഭീകരര്‍ക്ക് ജയിലിനകത്തേയ്ക്ക് എത്തുന്നതിന് വേണ്ട സഹായം തടവുകാരില്‍ നിന്നും ലഭിച്ചിട്ടുണ്ടാകാം എന്ന് ഗസ്‌നി പ്രവിശ്യയുടെ ഗവര്‍ണര്‍ മുഹമ്മദ് അലി അഹമ്മദ് പറഞ്ഞു. പലപ്പോഴും ജയിലുകളില്‍ താലിബാന്‍ ആക്രമണം നടത്തുകയും ഭീകരര്‍ ഉള്‍പ്പടെയുള്ള തടവുകാരെ രക്ഷിയ്ക്കാറുമുണ്ട്. ഇതേ രീതിയില്‍ പാക് താലിബാനും പാകിസ്താനിലെ ജയിലുകളില്‍ ആക്രമണം നടത്താറുണ്ട് .

English summary
Afghan Taliban storm Ghazni prison, freeing hundreds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X